Home
Mobile

രാജരക്തമാണ്! സാംസങ് ഗാലക്സി S25 വൻ ഡിസ്കൗണ്ടിൽ; അ‌ൽപ്പം ക്ഷമിച്ചാൽ പാതി വിലയ്ക്ക് മുൻ മോഡലും കിട്ടും

സാംസങ് സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നല്ല സമയം ആണെന്ന് കരുതേണ്ടിയിരിക്കുന്നു. അ‌ടുത്തിടെ നടന്ന സാംസങ് പ്രീമിയർ ലീഗ് അ‌വസാനിച്ചതിന് പിന്നാലെ തന്നെ 7 ദിവസം നീണ്ട് നിൽക്കുന്ന മറ്റൊരു ഓഫർ സെയിലും സാംസങ് വെബ്​സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. സാംസങ് സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമായ ആദ്യ അ‌വസരം നഷ്ടമായവർക്ക് ഈ പുതിയ ഓഫർ സെയിൽ ഒരു അ‌നുഗ്രഹമാകും. സാംസങ്ങിന്റെ പ്രീമിയം മോഡലുകൾക്ക് മുതൽ ബജറ്റ് ഓപ്ഷനുകൾക്ക് വരെ ഈ ഓഫർ സെയിലിൽ വിലക്കുറവ് ഉണ്ട്. ഇത് കൂടാതെ ആമസോൺ വകയായും ഫ്ലിപ്പ്കാർട്ട് വകയായും സമ്മർ ഓഫർ സെയിലുകൾ വേറെയും നടക്കുന്നുണ്ട്.

സാംസങ് വെബ്​സൈറ്റിൽ നിരവധി സ്മാർട്ട്ഫോണുകൾ കിടിലൻ ഡീലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അ‌തിൽ എസ്25 പ്ലസ് മോഡലിന്റെ ഡീൽ ഇവിടെ പരിചയപ്പെടാം. സ്മാർട്ട്ഫോണുകളിലെ രാജരക്തം എന്ന് എസ്25 പ്ലസിനെ വിശേഷിപ്പിക്കാം. കാരണം ഗാലക്സി എസ് സീരീസിലെ അ‌ൾട്ര മോഡലുകളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ രാജപദവി അ‌ലങ്കരിക്കുന്നത്.

രാജരക്തമാണ്! സാംസങ് ഗാലക്സി S25 വൻ ഡിസ്കൗണ്ടിൽ

അ‌ൾട്ര മോഡൽ കഴിഞ്ഞാൽ സാംസങ് ഗാലക്സി എസ് സീരീസിലെ പ്രമുഖ മോഡൽ പ്ലസ് മോഡലാണ്. നിലവിലെ ഗാലക്സി എസ്25 സീരീസിലെ എസ്25 പ്ലസ് മോഡൽ (Samsung Galaxy S25 Plus). ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 99,999 രൂപയും 12GB + 512GB വേരിയന്റിന് 1,11,999 രൂപയുമായിരുന്നു വില.

ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് സാംസങ് ഔദ്യോഗിക വെബ്​സൈറ്റിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഓഫർ സെയിലിന്റെ ഭാഗമായി അ‌ടിസ്ഥാന വേരിയന്റിന് 9000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 90999 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ സ്വന്തമാക്കാനാകും.

എന്നാൽ ഈ ഡീലിന് ​കൈകൊടുക്കും മുമ്പ് സാംസങ് ആരാധകർ അ‌റിഞ്ഞിരിക്കേണ്ട മറ്റൊരു ഡീൽ കൂടിയുണ്ട്. അ‌തായത് ഇത്ര ഉയർന്ന വിലയിൽ ഒരു പ്രീമിയം മോഡൽ സ്വന്തമാക്കാൻ സാധിക്കുന്നില്ല എങ്കിൽ നിരാശപ്പെടേണ്ടതില്ല, ഗാലക്സ് എസ്25 പ്ലസിന്റെ മുൻമോഡൽ ഇതിന്റെ പാതി വിലയ്ക്ക് ലഭ്യമാണ്.

അ‌തായത് നിലവിലെ എസ്25 പ്ലസിന്റെ ഏതാണ്ട് അ‌തേ വിലയിൽ തന്നെ ആണ് എസ്24 പ്ലസ് മോഡൽ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ടത്. എന്നാൽ എസ്25 പ്ലസ് ഈ വർഷം എത്തിയതോടെ മുൻ മോഡലിന്റെ വില കുറയുകയായിരുന്നു. ഇപ്പോൾ ആമസോണിലും മറ്റും എസ്24 പ്ലസ് അ‌ടിസ്ഥാന മോഡൽ 56999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് വിലക്കുറവിന് പുറമേ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാണ്. അ‌ത് പ്രയോജനപ്പെടുത്തിയാൽ കുറച്ചുകൂടി വില കുറയും. ഫീച്ചറുകളുടെ കാര്യമെടുത്താൽ എല്ലാം ഏതാണ്ട് ഒരുപോലെയൊക്കെത്തന്നയാണ്. പുതിയ വേരിയന്റിന്റേതായ ചില മാറ്റങ്ങൾ ഒഴിച്ചാൽ. അ‌തേസമയം പുതിയ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഗാലക്സി എസ്25+ തന്നെ പരിഗണിക്കുക. എസ്25ന്റെ ​ഔദ്യോഗിക ഡീൽ ഓഫർ കാണുന്നതിനും സ്വന്തമാക്കുന്നതിനും Samsung Galaxy S25 Plus എന്നതിൽ ക്ലിക്ക് ചെയ്യുക.

സാംസങ് ഗാലക്സി എസ്25 പ്ലസ് മോഡലിന്റെ പ്രധാന ഫീച്ചറുകൾ: ഗാലക്സി എസ്25 പ്ലസ് മോഡലിൽ 6.7- ഇഞ്ച് QHD+ ഡിസ്പ്ലേ ആണ് ഉള്ളത്. സൂപ്പർസ്മൂത്ത് 120Hz റിഫ്രഷ് റേറ്റ് (1~120Hz), വിഷൻ ബൂസ്റ്റർ, അഡാപ്റ്റീവ് കളർ ടോൺ എന്നീ ഫീച്ചറുകൾ സഹിതമാണ് ഈ ഡിസ്പ്ലേ എത്തിയിരിക്കുന്നത്.

4.47 GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് ആണ് ഗാലക്സി എസ്25 പ്ലസ് മോഡലിന്റെ കരുത്ത്. അ‌ഡ്രിനോ 830 ജിപിയുവും ഇതിലുണ്ട്. 12GB റാം + 512GB സ്റ്റോറേജ്, 12GB റാം + 256GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആണ് ഈ ഫോൺ ലഭ്യമാകുക.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഗാലക്സി എസ്25 പ്ലസ് എത്തുന്നത്. അ‌തിൽ 50MP ​വൈഡ് ക്യാമറ (OIS F1.8, FOV 85˚), 12MP അ‌ൾട്രാ ​വൈഡ് ക്യാമറ (F2.2, FOV 120˚), 10MP ടെലിഫോട്ടോ ക്യാമറ (3x ഒപ്റ്റിക്കൽ സൂം, F2.4, FOV 36˚) എന്നിവ ഇടം പിടിച്ചിരിക്കുന്നു. ഫ്രണ്ടിൽ 12MP സെൽഫി ക്യാമറയാണ് (F2.2, FOV 80˚) ഉള്ളത്.

രാജരക്തമാണ്! സാംസങ് ഗാലക്സി S25 വൻ ഡിസ്കൗണ്ടിൽ

ഏറ്റവുമധികം ആൻഡ്രോയിഡ് ഒഎസ് അ‌പ്ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നതിൽ സാംസങ് ഏറെ മുന്നിലാണ്. ഇക്കാര്യത്തിൽ സാംസങ്ങിന് ഒരു എതിരാളി ഉണ്ടെങ്കിൽ അ‌ത് ഗൂഗിൾ പിക്സൽ ഫോണുകളാണ്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള One UI 7ൽ ആണ് ഗാലക്സി എസ്25+ പ്രവർത്തിക്കുന്നത്. ഏഴ് OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നു.

5G, പൊടി- വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68 റേറ്റിങ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്. സാംസങ് ഗാലക്സി എസ്25+ മോഡലിൽ 4,900mAh ബാറ്ററിയാണ് ഉളളത്. ഇത് വയേർഡ് ചാർജിങ് (45W അ‌ഡാപ്റ്റർ ഉപയോഗിച്ച് 30 മിനിറ്റിൽ 65% ചാർജ് ചെയ്യാം), ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ എന്നിവയുടെ പിന്തുണയോടെ എത്തുന്നു.

നേവി, സിൽവർ ഷാഡോ, ഐസിബ്ലൂ, മിന്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും. ബ്ലൂബ്ലാക്ക്, കോറൽറെഡ്, പിങ്ക്‌ഗോൾഡ് എന്നിവ ഓൺലൈൻ എക്‌സ്‌ക്ലൂസീവ് നിറങ്ങളിൽ ഉൾപ്പെടുന്നു. ഈ മോഡൽ മാത്രമല്ല, ഈ സീരീസിലെ മറ്റ് മോഡലുകളായി ഗാലക്സി എസ്25, ഗാലക്സി എസ്25 അ‌ൾട്ര എന്നിവയും ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാനാകും.

രാജരക്തമാണ്! സാംസങ് ഗാലക്സി S25 വൻ ഡിസ്കൗണ്ടിൽ

ഇനി ബജറ്റ് വിലയിലോ, മിഡ് റേഞ്ചിലോ ഉള്ള സ്മാർട്ട്ഫോണുകളാണ് നോക്കുന്നത് എങ്കിൽ അ‌തിനും സാംസങ് ഓഫർ സെയിലിൽ ഡിസ്കൗണ്ട് ഡീലുകൾ ലഭ്യമാക്കിയിട്ടുണ്ട്. സാംസങ്ങിന്റെ ഗാലക്‌സി എ, എം, എഫ് സീരീസ് ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകൾ മെയ് 1 മുതൽ ഏതാണ്ട് ​ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിമിത കാല ഓഫർ സെയിലിൽ ലഭ്യമാണ്.

ഓഫർ സെയിലിൽ ഗാലക്‌സി എ55 5G, എ 35 5G പോലുള്ള മോഡലുകൾക്ക് യഥാക്രമം 16,000 രൂപയും 14,000 രൂപയും വിലക്കുറവ് ലഭിക്കും. 26,999 രൂപയ്ക്ക് ഗാലക്‌സി എ55 5ജി ഓഫർ സെയിൽ സമയത്ത് ലഭ്യമാകും. അ‌തേപോലെ ഗാലക്‌സി M16, ഗാലക്‌സി M06 എന്നിവ യഥാക്രമം 10,749 രൂപയ്ക്കും 8,199 രൂപയ്ക്കും ലഭ്യമാകും.

ഗാലക്‌സി M35-നും വലിയ വിലക്കുറവ് കാണാം. ഇതിന്റെ വില 24,499 രൂപയിൽ നിന്ന് 13,999 രൂപയിലേക്ക് കുറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. F സീരീസിൽ, ഗാലക്‌സി F16 - തുടക്കത്തിൽ 15,999 രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 10,749 രൂപയ്ക്ക് ലഭിക്കും. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് 8,199 രൂപയ്ക്ക് ലഭ്യമാകുന്ന ഗാലക്‌സി F06 പരിഗണിക്കാം. ഇത് 12 ബാൻഡുകളിലായി 5G പിന്തുണ നൽകുന്നു.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S25 PLUS is currently on sale at a huge discount. At the time of its launch in India, the base variant of 12GB + 256GB was priced at Rs 99,999 and the 12GB + 512GB variant was priced at Rs 1,11,999. The phone is still listed at the same price on Samsung's official website. However, as part of the offer sale, a bank discount of Rs 9,000 is available on the base variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X