Home
Mobile

ആപ്പിൾ പേടിക്കണം! ഈ സാംസങ് ഗാലക്സി S25 സീരീസ് ഫോണിന്റെ ഇന്ത്യൻ വിലയുടെ സൂചന കിട്ടി

സാംസങ് തങ്ങളുടെ ഗാലക്സി എസ് സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി സാംസങ് ഗാലക്സി എസ്25 എഫ്ഇ (Samsung Galaxy S25 FE) ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ ആഗോള തലത്തിലും ഇന്ത്യയിലും ലോഞ്ച് ചെയ്തിരുന്നു. എന്നാൽ ഈ ഫാൻ എഡിഷൻ ഫോണിന്റെ ഇന്ത്യയിലെ വിലയും വിൽപ്പന ആരംഭിക്കുന്ന തിയതിയും ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ആപ്പിൾ തങ്ങളുടെ ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്തിരിക്കുകയാണ്. ഈ മാസം 19 മുതൽ ഐഫോണുകൾ ആപ്പിൾ സ്റ്റോറുകൾ വഴി വിൽപ്പന ആരംഭിക്കും. ഈ സാഹചര്യത്തിൽ സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ വിൽപ്പനയും ചർച്ചയായിരിക്കുന്നു.

സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ വില എത്രയായിരിക്കും, പുതിയ ഐഫോൺ 17 മോഡലുകളുടെ വിൽപ്പനയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള വെല്ലുവിളി എസ്25 എഫ്ഇ ഉയർത്തുമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. വെല്ലുവിളിയുടെ കാര്യമെടുത്താൽ ഐഫോൺ 17 മോഡലുകളുടെ ലെവലും എസ്25 എഫ്ഇ ഫാൻ എഡിഷന്റെ ലെവലും വ്യത്യസ്തമായതിനാൽ ഫീച്ചറുകൾ വച്ചൊരു താരതമ്യം സാധ്യമല്ല, ഐഫോൺ 17 സീരീസിന് മൂല്യം വളരെയേറെയാണ്.

ആപ്പിൾ പേടിക്കണം! ഈ ഗാലക്സി S25 സീരീസ് ഫോണിന്റെ വിലയുടെ സൂചന കിട്ടി

എന്നാൽ പുതിയ ഏതെങ്കിലും പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ വാങ്ങാൻ പോകുന്ന ഒരാളെ ​ഫോണിന്റെ ഫീച്ചറുകൾ ഒക്കെ മാറ്റി നിർത്തി, വിലക്കുറവ് കൊണ്ട് ആകർഷിക്കാൻ ഗാലക്സി എസ്25 എഫ്ഇ മോഡലിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. അ‌തിന് സാധ്യത പൊതുവെ കുറവാണ് എന്ന് പറയാം.

ഐഫോൺ എടുക്കാൻ ആഗ്രഹിക്കുന്നവർ പലരും ഏറെ ആലോചിച്ച് ഉറപ്പിച്ച് പ്ലാൻ ചെയ്തും ആഗ്രഹം കൊണ്ടുമാണ് അ‌തിന് ഇറങ്ങി പുറപ്പെടുന്നത്. വിലക്കുറവ് കണ്ട് ഐഫോൺ 17 വാങ്ങാൻ പോകുന്ന ആൾ ഗാലക്സി എസ്25 എഫ്ഇ പരിഗണിക്കാൻ സാധ്യത കുറവാണ്. അ‌തിനാൽ എസ്25 എഫ്ഇ പുതിയ ഐഫോൺ 17 മോഡലിന് വെല്ലുവിളിയാകുമെന്ന തരത്തിലുള്ള ആശങ്കൾക്ക് അ‌ടിസ്ഥാനമില്ലെന്ന് കരുതാം.

ആപ്പിൾ പേടിക്കണം! ഈ ഗാലക്സി S25 സീരീസ് ഫോണിന്റെ വിലയുടെ സൂചന കിട്ടി

സാംസങ് ഗാലക്സി എസ്25 എഫ്ഇ വില

ഇപ്പോൾ പ്രധാനമായും സാംസങ് ഗാലക്സി എസ്25 എഫ്ഇ മോഡലിന്റെ വിലയുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടക്കുന്നത്. ഇതിനിടയിൽ പ്രമുഖ ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ ഒരു ട്വിറ്റർ പോസ്റ്റിലൂടെ സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ വിലയുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ ഇപ്പോൾ നടത്തിയിട്ടുണ്ട്. മുൻഗാമിയായ ഗാക്സി എസ്24 എഫ്ഇയുടെ അ‌തേ വിലയിൽ പുതിയ എസ്25 എഫ്ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് ഈ പോസ്റ്റിന്റെ ചുരുക്കം.

ആഗോള തലത്തിൽ ലോഞ്ച് ചെയ്ത ഗാലക്‌സി S25 FE 5ജിയുടെ 128GB അ‌ടിസ്ഥാന മോഡലിന് 649.99 ഡോളറും (ഏകദേശം 57,290 രൂപ), 256GB മോഡലിന് 709.99 ഡോളറും (ഏകദേശം 62,575 രൂപ) ആണ് വില. ഇന്ത്യയിൽ സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ 8GB റാമും 128GB ഓൺബോർഡ് സ്റ്റോറേജുമുള്ള അ‌ടിസ്ഥാന വേരിയന്റ് 59,999 രൂപ വിലയിൽ വിൽപ്പനയ്ക്ക് എത്തും എന്നാണ് യോഗേഷ് ബ്രാർ വെളിപ്പെടുത്തിയിരിക്കുന്നത്.

സാംസങ്ങിന്റെ ഏറ്റവും പ്രീമിയം മോഡലുകൾ അ‌ണിനിരക്കുന്ന എസ് സീരീസിലെ ഫോൺ എന്ന നിലയിൽ ഗാലക്സി എസ്25 എഫ്ഇയ്ക്ക് പ്രാധാന്യം ഏറെയുണ്ട്. എസ്25 സീരീസ് വാങ്ങാൻ കഴിയാത്തവർക്ക് പരിഗണിക്കാവുന്ന വില കുറഞ്ഞ ഓപ്ഷനായാണ് ഈ ഫാൻ എഡിഷൻ എത്തുന്നത്. 3.1GHz GPU ഡെക്കാ-കോർ സാംസങ് എക്സിനോസ് 2400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇത് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ആപ്പിൾ പേടിക്കണം! ഈ ഗാലക്സി S25 സീരീസ് ഫോണിന്റെ വിലയുടെ സൂചന കിട്ടി

120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് FHD+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 50MP മെയിൻ ക്യാമറ, 12MP 123˚ അൾട്രാ വൈഡ് സെൻസർ, 8MP ടെലിഫോട്ടോ ക്യാമറ (3X ഒപ്റ്റിക്കൽ സൂം) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 12MP ഫ്രണ്ട് ക്യാമറയും 45W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, വയർലെസ് പവർ ഷെയർ എന്നിവയ്ക്കുള്ള പിന്തുണയോടെ 4,900mAh ബാറ്ററിയും എസ്25 എഫ്ഇയിലുണ്ട്.

Best Mobiles in India

English summary
Samsung Galaxy S25 FE 5G price in India has been leaked. It is expected to be launched in India at the same price as last year's S24 FE. Tipster Yogesh Brar has revealed that the base variant of the Samsung Galaxy S25 FE with 8GB RAM and 128GB onboard storage will be available for sale in India at a price of Rs 59,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X