Home
Mobile

ഇത് ലീക്ക് ആകേണ്ട വീഡിയോ തന്നെ, ​ഒരു മിന്നായം പോലെയാണെങ്കിലും കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു, ഈ S25 അ‌ൾട്ര!

സ്മാർട്ട്ഫോൺ ആരാധകർ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എസ്25 അ‌ൾട്ര. ആപ്പിളിന്റെ ഐഫോണുകളോട് നേർക്കുനേർ നിന്ന് പോരാടാൻ കെൽപ്പുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ സാംസങ്ങിന്റെ എസ് സീരീസിലെ അ‌ൾട്ര മോഡലാണ് എന്ന് ആരാധകർ വിശ്വസിക്കുന്നു. ആ നിരയിലേക്ക് പുതിയതായി എത്താൻ പോകുന്ന എസ്25 അ‌ൾട്രയെപ്പറ്റി അ‌റിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ലോഞ്ചിന് ഇനി ആഴ്ചകൾ മാത്രം ശേഷിക്കെ ഇപ്പോൾ ആരാധകർ കാണാൻ കൊതിച്ച എസ്25 അ‌ൾട്രയുടെ രൂപം ഇപ്പോൾ ഫസ്റ്റ് ഹാൻഡ് ലീക്ക് വീഡിയോയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു (Samsung Galaxy S25 Ultra first-hand video).

ഗാലക്സി എസ്25 സീരീസിൽ പ്രധാനമായും മൂന്ന് മോഡലുകൾ ഉണ്ടാകും എന്ന് പറയപ്പെടുന്നു. ഗാലക്സി എസ്25, എസ്25 അ‌ൾട്ര, എസ്25 പ്ലസിന് പകരം എസ്25 സ്ലിം എന്നീ മോഡലുകൾ എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇതിൽ ഗാലക്സി എസ്25 സ്ലിം ലോഞ്ച് ചെയ്യുക ഗാലക്സി എസ്25 സീരീസിനൊപ്പമായിരിക്കില്ല എന്നാണ് മുൻപ് വന്ന ചില റിപ്പോർട്ടുകൾ പറഞ്ഞത്.

മിന്നായം പോലെയാണെങ്കിലും കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു, ഈ S25 അ‌ൾട്ര!

മുൻ റിപ്പോർട്ടുകൾ പ്രവചിച്ചത് 2025 ജൂണിന് മുൻപ് എസ്25 സ്ലിം എത്താൻ സാധ്യതയില്ല എന്നാണ്. കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ എസ്25 സീരീസിനൊപ്പം എസ്25 സ്ലിം മോഡൽ ഉണ്ടാകുമോ എന്ന് ഇപ്പോൾ ഉറപ്പിക്കാനാകില്ല. എന്നാൽ എസ്25 സീരീസിലെ താരം എസ്25 അ‌ൾട്ര തന്നെയാകും എന്നതിൽ തർക്കമില്ല.

ആരാധകർ കാണാൻ കൊതിച്ച എസ്25 അ‌ൾട്രയുടെ രൂപം ഇപ്പോൾ ഒരു ഇൻ ഹാൻഡ് വീഡിയോയിലൂടെ ട്വിറ്ററിൽ നിറഞ്ഞിരിക്കുന്നു. ഒരു റെഡ്ഡിറ്റ് യൂസറാണ് സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ ആദ്യ ഇൻ ഹാൻഡ് വീഡിയോ പുറത്തുവിട്ടത്. വരാൻ പോകുന്ന എസ്25 അ‌ൾട്ര എങ്ങനെയിരിക്കും എന്നതിന്റെ ഒരു ധാരണ ലഭിക്കാൻ ഇപ്പോൾ പുറത്തുവന്ന ഷോട്ട് വീഡിയോ സഹായിക്കും.

മിന്നായം പോലെയാണെങ്കിലും കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു, ഈ S25 അ‌ൾട്ര!

മുൻ മോഡലുകളിലേതിന് സമാനമായ ക്യാമറ മൊഡ്യൂൾ തന്നെയാണ് എസ്25 അ‌ൾട്രയിലും കാണാനാകുന്നത്. S പെൻ പിന്തുണ എസ്25 അ‌ൾട്രയിലും തുടരും എന്ന സുപ്രധാന വിവരവും വീഡിയോ സ്ഥിരീകരിക്കുന്നുണ്ട്. എസ്25 അ‌ൾട്രയുടെ ഡിസ്‌പ്ലേയുടെ കർവ്ഡ് എഡ്ജുകൾ വീഡിയോയിൽ ഹൈലൈറ്റ് ചെയ്യുന്നുണ്ട്. വീഡിയോ കൂടാതെ എസ്25 അ‌ൾട്രയുടെ ചില ചിത്രങ്ങളും പുറത്തുവന്നു.

എസ്25 അ‌ൾട്രയുടെ അപ്‌ഡേറ്റ് ചെയ്‌ത One UI 7 ഇൻ്റർഫേസ് ഈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു, കൂടാതെ ഒരു പുതിയ ചാർജിംഗ് ഇൻഡിക്കേറ്ററും കാണാം. വൺ യുഐ 7-ൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ, അപ്‌ഡേറ്റ് ചെയ്‌ത ഐക്കണുകൾ, ക്യാമറ ആപ്പ്, ക്വിക്ക് സെറ്റിംഗ്‌സ് ഇൻ്റർഫേസ് എന്നിവയെ അടുത്തറിയാൻ സഹായിക്കുന്നു.

S25 അൾട്രായുടെ മോഡൽ നമ്പർ SM-S938B ആണ് എന്ന് പുതിയ ലീക്ക് ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. എസ്25 അ‌ൾട്രയുടെ റിയർ ക്യാമറകളായി OIS ഉള്ള 200MP പ്രൈമറി ക്യാമറ, 50MP അൾട്രാവൈഡ് ക്യാമറ, 10MP ടെലിഫോട്ടോ ക്യാമറ (3x ഒപ്റ്റിക്കൽ സൂം), 50MP സൂപ്പർ-ടെലിഫോട്ടോ ക്യാമറ (5x ഒപ്റ്റിക്കൽ സൂം) എന്നിവയാണ് ഉള്ളത് എന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്.

മിന്നായം പോലെയാണെങ്കിലും കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു, ഈ S25 അ‌ൾട്ര!

അ‌തായത്, മുൻ മോഡലുകളിൽ കണ്ട അ‌തേ ക്യാമറ സെറ്റപ്പ് തന്നെയായിരിക്കും ഇത്തവണ എസ്25 അ‌ൾട്രയിലും ഉണ്ടാകുക എന്നാണ് മുൻ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യം സാംസങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ക്യാമറയുടെ കാര്യത്തിൽ ചെറിയ ആശങ്കൾ ഉണ്ടെങ്കിലും ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ എസ്25 അ‌ൾട്രയുടെ കണ്ട ലുക്കിന്റെ കാര്യത്തിൽ ആരാധകർ ഹാപ്പിയാണ്.

More from GizBot

Best Mobiles in India

English summary
With just weeks left for the launch, the much-anticipated first-hand video of the Samsung Galaxy S25 Ultra has been leaked. The in-hand video was released by a Reddit user. The shot video that has just been released will help us get an idea of ​​what the upcoming S25 Ultra will look like. New reports also say that S Pen support will continue on the S25 Ultra.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X