ഇത് സ്മാർട്ട്ഫോൺ ഓഫ് ദ ഇയർ എന്ന് ആമസോൺ; S25 അൾട്രയുടെ ഫെസ്റ്റിവൽ ഡിസ്കൗണ്ട് ഇതാ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പുരോഗമിക്കുകയാണ്. നിരവധി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ ഏത് വാങ്ങണം എന്ന കൺഫ്യൂഷൻ മാത്രമേ ആരാധകർക്കുള്ളൂ. അതേസമയം മികച്ച സ്മാർട്ട്ഫോൺ തെരഞ്ഞെടുക്കുക എന്ന ഉപയോക്താക്കളുടെ ജോലി ഈസിയാക്കാൻ ആമസോൺ ഒരു കാര്യം ചെയ്തിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ മികച്ച സ്മാർട്ട്ഫോണുകളെ ആമസോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഉപയോക്താക്കളുടെ ജോലി ഈസിയാക്കുന്നു. ബെസ്റ്റ് സെല്ലിങ് ബജറ്റ് സ്മാർട്ട്ഫോൺ, ബെസ്റ്റ് പെർഫോമിങ് ചിപ്സെറ്റുള്ള സ്മാർട്ട്ഫോൺ, ബെസ്റ്റ് ഓൾറൗണ്ടർ സ്മാർട്ട്ഫോൺ എന്നിങ്ങനെ വിവിധ വിശേഷണങ്ങളോടെയും ചില സ്മാർട്ട്ഫോണുകളെ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഇത്തരത്തിൽ പല സ്മാർട്ട്ഫോണുകളും ഹൈലൈറ്റ് ചെയ്തിരിക്കുന്ന ആമസോൺ സ്മാർട്ട്ഫോൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തിരിക്കുന്നത് സാക്ഷാൽ സാംസങ് ഗാലക്സി എസ്25 അൾട്രയെ ആണ്. സാംസങ്ങിന്റെ ഈ വർഷത്തെ പ്രീമിയം മോഡൽ അല്ലാതെ ഈ സ്ഥാനത്തേക്ക് വേറെ ആരെ പരിഗണിക്കാൻ. ഈ പ്രീമിയം ഫോണിന് ആകർഷകമായ ഡിസ്കൗണ്ടും ആമസോൺ ഒരുക്കിയിരിക്കുന്നു.

യഥാർഥ വില
ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഗാലക്സി എസ്25 സീരീസ് ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്തത്. അന്ന് ഗാലക്സി എസ്25 അൾട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും ആയിരുന്നു വില.
ഫെസ്റ്റിവൽ ഡീൽ
നിലവിൽ ഗാലക്സി എസ്25 അൾട്രയുടെ അടിസ്ഥാന മോഡൽ ആമസോണിൽ 1,23,499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാൾ 6500 രൂപ വിലക്കുറവിലാണ് ആമസോൺ ഇപ്പോൾ ഈ ഗാലക്സി പ്രീമിയം മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി സാംസങ് ഗാലക്സി എസ്25 അൾട്രയുടെ അടിസ്ഥാന മോഡലിന് 10000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാക്കിയിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്തിയാൽ വില 113499 രൂപയായി കുറയ്ക്കാൻ സാധിക്കും. താൽപര്യമുള്ളവർക്കായി ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഇഎംഐ ഓപ്ഷനുകളും ആമസോൻ ലഭ്യമാക്കിയിട്ടുണ്ട്.
സാംസങ് ഗാലക്സി എസ്25 അൾട്രയുടെ പ്രധാന ഫീച്ചറുകൾ
ആമസോൺ സ്മാർട്ട്ഫോൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്ത ഈ സാംസങ് പ്രീമിയം മോഡലിന്റെ കരുത്ത് 4.47GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്സി 3nm ചിപ്സെറ്റ് ആണ്. സൂപ്പർ സ്മൂത്ത് 120Hz റിഫ്രഷ് റേറ്റ് (1~120Hz) ഉള്ള 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, വിഷൻ ബൂസ്റ്റർ, അഡാപ്റ്റീവ് കളർ ടോൺ എന്നിവയും ഇതിലുണ്ട്.
കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ സഹിതമാണ് ഗാലക്സി എസ്25 അൾട്രയുടെ ഡിസ്പ്ലേ എത്തുന്നത്. ഏറ്റവും മികച്ച ക്യാമറ സജ്ജീകരണമാണ് എസ്25 അൾട്രയുടെ മറ്റൊരു പ്രത്യേകത. അതിനായി ക്വാഡ് റിയർ ക്യാമറ ( 200MP വൈഡ് ക്യാമറ+ 50MP അൾട്രാ വൈഡ് ക്യാമറ+ 50MP ടെലിഫോട്ടോ ക്യാമറ+ 10MP ടെലിഫോട്ടോ ക്യാമറ) സജ്ജീകരണവും 12MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.

അഡ്രിനോ 830 ജിപിയു, 5,000mAh ബാറ്ററി, വയേർഡ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ പിന്തുണ, 5G, IP68 റേറ്റിങ്, എഐ ഫീച്ചറുകൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7ൽ ആണ് പ്രവർത്തനം. ഏഴ് OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








