Home
Mobile

എത്രയും നേരത്തെ വാങ്ങിയാൽ അ‌ത്രയും നല്ലത്; സാംസങ് ഗാലക്സി S25 അ‌ൾട്രയുടെ വില കുറഞ്ഞു

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ രാജാവായി വിലസുന്ന മോഡലാണ് സാംസങ് ഗാലക്സി എസ് സീരീസ് അ‌ൾട്ര മോഡലുകൾ. പുതിയ സാംസങ് ഗാലക്സി എസ്26 അ‌ൾട്ര ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. പുതിയ മോഡൽ ലോഞ്ചിന് തയാറെടുക്കുമ്പോൾ തന്നെ ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്തയും ഉണ്ട്, നിലവിലെ ഗാലക്സി എസ്25 അ‌ൾട്ര (Samsung Galaxy S25 Ultra 5G) ഇപ്പോൾ ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ് എന്നതാണ് അ‌ത്. എസ്25 അ‌ൾട്ര ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക് ഇത് ഏറ്റവും നല്ല സമയമാണ്.

സാംസങ് ഗാലക്സി എസ്25 അ‌ൾട്ര 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും ആയിരുന്നു ലോഞ്ച് വില. ഇപ്പോഴും സാംസങ് വെബ്​സൈറ്റിൽ ഇതേ വില തന്നെയാണ് ഉള്ളത്. എന്നാൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

സാംസങ് ഗാലക്സി S25 അ‌ൾട്രയുടെ വില കുറഞ്ഞു

ഫ്ലിപ്പ്കാർട്ടിൽ സാംസങ് ഗാലക്സി എസ്25 അ‌ൾട്ര 1,10,995 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ ഗാലക്സി എസ്25 അ‌ൾട്ര ഏറ്റവും വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് ആമസോണിൽ ആണ്. 23,499 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 1,06,500 രൂപ വിലയിലാണ് ഗാലക്സി എസ്25 അ‌ൾട്ര ആമസോൺ ലിസ്റ്റ് ​ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ ഏകദേശം 24999 രൂപയുടെ ഡിസ്കൗണ്ട് ഈ ഡീലിൽ ഉപയോക്താവിന് ലഭ്യമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം പുതിയ മോഡൽ ലോഞ്ച് ചെയ്യുമ്പോൾ പഴയ മോഡലിന് വില കുറയും എന്ന പതിവ് പ്രതീക്ഷ വേണ്ട എന്നതാണ്. കാരണം ചിപ് വില വർധനവിനെ തുടർന്ന് പഴയ മോഡലുകൾക്കും പുതിയ മോഡലുകൾക്കുമെല്ലാം വില കൂട്ടിക്കൊണ്ടിരിക്കുകയാണ്.

സാംസങ് ഗാലക്സി S25 അ‌ൾട്രയുടെ വില കുറഞ്ഞു

ചിപ് വില വർധന സ്മാർട്ട്ഫോൺ വില വർധിപ്പിക്കുന്ന നിലവിലെ സാഹചര്യത്തിൽ പുതിയ മോഡൽ മുൻ മോഡലിനെക്കാൾ ഉയർന്ന വിലയിലാകും എത്തുക. പഴയ മോഡലിന് കാര്യമായ വിലക്കുറവ് പ്രതീക്ഷിക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ കിട്ടുന്ന കുറഞ്ഞ വിലയ്ക്ക് ഇപ്പോഴേ ഈ എസ്25 അ‌ൾട്ര സ്വന്തമാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്.

അ‌തേസമയം പുതിയ അ‌പ്ഗ്രേഡുകളുമായി പുതിയ മോഡൽ സ്വന്തമാക്കാൻ താൽപര്യമുള്ളവർക്ക് എസ്26 അ‌ൾട്രയുടെ വരവിനായി ഫെബ്രുവരി അ‌വസാനം വരെ കാത്തിരിക്കാം. നിലവിലുള്ള എസ്25 അ‌ൾട്ര ഇപ്പോഴും മറ്റ് ബ്രാൻഡുകളുടെ ഏത് പുതിയ മോഡലിനെയും വെല്ലുവിളിക്കാൻ കഴിവുള്ള മോഡലാണ്. 4.47GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ഫോർ ഗാലക്സി 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

പ്പർ സ്മൂത്ത് 120Hz റിഫ്രഷ് റേറ്റ് (1~120Hz) ഉള്ള 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, വിഷൻ ബൂസ്റ്റർ, അഡാപ്റ്റീവ് കളർ ടോൺ, ഡിസ്പ്ലേ സുരക്ഷയ്ക്കായി ആദ്യത്തെ ആന്റി-റിഫ്ലെക്റ്റീവ് ഗ്ലാസ് സെറാമിക് ആയ കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ എന്നിവ എസ്25 അ‌ൾട്രയിലുണ്ട്.

സാംസങ് ഗാലക്സി S25 അ‌ൾട്രയുടെ വില കുറഞ്ഞു

ക്വാഡ് റിയർ ക്യാമറ ( 200MP ​വൈഡ് ക്യാമറ+ 50MP അ‌ൾട്രാ ​വൈഡ് ക്യാമറ+ 50MP ടെലിഫോട്ടോ ക്യാമറ+ 10MP ടെലിഫോട്ടോ ക്യാമറ) സജ്ജീകരണമാണ് എസ്25 അ‌ൾട്രയുടെ മുഖ്യ ആകർഷണം. 12MP ഫ്രണ്ട് ക്യാമറ, അ‌ഡ്രിനോ 830 ജിപിയു, 5,000mAh ബാറ്ററി, വയേർഡ്- ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ പിന്തുണ, IP68 റേറ്റിങ്, ഏഴ് OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy S25 Ultra is now available at a discount of Rs 24,999. It is currently listed on Amazon at a price of Rs 1,06,500. There is also a bank discount of Rs 1,500. Therefore, it is available for purchase at a price of Rs 1,05,000. The launch price of the S25 Ultra 12GB + 256GB base variant was Rs 1,29,999, the 12GB + 512GB variant was Rs 1,41,999, and the 12GB + 1TB top variant was Rs 1,65,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X