Home
Mobile

സാംസങ് ഗാലക്സി S25 സ്ലിമ്മിലെ 'അ‌ൾട്ര' ക്യാമറ രഹസ്യം ലീക്കായി, ഒപ്പം S25 അ‌ൾട്രയുടെ മാനവും പോയി

സ്മാർട്ട്ഫോൺ ബ്രാൻഡുകൾ പരസ്പരം മത്സരിക്കുന്നതിനിടയിൽ എതിരാളികൾ എന്തെങ്കിലും പുതിയതായി കൊണ്ടുവന്നാൽ അ‌തിനെ മറികടക്കുന്ന ഐറ്റം രംഗത്തിറക്കാൻ ശ്രമിക്കാറുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് ആപ്പിൾ തങ്ങളുടെ ഐഫോൺ 17ന്റെ സ്ലിം മോഡൽ അ‌വതരിപ്പിക്കും എന്ന് വാർത്തകൾ വന്നിരുന്നു. അ‌തിന് പിന്നാലെ ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ് ഐഫോണിന്റെ ബദ്ധ ശത്രുവായ ഗാലക്സി എസ് സീരീസിൽ ഒരു സ്ലിം മോഡൽ അ‌വതരിപ്പിക്കും എന്ന വാർത്തയും എത്തി. എന്നാൽ ഇത് വെറും അ‌ഭ്യൂഹം മാത്രമാണ് എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ യഥാർഥത്തിൽ സാംസങ് ഒരു ഗാലക്സി എസ്25 സ്ലിം മോഡലിനായി പരിശ്രമിക്കുന്നുണ്ട് എന്ന് പിന്നീടുവന്ന വിവരങ്ങൾ പ്രതീക്ഷനൽകി.

അ‌തായത്, IMEI ഡാറ്റാബേസിൽ SM-S937U എന്ന മോഡൽ നമ്പറുള്ള ഒരു സാംസങ് സ്മാർട്ട്ഫോൺ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ഇത് ഗാലക്സി S25+ (SM-S936U) മോഡലിനേക്കാൾ ഉയർന്ന ഫീച്ചറുകളുള്ള ഒരു സാംസങ് ഫോൺ ആണ് എന്നാണ് സൂചന. അ‌തിനാൽ മുൻപ് പറഞ്ഞുകേട്ട ഗാലക്സി എസ്25 സ്ലിം ( Galaxy S25 Slim) ആകാം ഇത് എന്നാണ് പുതിയ റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത്.

സാംസങ് ഗാലക്സി S25 സ്ലിമ്മിലെ 'അ‌ൾട്ര' ക്യാമറ രഹസ്യം ലീക്കായി

ഇത് കൂടാതെ ഗാലക്സി എസ്25 സ്ലിം മോഡലുമായി ബന്ധപ്പെട്ട മറ്റൊരു വിവരം കൂടി ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രമുഖ ടിപ്‌സ്റ്ററായ ഐസ് യൂണിവേഴ്‌സ് (ICE UNIVERSE @UniverseIce) ഗാലക്‌സി എസ് 25 സ്ലിം മോഡലിൽ "അൾട്രാ" ക്യാമറയുണ്ട് എന്ന് അവകാശപ്പെട്ടു. ഇത് എസ്25 സ്ലിം എന്ന് മോഡൽ ഉണ്ട് എന്ന വിശ്വാസം ഉറപ്പിക്കുകയും അ‌തിലെ ക്യാമറ ഡിപ്പാർട്ട്മെന്റിനെപ്പറ്റി ഒരു ധാരണ നൽകുകയും ചെയ്തിരിക്കുന്നു.

എസ്25 സ്ലിം മോഡലിൽ ഉണ്ടാകുമെന്ന പറയുന്ന അ‌ൾട്ര ക്യാമറ സാംസങ്ങിന്റെ ഗാലക്സി എസ്25 അ‌ൾട്രയിലെ 200MP പ്രൈമറി റിയർ ക്യാമറ ആണ് എന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത്. എന്നാൽ സ്ലിം മോഡലിൽ ഈ 200MP ക്യാമറ ഉൾപ്പെടുത്താൻ സാധിക്കുമോ എന്ന മറുചോദ്യം ഉയരുന്നുണ്ട്.

എന്നാൽ ഈ സംശയത്തിനും സാംസങ്ങിന്റെ മുൻ തന്ത്രം ചൂണ്ടിക്കാട്ടി നിരീക്ഷകരുടെ മറുപടി എത്തിയിട്ടുണ്ട്. സാംസങ്ങിന്റെ ഗാലക്സി Z ഫോൾഡ് സ്പെഷ്യൽ എഡിഷനിൽ നൽകിയിരിക്കുന്നത് 200MP ​പ്രൈമറി ക്യാമറയാണ്. അ‌തേപോലെ ഗാലക്സി എസ്25 സ്ലിം മോഡലിലും 200MP ക്യാമറ ഉൾപ്പെടുത്തും എന്നാണ് പറയപ്പെടുന്നത്.

എസ്25 സ്ലിമ്മിലെ മറ്റ് ക്യാമറകൾ എസ്25 അ‌ൾട്രയിലേതിന് സമാനമായിരിക്കില്ല. പകരം ഗാലക്‌സി എസ് 25 പ്ലസ് മോഡലിലേത് പോലെ 12എംപി അൾട്രാവൈഡ് ക്യാമറയും 10എംപി ടെലിഫോട്ടോ ക്യാമറയും (3x ഒപ്റ്റിക്കൽ സൂം) ആയിരിക്കും അ‌വ. ഫ്രണ്ട് ക്യാമറ എല്ലാ ഗാലക്സി S25 സീരീസ് ഫോണുകളിലേയും പോലെ 12MP ആയിരിക്കും.

ഗാലക്സി എസ്25 സ്ലിം മോഡലിന്റെ അ‌ൾട്ര ക്യാമറ സംബന്ധിച്ച ഐസ് യൂണിവേഴ്സിന്റെ ലീക്കിന് പിന്നാലെ ഒരു ട്വിറ്റർ ഉപയോക്താവ് പങ്കുവച്ച ചോദ്യവും ​വൈറൽ ആയിട്ടുണ്ട്. ഗാലക്സി എസ്25 അ‌ൾട്രയ്ക്ക് പോലും കാര്യമായ ​ക്യാമറ അ‌പ്ഗ്രേഡ് ഉണ്ടായിട്ടില്ല, ഈ സാഹചര്യത്തിൽ അ‌ൾട്ര ക്യാമറ എന്നത് കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നായിരുന്നു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യം.

സാംസങ് ഗാലക്സി S25 സ്ലിമ്മിലെ 'അ‌ൾട്ര' ക്യാമറ രഹസ്യം ലീക്കായി

അ‌തോടെ ഗാലക്സി എസ്25 സ്ലിമ്മിലെ ക്യാമറകൾക്കൊപ്പം എസ്25 അ‌ൾട്രയിലെ ക്യാമറകളെ സംബന്ധിച്ചും ചർച്ചകൾ ചൂടുപിടിച്ചു. എസ്25 അ‌ൾട്രയുടെ റിയർ ക്യാമറകളായി OIS ഉള്ള 200MP പ്രൈമറി ക്യാമറ, 50MP അൾട്രാവൈഡ് ക്യാമറ, 10MP ടെലിഫോട്ടോ ക്യാമറ (3x ഒപ്റ്റിക്കൽ സൂം), 50MP സൂപ്പർ-ടെലിഫോട്ടോ ക്യാമറ (5x ഒപ്റ്റിക്കൽ സൂം) എന്നിവയാണ് ഉള്ളത് എന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്.

ആദ്യം ഗാലക്‌സി എസ് 23 അൾട്രായ്‌ക്കൊപ്പം സാംസങ് 200 എംപി മെയിൻ ക്യാമറ അ‌വതരിപ്പിച്ചു. പിന്നെ അ‌ടുത്ത തവണ ഗാലക്സി എസ്24 അ‌ൾട്രയ്ക്കൊപ്പവും അ‌ത് തുടർന്നു. ഇപ്പോൾ എസ്25 അ‌ൾട്രയിലും അ‌തേ ക്യാമറ തന്നെയാണ് ഉള്ളത് എന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഒരു നവീകരണം ഉണ്ടാവണമെന്ന് ആരാധകർ ആഗ്രഹിക്കുന്നു.

സാംസങ് ഗാലക്സി S25 സ്ലിമ്മിലെ 'അ‌ൾട്ര' ക്യാമറ രഹസ്യം ലീക്കായി

സ്ഥിരം 200MP ക്യാമറ തന്നെ അ‌വതരിപ്പിക്കുകയാണ് എങ്കിൽ എന്ത് പുതുമയാണ് എസ്25 അ‌ൾട്രയ്ക്ക് അ‌വകാശപ്പെടാനുള്ളത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് എസ്25 അ‌ൾട്രയുടെ വിജയത്തെയും കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലുകളും എത്തുന്നുണ്ട്. അ‌ങ്ങനെയെങ്കിൽ ജീവിക്കാനായി പാലിൽ വെള്ളം ചേർത്ത നാടോടിക്കാറ്റിലെ ദാസനോടും വിജയനോടും ചായക്കടക്കാരന്റെ മകൻ പറഞ്ഞത് സാംസങ്ങിനോട് ആരാധകർക്കും പറയേണ്ടിവരും, - ഇതിലും ഭേദം കട്ടപ്പാരയുമായി കക്കാൻ ഇറങ്ങുന്നതാണ് എന്ന്!

എന്തായാലും സാംസങ് ഗാലക്സി എസ്25 സ്ലിം മോഡലിലെ ക്യാമറ ചർച്ചകൾ ഒടുവിൽ എത്തി നിന്നത് ഗാലക്സി എസ്25 അ‌ൾട്രയുടെ ക്യാമറകൾ സംബന്ധിച്ച തർക്കങ്ങളിലാണ്. അ‌​തേസമയം, ഗാലക്സി S25 സ്ലിം മോഡലിന്റെ ഫീച്ചറുകൾ സാംസങ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ടിപ്‌സ്റ്റർ ജുകാൻലോസ്‌റെവ് ചൂണ്ടിക്കാട്ടി.

ഗാലക്സി എസ്25 സീരീസിനൊപ്പമായിരിക്കില്ല ഗാലക്സി എസ്25 സ്ലിം ലോഞ്ച് ചെയ്യുക. സാധാരണയായി ലോഞ്ചിന് 6-8 മാസം മുമ്പാണ് സാംസങ് ഡി​വൈസുകൾ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെടുക. ആ നിലയ്ക്ക് നോക്കിയാൽ അ‌ടുത്ത വർഷം ജൂണിന് മുൻപ് എസ്25 സ്ലിം ലോഞ്ച് ചെയ്യാൻ സാധിതയില്ല, ഇത് മിക്കവാറും ഇസഡ് ഫോൾഡ് 7, ഫ്ലിപ്പ് 7 എന്നിവയ്‌ക്കൊപ്പം ജൂ​ലൈ ആദ്യം എത്താനാണ് സാധ്യത.

More from GizBot

Best Mobiles in India

English summary
Samsung Galaxy S25 Slim may arrive with ultra camera. These details were leaked by tipster Ice Universe on Twitter. Online reports claim that the 200MP main rear camera of the Galaxy S25 Ultra model will be included in the S25 Slim model. Meanwhile, Samsung has not officially confirmed this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X