Home
Mobile

കാലം മാറി, ഇപ്പോൾ ഇവനാണ് അ‌ന്തസ്! 11000 രൂപ ഡിസ്കൗണ്ടിൽ എസ്25 അ‌ൾട്ര വാങ്ങാം

ഒരുകാലത്ത് ഐഫോൺ സ്വന്തമാക്കുന്നത് വളരെ അ‌ഭിമാനകരമായി ആളുകൾ കരുതിയിരുന്നു. എന്നാൽ ഇന്ന് ഫ്ലിപ്പ്കാർട്ടും ആമസോണും പോലുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ അ‌ടക്കം വൻ ഡിസ്കൗണ്ടും ഇഎംഐ ഓപ്ഷനുകളുമൊക്കെ ലഭ്യമാക്കുന്നതിനാൽ ഐഫോൺ വാങ്ങുക എന്നത് അ‌ത്ര പാടുള്ള കാര്യമല്ലാതായി തീർന്നിരിക്കുന്നു. തീവ്ര ആഗ്രഹമുള്ളവർക്ക് മനസുവച്ചാൽ ഐഫോൺ ഈസിയായി സ്വന്തമാക്കാനാകും. അ‌തേസമയം ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ രാജാവ് സാംസങ് എസ്25 അ‌ൾട്രയാണ്. ക്യാമറ മികവുകൊണ്ട് കണ്ണുയള്ളിച്ച എസ്23 അ‌ൾട്ര ഇറങ്ങിയത് മുതൽ സാംസങ്ങിന്റെ എസ് സീരീസിലെ അ‌ൾട്ര മോഡലുകൾക്ക് മുൻപത്തെക്കാൾ നല്ലകാലമാണ്.

സാംസങ്ങിന്റെ എസ് സീരീസിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് ഗാലക്സി എസ്25 സീരീസ് ആണ്. ഈ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ ഈ സീരീസിലെ ഏറ്റവും ശക്തനായ ഗാലക്സി എസ്25 അ‌ൾട്ര (Samsung Galaxy S25 Ultra 5G) ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ആമസോണിലും സാംസങ്ങിന്റെ വെബ്​സൈറ്റിലും അ‌വസരമുണ്ട്.

കാലം മാറി, ഇപ്പോൾ ഇവനാണ് അ‌ന്തസ്! 11000 രൂപ ഡിസ്കൗണ്ടിൽ എസ്25 അ‌ൾട്ര

ഇന്ത്യയിൽ ഗാലക്സി എസ്25 അ‌ൾട്രയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും ആണ് വില. ഏതാണ്ട് ഇതേ വിലയിൽ തന്നെയാണ് ആമസോണിലും സാംസങ് വെബ്​സൈറ്റിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ബാങ്ക് ഡിസ്കൗണ്ട് എന്ന നിലയിൽ 11000 രൂപയുടെ ഡിസ്കൗണ്ട് സാംസങ് ഗാലക്സി എസ്25 അ‌ൾട്രയ്ക്ക് ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 1,18,999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. എന്നാൽ HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി നടത്തുന്ന ഫുൾ പേയ്‌മെന്റുകൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ.

കാലം മാറി, ഇപ്പോൾ ഇവനാണ് അ‌ന്തസ്! 11000 രൂപ ഡിസ്കൗണ്ടിൽ എസ്25 അ‌ൾട്ര

ഇത്ര കുറഞ്ഞ വിലയിൽ സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ അ‌ടിസ്ഥാന മോഡൽ ലഭ്യമാകുന്നത് ഒരു അ‌സുലഭ അ‌വസരമാണ്. പരിമിതമായ കാലത്തേക്ക് മാത്രമാകും ഈ ഓഫർ ലഭ്യമാകുക. അ‌തേസമയം ഫുൾ പേയ്മെന്റിന് പകരം ഇഎംഐ ഓപ്ഷനാണ് വേണ്ടത് അ‌തിനും വഴിയുണ്ട്. കാരണം HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇഎംഐ പേയ്‌മെന്റ് നടത്തുന്നതെങ്കിൽ പോലും, അവർക്ക് 9,000 രൂപ ഡിസ്കൗണ്ട് കിട്ടും. അതായത് പ്രാരംഭ വേരിയന്റിന് 1,20,999 നൽകിയാൽമതി.

കുറഞ്ഞ വിലയിൽ ഒരു പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.
സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: 4.47GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ഫോർ ഗാലക്സി 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. സൂപ്പർ സ്മൂത്ത് 120Hz റീഫ്രഷ് റേറ്റ്, 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ എന്നിവയിതിലുണ്ട്.

അ‌ഡ്രിനോ 830 ജിപിയു സഹിതമാണ് ഈ ഫോൺ എത്തുന്നത്. 12GB+ 1TB, 12GB+ 512GB, 12GB+ 256GB എന്നിങ്ങനെ മൂന്ന് റാം+ സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള One UI 7ൽ ആണ് ഇതിന്റെ പ്രവർത്തനം. ഏഴ് OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

കാലം മാറി, ഇപ്പോൾ ഇവനാണ് അ‌ന്തസ്! 11000 രൂപ ഡിസ്കൗണ്ടിൽ എസ്25 അ‌ൾട്ര

ക്വാഡ് റിയർ ക്യാമറ ( 200MP ​വൈഡ് ക്യാമറ+ 50MP അ‌ൾട്രാ ​വൈഡ് ക്യാമറ+ 50MP ടെലിഫോട്ടോ ക്യാമറ+ 10MP ടെലിഫോട്ടോ ക്യാമറ) സജ്ജീകരണമാണ് സാംസങ് ഗാലക്സി എസ്25 അ‌ൾട്രയിൽ ഉള്ളത്. സെൽഫിക്കായി 12MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 5G, IP68 റേറ്റിങ്, എഐ ഫീച്ചറുകൾ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

5,000mAh ബാറ്ററി, വയേർഡ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ പിന്തുണ എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 162.8 x 77.6x 8.2mm വലിപ്പവും 218g ഭാരവും ഈ ഫോണിനുണ്ട്. ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്‌സിൽവർ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകും. ടൈറ്റാനിയം പിങ്ക്‌ഗോൾഡ്, ടൈറ്റാനിയം ജെറ്റ്‌ബ്ലാക്ക്, ടൈറ്റാനിയം ജേഡ്‌ഗ്രീൻ എന്നിവ ഓൺലൈൻ എക്‌സ്‌ക്ലൂസീവ് നിറങ്ങളിൽ ഉൾപ്പെടുന്നു.

FAQs
സാംസങ് ഗാലക്സി എസ്25 അ‌ൾട്രയിലെ ചിപ്സെറ്റ്

ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ഫോർ ഗാലക്സി 3nm ചിപ്സെറ്റ്

സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ പ്രധാന എതിരാളികൾ

ഐഫോൺ 16 പ്രോ മാക്സ്, പിക്സൽ 9 പ്രോ XL

സാംസങ് ഗാലക്സി എസ്25 സീരീസിലെ മോഡലുകൾ

സാംസങ് ഗാലക്സി എസ്25, ഗാലക്സി എസ്25 പ്ലസ്, ഗാലക്സി എസ്25 അ‌ൾട്ര

GizBot Technology

More from GizBot

Best Mobiles in India

English summary
Samsung Galaxy S25 Ultra is now available at a discount of Rs 11,000. In India, the Galaxy S25 Ultra is priced at Rs 1,29,999 for the 12GB + 256GB base variant, Rs 1,41,999 for the 12GB + 512GB variant, and Rs 1,65,999 for the 12GB + 1TB top variant. However, a bank discount of Rs 11,000 is available on Amazon and Samsung's website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X