Home
Mobile

സാംസങ് വജ്രായുധങ്ങൾ പുറത്തെടുത്തു; കരുത്ത് ഒട്ടും കുറയാതെ ഗാലക്സി S26, S26 പ്ലസ് മോഡലുകൾ

സ്മാർട്ട്ഫോൺ ലോകം ഒന്നാകെ ഉറ്റുനോക്കിയ സാംസങ് ഗാലക്സി അ‌ൺപാക്ക്ഡ് ഇവന്റ് 2026ൽ പുത്തൻ സാംസങ് ഗാലക്സി എസ്26 സീരീസ് (Samsung Galaxy S26 Series) ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. സാംസങ് ഗാലക്സി എസ്26 (Samsung Galaxy S26), സാംസങ് ഗാലക്സി എസ്26 പ്ലസ് (Samsung Galaxy S26 Plus), സാംസങ് ഗാലക്സി എസ്26 അ‌ൾട്ര (Samsung Galaxy S26 Ultra) എന്നിങ്ങനെ മൂന്ന് ശക്തൻ സ്മാർട്ട്ഫോണുകളാണ് പുതിയ എസ്26 സീരീസിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം എഡ്ജ് മോഡൽ അ‌വതരിപ്പിച്ചപ്പോൾ സാംസങ് ഒഴിവാക്കിയ പ്ലസ് മോഡൽ ഇത്തവണ സീരീസിലേക്ക് പൂർവാധികം കരുത്തോടെ തിരിച്ചെത്തിയിരിക്കുന്നു.

ഗാലക്സി എസ്26 സീരീസിന്റെ മുഖ്യ ആകർഷണം എസ്26 അ‌ൾട്രയാണെങ്കിലും പ്രൗഡി ഒട്ടും കുറയാതെ തന്നെയാണ് എസ്26, എസ്26 പ്ലസ് മോഡലുകളും എത്തിയിരിക്കുന്നത്. പുതിയ മോഡലുകളിൽ പുറമേയ്ക്കും ഉള്ളിലും ആർക്കിടെക്ചറിൽ നിരവധി ശ്രദ്ധേയമായ മാറ്റങ്ങൾ സാംസങ് അവതരിപ്പിക്കുന്നു. കൂടാതെ സോഫ്റ്റ്‌വെയറും "ഏജന്റ് AI" സവിശേഷതകളും ഈ സീരീസിനെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

കരുത്ത് ഒട്ടും കുറയാതെ ഗാലക്സി S26, തിരിച്ചുവരവ് ഗംഭീരമാക്കി S26 പ്ലസ്

സാംസങ് ഗാലക്സി എസ്26, എസ്26 പ്ലസ് മോഡലുകളുടെ പ്രധാന ഫീച്ചറുകൾ

6.3-ഇഞ്ച് (2340 x 1080 പിക്സലുകൾ) FHD+ ഡിസ്പ്ലേയാണ് സ്റ്റാന്റേർഡ് മോഡലിലുള്ളത്. അ‌തേസമയം പ്ലസ് മോഡലിൽ 6.7-ഇഞ്ച് (3120 x 1440 പിക്സലുകൾ) QHD+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയുണ്ട്. 1-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ സഹിതം ഇവ എത്തുന്നു.

3.9 GHz വരെ ഡെക്കാ-കോർ സാംസങ് എക്സിനോസ് 2600 പ്രോസസർ (എക്സ്ക്ലിപ്സ് 960 ജിപിയു) / 4.74 GHz വരെ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഫോർ ഗാലക്‌സി 3nm പ്രോസസർ (അഡ്രിനോ 840 ജിപിയു) കരുത്തുകളിൽ ആണ് ഇവ എത്തിയിരിക്കുന്നത്.

കരുത്ത് ഒട്ടും കുറയാതെ ഗാലക്സി S26, തിരിച്ചുവരവ് ഗംഭീരമാക്കി S26 പ്ലസ്

12GB റാം, 256GB / 512GB സ്റ്റോറേജ് എന്നിവ ഇവയിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 8.5ൽ ആണ് പ്രവർത്തനം. ഏഴ് ഒഎസ് അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലുകൾക്ക് ലഭിക്കുമെന്ന് സാംസങ് അ‌റിയിച്ചിട്ടുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 റേറ്റിങ് ഇവയിലുണ്ട്.

1/1.56″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 12MP 120° 1/2.55″ അൾട്രാ വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസ് (f/2.4 അപ്പേർച്ചർ, OIS), 4K 60 fps, 8K 30fps, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എസ്26, എസ്26 പ്ലസ് മോഡലുകളിലുള്ളത്.

സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും 4K 60 fps വീഡിയോ റെക്കോഡിങ് സഹിതം ഇവയിലുണ്ട്. ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA/NSA, 4G VoLTE, Wi-Fi 7 802.11be (2.4/5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB-C, NFC എന്നി ഫീച്ചറുകളും ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു.

കരുത്ത് ഒട്ടും കുറയാതെ ഗാലക്സി S26, തിരിച്ചുവരവ് ഗംഭീരമാക്കി S26 പ്ലസ്

ബാറ്ററിയുടെ കാര്യമെടുത്താൽ, എസ്26 മോഡലിൽ 25W ഫാസ്റ്റ് ചാർജിംഗ്, 20W Qi2 വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ പിന്തുണകളുള്ള 4300mAh ബാറ്ററിയും എസ്26 പ്ലസ് മോഡലിൽ 45W ഫാസ്റ്റ് ചാർജിംഗ്, 20W Qi2 വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ പിന്തുണയുള്ള 4900mAh ബാറ്ററിയും ആണ് ഉള്ളത്.

എസ്26 മോഡലിന് 149.6 x 71.7 x 7.2mm വലിപ്പവും 167g ഭാരവുമാണ് ഉള്ളത്. അ‌തേപോലെ S26+ ന് 158.4 x 75.8 x 7.3mm വലിപ്പവും 190 ഗ്രാം ഭാരവുമുണ്ട്. കോബാൾട്ട് വയലറ്റ്, ​വൈറ്റ്, ബ്ലാക്ക്, സ്കൈ ബ്ലൂ കളർ ഓപ്ഷനുകളിലാണ് എസ്26 സീരീസ് ലഭ്യമാകുക.

വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി S26 12GB+256GB വേരിയന്റിന് 899.99 ഡോളറും (ഏകദേശം 81,815 രൂപ), 12GB+512GB വേരിയന്റിന് 1099.99 ഡോളറും (ഏകദേശം 99,995 രൂപ) ആണ് വില. അ‌തേപോലെ സാംസങ് ഗാലക്‌സി എസ്26 പ്ലസ് 12GB+256GB വേരിയന്റിന് 1099.99 ഡോളറും (ഏകദേശം 99,995 രൂപ) 12GB+512GB വേരിയന്റിന് 1299.99 ഡോളറും (ഏകദേശം 1,18,180 രൂപ) ആണ് വില. ഇവയിപ്പോൾ പ്രീ-ഓർഡർ ചെയ്യാനാകും. മാർച്ച് 11 മുതൽ ഷിപ്പിംഗ് ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Samsung has launched the Galaxy S26 and S26 Plus. They are now available for pre-order. They will start shipping in various countries from March 11. The Galaxy S26 base model is priced at $899.99 (approximately Rs. 81,815) and the S26 Plus base model is priced at $1,099.99 (approximately Rs. 99,995).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X