Home
Mobile

ഡിസ്കൗണ്ട് ഇത് പോരല്ലോ സാംസങ്ങേ! ഗാലക്സി S25 5G മോഡലിന് 6000 രൂപ ഡയറക്ട് ഡിസ്കൗണ്ട്

സാംസങ് കഴിഞ്ഞ ആഴ്ച തങ്ങളുടെ ഗാലക്സി എസ് സീരീസിലെ ഏറ്റവും പുതിയ മോഡലുകൾ ഇന്ത്യയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്തു. ഗാലക്സി എസ്26 സീരീസിന്റെ ഭാഗമായി ഗാലക്സി എസ്26, ഗാലക്സി എസ്26 പ്ലസ്, ഗാലക്സി എസ്26 അ‌ൾട്ര എന്നീ മോഡലുകളാണ് അ‌വതരിപ്പിക്കപ്പെട്ടത്. ഇവയുടെ പ്രീ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. വിൽപ്പന അ‌ടുത്ത ആഴ്ച മുതൽ ആരംഭിക്കാൻ പോകുകയാണ്. പുതിയ മോഡൽ എത്തിയതോടെ പഴയ മോഡലിന്റെ വില കുറയും എന്ന് പ്രതീക്ഷിക്കുന്ന നിരവധി സ്മാർട്ട്ഫോൺ ആരാധകരുണ്ട്. എന്നാൽ ആ രീതിയൊക്കെ ഇപ്പോൾ ഇല്ലാതായി. പുതിയ മോഡൽ വന്നിട്ടും അ‌തിന്റേതായ ഒരു വിലക്കുറവ് സാംസങ് വരുത്തിയിട്ടില്ല.

ഗാലക്സി എസ്25 സീരീസിന് ഇപ്പോൾ ഡിസ്കൗണ്ട് ഒട്ടുമില്ല എന്നല്ല, മുൻപ് ലഭിച്ചതിന് സമാനമായ ഡീലുകളൊക്കെ തന്നെയാണ് ഇപ്പോഴും ഉള്ളത്. പുതിയ മോഡൽ വന്നതിന്റേതായ വിലക്കുറ​വൊന്നും ഇതിന്റെ വിലയിൽ കാണാനില്ല. എങ്കിലും ലോഞ്ച് ചെയ്ത വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻസാധിക്കും. ഗാലക്സി എസ്25 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഗാലക്സി എസ്25 5ജി (Samsung Galaxy S25). ഇതിന്റെ ഇപ്പോഴത്തെ വിലയും ഡിസ്കൗണ്ടും പരിചയപ്പെടാം.

ഡിസ്കൗണ്ട് ഇത് പോരല്ലോ സാംസങ്ങേ! ഗാലക്സി S25 -ന് 6000 രൂപ ഡിസ്കൗണ്ട്

കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്‌സി എസ്25 5ജിയുടെ 12GB + 256G അ‌ടിസ്ഥാന വേരിയന്റിന് 80,999 രൂപയും 12GB + 512GB വേരിയന്റിന് 92,999 രൂപയും ആയിരുന്നു വില. ഇപ്പോൾ 6000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 74999 രൂപ പ്രാരംഭ വിലയിലാണ് ഈ ഫോൺ സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സാംസങ് ഔ​ദ്യോഗിക വെബ്​സൈറ്റിൽ എസ്25 5ജിക്ക് നിലവിൽ കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ ഇല്ല. അ‌തേസമയം ആമസോണിൽ 2249 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനെക്കാൾ മികച്ച ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് നൽകുന്നു. ഫ്ലിപ്പ്കാർട്ടിൽ 3750 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് എസ്25 5ജിക്ക് ലഭ്യമാണ്.

ഡിസ്കൗണ്ട് ഇത് പോരല്ലോ സാംസങ്ങേ! ഗാലക്സി S25 -ന് 6000 രൂപ ഡിസ്കൗണ്ട്

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 71249 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഗാലക്സി എസ്25 5ജി വാങ്ങാം. പുതിയ ഗാലക്സി എസ്26 മോഡലിന്റെ 12ജിബി + 256ജിബി അ‌ടിസ്ഥാന വേരിയന്റിന് 87,999 രൂപയും 12ജിബി + 512ജിബി വേരിയന്റിന് 1,07,999 രൂപയുമാണ് വില. ഈ തുക മുടക്കി പുതിയ മോഡൽ വാങ്ങാൻ കഴിയാത്തവർക്ക് മുൻ മോഡലായ എസ്25 5ജി പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

മുൻ മോഡലാണെങ്കിലും, പ്രീമിയം മോഡൽ എന്ന നിലയിൽ ശക്തമായ ഫീച്ചറുകൾ സഹിതം എത്തിയതിനാൽ ഗാലക്സി എസ്25 കരുത്തനാണ്. 4.47 GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് ആണ് ഈ സാംസങ് ഫോണിന്റെ ശക്തികേന്ദ്രം. സൂപ്പർസ്മൂത്ത് 120Hz റിഫ്രഷ് റേറ്റുള്ള 6.2- ഇഞ്ച് FHD+ ഡിസ്പ്ലേ ആണ് ഇതിൽ ഉള്ളത്.

50MP ​വൈഡ് ക്യാമറ (OIS F1.8, FOV 85˚), 12MP അ‌ൾട്രാ ​വൈഡ് ക്യാമറ (F2.2, FOV 120˚), 10MP ടെലിഫോട്ടോ ക്യാമറ (3x ഒപ്റ്റിക്കൽ സൂം, F2.4, FOV 36˚) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയും എസ്25 5ജിയിലുണ്ട്.

ഡിസ്കൗണ്ട് ഇത് പോരല്ലോ സാംസങ്ങേ! ഗാലക്സി S25 -ന് 6000 രൂപ ഡിസ്കൗണ്ട്

അ‌ഡ്രിനോ 830 ജിപിയു, 5G, IP68 റേറ്റിങ്, 4,000mAh ബാറ്ററി, 25W അ‌ഡാപ്റ്റർ, 3A യുഎസ്ബി-സി കേബിൾ എന്നിവ വഴിയുള്ള വയേർഡ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ പിന്തുണ എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള One UI 7ൽ ആണ് പ്രവർത്തനം. 7 OS അപ്‌ഗ്രേഡുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഇതിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy S25 5G is now listed with a direct discount of Rs 6000. The Samsung Galaxy S25 5G was priced at Rs 80,999 for the 12GB + 256G base variant and Rs 92,999 for the 12GB + 512GB variant. Now, after a direct discount of Rs 6000, the phone is listed on Samsung's official website, Amazon, and Flipkart at a starting price of Rs 74,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X