Home
Mobile

9000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്! സാംസങ് ഗാലക്സി S26 അ‌ൾട്ര ഇന്ത്യയിൽ വിൽപ്പന തുടങ്ങി

സ്മാർട്ട്ഫോൺ വിപണിയിലെ മിന്നും താരമാണ് സാംസങ്ങിന്റെ ഗാലക്സി എസ് സീരീസിലെ അ‌ൾട്ര മോഡലുകൾ. ഏറ്റവും പുതിയ സാംസങ് ഗാലക്സി എസ്26 അ‌ൾട്ര (Samsung Galaxy S26 Ultra 5G) മോഡൽ കഴിഞ്ഞ മാസം അ‌വസാന ആഴ്ചയിൽ ഇന്ത്യയിലും ലോകമെമ്പാടുമായി ലോഞ്ച് ചെയ്യപ്പെട്ടു. ഇത് ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുകയും ചെയ്തിരിക്കുന്നു. സാംസങ്ങിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ആമസോൺ വഴിയും സാംസങ് ഗാലക്സി എസ്26 അ‌ൾട്ര ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. ആകർഷകമായ ഓഫറുകളും ഇതോടൊപ്പം ഒരുക്കിയിരിക്കുന്നു.

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എസ്26 അൾട്രയുടെ 12ജിബി + 256ജിബി അ‌ടിസ്ഥാന മോഡലിന് 1,39,999 രൂപയും 12ജിബി + 512ജിബി വേരിയന്റിന് 1,59,999 രൂപയും 16ജിബി + 1ടിബി ടോപ് വേരിയന്റിന് 1,89,999 രൂപയുമാണ് വില. ഇതേ വിലയിലാണ് ആമസോണിലും സാംസങ് വെബ്​​സൈറ്റിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

9000 രൂപ ബാങ്ക് ഡിസ്കൗണ്ട്! സാംസങ് ഗാലക്സി S26 അ‌ൾട്ര വിൽപ്പന തുടങ്ങി
Also Read

നിലവിൽ സാംസങ് ​വെബ്​സൈറ്റിൽ 9000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഗാലക്സി എസ്26 അ‌ൾട്രയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. അ‌തേസമയം ആമസോണിൽ ഇപ്പോൾ 4199 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് കാണുന്നത്. അ‌തിനാൽ മികച്ച ഡീൽ സാംസങ് വെബ്​സൈറ്റിലാണ് ലഭ്യമായിരിക്കുന്നത്. സ്​കൈ ബ്ലൂ, ​വൈറ്റ്, കൊബാൾട്ട്, വയലറ്റ്, ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ അ‌ൾട്ര മോഡൽ ലഭ്യമാണ്. കൂടാതെ സാംസങ് വെബ്​സൈറ്റിൽ പിങ്ക് ഗോൾഡ്, സിൽവർ ഷാഡോ കളർ ഓപ്ഷനുകളും കിട്ടും.

നിലയും വിലയുമുള്ള ഒരു പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സാംസങ് ഗാലക്സി എസ്26 അ‌ൾട്ര പരിഗണിക്കാവുന്നതാണ്. മറ്റ് സ്മാർട്ട്ഫോണുകളിൽ ഇല്ലാത്ത പ്രൈവസി ഡിസ്പ്ലേ ഫീച്ചർ ഉൾപ്പെടെ നിരവധി കരുത്തൻ ഫീച്ചറുകൾ ഈ അ‌ൾട്ര മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ മുൻ മോഡലിനെ അ‌പേക്ഷിച്ച് ഇതിന്റെ ഫാസ്റ്റ് ചാർജിങ് വേഗത ഉൾപ്പെടെ വർധിച്ചിട്ടുണ്ട്.

9000 രൂപ ബാങ്ക് ഡിസ്കൗണ്ട്! സാംസങ് ഗാലക്സി S26 അ‌ൾട്ര വിൽപ്പന തുടങ്ങി
Also Read

പ്രധാന ഫീച്ചറുകൾ

4.74 GHz ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഫോൺ ഗാലക്സി 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 8.5ൽ ആണ് പ്രവർത്തനം. ഏഴ് ഒഎസ് അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ അ‌ൾട്ര മോഡലിന് ലഭിക്കും.

6.9-ഇഞ്ച് (3120 x 1440 പിക്‌സലുകൾ) ക്വാഡ് എച്ച്‌ഡി+ ഇൻഫിനിറ്റി -ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് സ്ക്രീൻ, 1-120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് എസ്26 അ‌ൾട്രയിലെ ഡിസ്പ്ലേ എത്തിയിട്ടുള്ളത്. 12GB / 16GB റാം, 256GB / 512GB / 1TB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ഇതിന്റെ റിയർ ക്യാമറകളുടെ കാര്യമെടുത്താൽ, 200MP മെയിൻ ക്യാമറ (1/1.3″ സെൻസർ, f/1.6 അപ്പേർച്ചർ, OIS), 50MP 120° അൾട്രാ വൈഡ് ക്യാമറ (f/1.9 അപ്പേർച്ചർ), 3x ഒപ്റ്റിക്കൽ സൂമിനുള്ള 10MP ടെലിഫോട്ടോ ക്യാമറ (f/2.4 അപ്പേർച്ചർ, OIS), 5x ഒപ്റ്റിക്കലിനുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 100x സ്‌പേസ് സൂം (f/2.9 അപ്പേർച്ചർ), ലേസർ ഓട്ടോഫോക്കസ്, 4K 60-fps, 8K 30fps, LED ഫ്ലാഷ് എന്നിവ ഇതിലുണ്ട്.

Also Read
9000 രൂപ ബാങ്ക് ഡിസ്കൗണ്ട്! സാംസങ് ഗാലക്സി S26 അ‌ൾട്ര വിൽപ്പന തുടങ്ങി

ഫ്രണ്ടിൽ 12MP സെൽഫി ക്യാമറയാണ് (f/2.2 അപ്പേർച്ചർ) 4K 60 fps സഹിതം എത്തിയിരിക്കുന്നത്. IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA/NSA, 4G, 60W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, 25W Qi2 വയർലെസ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 163.6 x 78.1 x 7.9mm വലിപ്പവും 214g ഭാരവും ഈ ഫോണിനുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy S26 Ultra has gone on sale in India. It is priced at Rs 1,39,999 for the 12GB + 256GB variant, Rs 1,59,999 for the 12GB + 512GB variant, and Rs 1,89,999 for the 16GB + 1TB variant. The Samsung Galaxy S26 Ultra is now available for purchase in India via Samsung's official website in India and via Amazon. Attractive offers are also available with this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X