Home
Mobile

വന്നു, സാംസങ് ഗാലക്സി എസ്26 അ‌ൾട്ര വന്നു; 200MP ക്യാമറ, ​പ്രൈവസി ഡിസ്പ്ലേ, സൂപ്പർ ഫാസ്റ്റ് ചാർജിങ്...

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും അ‌വസാനം കുറിച്ചുകൊണ്ട് സ്മാർട്ട്ഫോൺ കരുത്തിന്റെയും മികവിന്റെയും പര്യായമാകാൻ സാംസങ് ഗാലക്സി എസ്26 അ‌ൾട്ര ​(Samsung Galaxy S26 Ultra) എത്തിയിരിക്കുന്നു. സാംസങ് അ‌ൺപാക്ക്ഡ് ഇവന്റ് 2026ൽ സാംസങ് ഗാലക്സി എസ്26 (Samsung Galaxy S26), സാംസങ് ഗാലക്സി എസ്26 പ്ലസ് (Samsung Galaxy S26 Plus) മോഡലുകൾക്ക് ഒപ്പമാണ് സീരീസിലെ സൂപ്പർ താരമായ എസ്26 അ‌ൾട്ര എത്തിയിരിക്കുന്നത്. എസ്26 സീരീസിലെ മറ്റ് മോഡലുകൾക്ക് ഇല്ലാത്തതും എസ് സീരീസിൽ തന്നെ ആദ്യമായി അ‌വതരിപ്പിക്കപ്പെടുന്നതുമായ നിരവധി ഫീച്ചറുകൾ എസ്26 അ‌ൾട്രയ്ക്ക് അ‌ലങ്കാരമായി സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 മൊബൈൽ പ്ലാറ്റ്‌ഫോമാണ് അ‌ൾട്ര മോഡലിന് കരുത്ത് പകരുന്നത്. പതിവ് ചാർജിങ് രീതികളിൽ നിന്ന് മാറി, സാംസങ് സൂപ്പർ ഫാസ്റ്റ് ചാർജിംഗ് 3.0 എസ്26 അ‌ൾട്രയിൽ സാംസങ് അവതരിപ്പിച്ചിരിക്കുന്നു. ഇത് പുതിയ 60W ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ബാറ്ററി 75% ശേഷിയിലേക്ക് ചാർജ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

സാംസങ് ഗാലക്സി എസ്26 അ‌ൾട്ര വന്നു; 200MP ക്യാമറ, ​പ്രൈവസി ഡിസ്പ്ലേ...

ഗാലക്‌സി എസ് 26 അൾട്രയുടെ ലുക്കിലും ഉള്ളിലെ ഫീച്ചറുകളിലും സാംസങ് നിരവധി ശ്രദ്ധേയമായ മാറ്റങ്ങൾ അവതരിപ്പിക്കുന്നു. 7.9 മില്ലീമീറ്റർ ആണ് ഈ ഗാലക്സി എസ്26 അ‌ൾട്രയുടെ വലിപ്പം. ഇത് സാംസങ് ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള അൾട്ര മോഡലാണ്. ബിൽറ്റ്-ഇൻ ​പ്രൈവസി ഡിസ്‌പ്ലേ ഉള്ള ആദ്യത്തെ മൊബൈൽ ഫോൺ എന്നതാണ് എസ് 26 അൾട്രയുടെ മറ്റൊരു പ്ര​ത്യേകത.

പ്രൈവസി ഡിസ്പ്ലേ ഫീച്ചർ

ഹാർഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും സംയോജനം ഉപയോഗിച്ച്, വ്യൂവിംഗ് ആംഗിളുകൾ നിയന്ത്രിക്കുകയും പൊതു ഇടങ്ങളിൽ ഫോൺ ഉപയോഗിക്കുമ്പോൾ ചുറ്റുമുള്ള ആളുകളിൽ നിന്ന് നമ്മുടെ സ്ക്രീനിന്റെ കാഴ്ചകൾ സംരക്ഷിക്കുകയും ചെയ്യും വിധത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫീച്ചർ ആണിത്. ഇത്തരമൊരു ബിൽറ്റ് ഇൻ ​പ്രൈവസി ഡിസ്‌പ്ലേ മറ്റൊരു ഫോണിനുമില്ല.

സാംസങ് ഗാലക്സി എസ്26 അ‌ൾട്ര വന്നു; 200MP ക്യാമറ, ​പ്രൈവസി ഡിസ്പ്ലേ...

സാംസങ് ഗാലക്സി എസ്26 അ‌ൾട്ര ഫീച്ചറുകൾ

6.9-ഇഞ്ച് (3120 x 1440 പിക്‌സലുകൾ) ക്വാഡ് എച്ച്‌ഡി+ ഇൻഫിനിറ്റി -ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, 1-120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് എസ്26 അ‌ൾട്ര എത്തിയിരിക്കുന്നത്. 4.74 GHz ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഫോൺ ഗാലക്സി 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

12GB / 16GB റാം, 256GB / 512GB / 1TB സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 8.5ൽ ആണ് പ്രവർത്തനം. ഏഴ് ഒഎസ് അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ അ‌ൾട്ര മോഡലിന് ലഭിക്കും.

1/1.3″ സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.6 അപ്പേർച്ചർ, OIS), 50MP 120° അൾട്രാ വൈഡ് സെൻസർ (f/1.9 അപ്പേർച്ചർ), 3x ഒപ്റ്റിക്കൽ സൂമിനുള്ള 10MP ടെലിഫോട്ടോ ലെൻസ് (f/2.4 അപ്പേർച്ചർ, OIS), 5x ഒപ്റ്റിക്കലിനുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് സൂം, 100x സ്‌പേസ് സൂം (f/2.9 അപ്പേർച്ചർ), ലേസർ ഓട്ടോഫോക്കസ്, 4K 60-fps, 8K 30fps, LED ഫ്ലാഷ് എന്നിവ ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ അ‌ണിനിരക്കുന്നു.

സാംസങ് ഗാലക്സി എസ്26 അ‌ൾട്ര വന്നു; 200MP ക്യാമറ, ​പ്രൈവസി ഡിസ്പ്ലേ...

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയാണ് 4K 60 fps സഹിതം എസ്26 അ‌ൾട്രയിലുള്ളത്. IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA/NSA, 4G VoLTE, Wi-Fi 7 802.11be (2.4/5GHz), ബ്ലൂടൂത്ത് 6.0, UWB, GPS + GLONASS, USB-C, NFC എന്നിവയും എസ്26 അ‌ൾട്രയിലുണ്ട്.

60W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, 25W Qi2 വയർലെസ് ചാർജിംഗ് എന്നിവയും ഗാലക്സി എസ്26 അ‌ൾട്രയിൽ സാംസങ് സജ്ജീകരിച്ചിരിക്കുന്നു. കോബാൾട്ട് വയലറ്റ്, ​വൈറ്റ്, ബ്ലാക്ക്, സ്കൈ ബ്ലൂ കളർ ഓപ്ഷനുകളിലാണ് എസ്26 സീരീസ് ലഭ്യമാകുക. 163.6 x 78.1 x 7.9mm വലിപ്പവും 214g ഭാരവും ഈ ഫോണിനുണ്ട്.

സാംസങ് ഗാലക്‌സി എസ്26 അൾട്രയുടെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 1299.99 ഡോളറും (ഏകദേശം 1,18,180 രൂപ), 12GB+ 512GB വേരിയന്റിന് 1499.99 ഡോളറും (ഏകദേശം 1,36,360 രൂപ), 16GB + 1TB വേരിയന്റിന് 1799.99 ഡോളറും (ഏകദേശം 1,63,635 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ഇതിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മാർച്ച് 11 മുതൽ വിവിധ രാജ്യങ്ങളിലെ ഷിപ്പിംഗ് ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Samsung has launched the Samsung Galaxy S26 Ultra. The Ultra model is powered by the Snapdragon 8 Elite Gen 5 mobile platform. One of the unique features of the S26 Ultra is that it is the first mobile phone to have a built-in privacy display. The base variant of the S26 Ultra with 12GB + 256GB is priced at $1299.99 (approximately Rs. 1,18,180).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X