Home
Mobile

സ്മാർട്ട്ഫോൺ ലോകത്തെ രാജാക്കന്മാരുടെ രാജാവ്! സാംസങ് ഗാലക്സി S25 അ‌ൾട്ര എത്തി

സ്മാർട്ട്ഫോൺ വിപണിയും ലോകവും ഒന്നാകെ കാത്തിരുന്ന സാംസങ് ഗാലക്സി എസ്25 സീരീസ് ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. സാംസങ് ഗാലക്സി എസ്25, ഗാലക്സി എസ്25+, ഗാലക്സി എസ്25 അ‌ൾട്ര എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് എസ്25 സീരീസിൽ സാംസങ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ എഐ ഫീച്ചറുകളുടെ പിന്തുണയും കരുത്തൻ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റിന്റെ പിൻബലവും സഹിതമാണ് ഗാലക്സി എസ്25 സീരീസ് എത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയെ പുതിയ തലത്തിലേക്ക് ഉയർത്തുന്ന ശക്തമായ ക്യാമറ യൂണിറ്റടക്കം എത്തുന്ന ഗാലക്സി എസ്25 അ‌ൾട്രയാണ് ഈ സീരീസിന്റെ മുഖ്യ ആകർഷണം.

സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: സൂപ്പർ സ്മൂത്ത് 120Hz റീഫ്രഷ് റേറ്റ് (1~120Hz) ഉള്ള 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. വിഷൻ ബൂസ്റ്റർ, അഡാപ്റ്റീവ് കളർ ടോൺ എന്നിവ ഇതിലുണ്ട്. മൊബൈലുകൾക്കായുള്ള സ്മാർട്ട്ഫോൺ വിപണിയിലെ ആദ്യത്തെ ആന്റി-റിഫ്ലെക്റ്റീവ് ഗ്ലാസ് സെറാമിക് ആയ കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ സഹിതമാണ് സാംസങ് ഗാലക്‌സി എസ് 25 അൾട്ര എത്തിയിരിക്കുന്നത്.

സ്മാർട്ട്ഫോൺ ലോകത്തെ രാജാക്കന്മാരുടെ രാജാവ്! ഗാലക്സി S25 അ‌ൾട്ര എത്തി

4.47GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ഫോർ ഗാലക്സി 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അ‌ഡ്രിനോ 830 ജിപിയുവും ഇതിലുണ്ട്. 12GB+ 1TB, 12GB+ 512GB, 12GB+ 256GB എന്നിങ്ങനെ മൂന്ന് റാം+ സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള One UI 7ൽ ആണ് ഇതിന്റെ പ്രവർത്തനം. ഏഴ് OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, ഉയർന്ന റെസല്യൂഷൻ സെൻസറുകളും പ്രോവിഷ്വൽ എഞ്ചിനും ഉപയോഗിച്ച് എല്ലാ എസ്25 സീരീസ് മോഡലുകളും അൾട്രാ-ഡീറ്റൈൽഡ് ഷോട്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാംസങ് ഗാലക്സി എസ്25 അ‌ൾട്രയിൽ ആരാധകർ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ക്യാമറ സജ്ജീകരണത്തിൽ ആകെ 5 കിടിലൻ ക്യാമറകളാണ് ഉള്ളത്. അ‌തിൽ റിയർ പാനലിൽ 4 ക്യാമറകളും ഒന്ന് സെൽഫി ക്യാമറയുമാണ്.

സ്മാർട്ട്ഫോൺ ലോകത്തെ രാജാക്കന്മാരുടെ രാജാവ്! ഗാലക്സി S25 അ‌ൾട്ര എത്തി

ഗാലക്സി എസ്25 അ‌ൾട്രയുടെ റിയർ ക്യാമറ സജ്ജീകരനത്തിൽ 200MP ​വൈഡ് ക്യാമറ (OIS F1.7, FOV 85˚), 50MP അ‌ൾട്രാ ​വൈഡ് ക്യാമറ (F1.9, FOV 120˚), 50MP ടെലിഫോട്ടോ ക്യാമറ ( 5x ഒപ്റ്റിക്കൽ സൂം, OIS F3.4, FOV 22˚), 10MP ടെലിഫോട്ടോ ക്യാമറ (3x ഒപ്റ്റിക്കൽ സൂം, OIS F2.4, FOV 36˚) എന്നിവ ഇടംപിടിച്ചിരിക്കുന്നു.

മുൻ മോഡലിലെ 12MP യിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്‌ത പുതിയ 50MP അൾട്രാവൈഡ് ക്യാമറ സെൻസർ ഉപയോഗിച്ച്, ഗാലക്സി എസ്25 അ‌ൾട്ര അസാധാരണമായ വ്യക്തതയും ഊർജ്ജസ്വലതയും നൽകുന്നു. വീഡിയോകളിലെ അനാവശ്യ ശബ്‌ദം നീക്കം ചെയ്യുന്നതിനായി ഓഡിയോ ഇറേസറും സീരീസിലെ എല്ലാ മോഡലുകളിലും നൽകിയിട്ടുണ്ട്.

ഗാലക്സി എസ്15 അ‌ൾട്രയിൽ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയാണ് (F2.2, FOV 80˚) നൽകിയിരിക്കുന്നത്. 5,000mAh ബാറ്ററിയാണ് ഗാലക്സി എസ്25 അ‌ൾട്രയിൽ ഉള്ളത്. ഇത് വയേർഡ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ പിന്തുണകളോടെ എത്തുന്നു. 45W അ‌ഡാപ്റ്റർ ഉപയോഗിച്ചുള്ള വയേർഡ് ചാർജിങ്ങിൽ 30 മിനിറ്റിൽ 65% ചാർജ് ചെയ്യപ്പെടും.

സ്മാർട്ട്ഫോൺ ലോകത്തെ രാജാക്കന്മാരുടെ രാജാവ്! ഗാലക്സി S25 അ‌ൾട്ര എത്തി

5G, IP68 ഉൾപ്പെടെയുള്ള ഫീച്ചറുകളും ഗാലക്സി എസ്25 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നുണ്ട്. എഐ ഫീച്ചറുകൾ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എന്നാണ് ഗാലക്സി എസ്25 സീരീസ് ഫോണുകളെ സാംസങ് വിശേഷിപ്പിക്കുന്നത്. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, കോൾ ട്രാൻസ്‌ക്രിപ്റ്റ്, റൈറ്റിംഗ് അസിസ്റ്റ്, ഡ്രോയിംഗ് അസിസ്റ്റ് എന്നിവയിലേക്ക് ഗാലക്‌സി എസ് 25 സീരീസ് നിരവധി അപ്‌ഗ്രേഡുകൾ കൊണ്ടുവരുന്നു.

സാംസങ് ഗാലക്‌സി എസ് 25 അൾട്രാ ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്‌സിൽവർ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകും. ടൈറ്റാനിയം പിങ്ക്‌ഗോൾഡ്, ടൈറ്റാനിയം ജെറ്റ്‌ബ്ലാക്ക്, ടൈറ്റാനിയം ജേഡ്‌ഗ്രീൻ എന്നിവ ഓൺലൈൻ എക്‌സ്‌ക്ലൂസീവ് നിറങ്ങളിൽ ഉൾപ്പെടുന്നു. 162.8 x 77.6 x 8.2mm വലിപ്പവും 218g ഭാരവും ഈ ഫോണിനുണ്ട്.

സ്മാർട്ട്ഫോൺ ലോകത്തെ രാജാക്കന്മാരുടെ രാജാവ്! ഗാലക്സി S25 അ‌ൾട്ര എത്തി

സാംസങ് ഗാലക്‌സി എസ്25 അൾട്രയുടെ വില: 12ജിബി+ 256ജിബി അ‌ടിസ്ഥാന വേരിയന്റിന് 1299.99 ഡോളർ (ഏകദേശം 1,12,390 രൂപ) ആണ് വില. 12ജിബി+ 512ജിബി വേരിയന്റിന് 1419.99 ഡോളറും (ഏകദേശം 1,22,770 രൂപ), 12ജിബി+ 1TB വേരിയന്റിന് 1659.99 ഡോളറും (ഏകദേശം 1,43,515 രൂപ) വിലവരും. ജനുവരി 22 മുതൽ പ്രീ-ഓർഡർ ചെയ്യാനാകും, ഫെബ്രുവരി 7 മുതൽ ഷിപ്പിംഗ് ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Samsung Galaxy S25 Ultra has been launched globally. Its 12GB + 256GB base variant is priced at $1299.99 (approximately Rs. 1,12,390). The 12GB + 512GB variant is priced at $1419.99 (approximately Rs. 1,22,770), and the 12GB + 1TB variant is priced at $1659.99 (approximately Rs. 1,43,515). Shipping will begin in various countries from February 7.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X