Home
Mobile

45W വിട്ടു, ഇനി നേരേ 60W -ലേക്ക്; സാംസങ് ഗാലക്സി S26 അ‌ൾട്രയുടെ ഫാസ്റ്റ് ചാർജിങ് ഡീറ്റെയിൽസ് ലീക്കായി

സ്മാർട്ട്ഫോൺ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന അ‌ടുത്ത സുപ്രധാന സ്മാർട്ട്ഫോൺ ലോഞ്ച് സാംസങ് ഗാലക്സി എസ്26 സീരീസിന്റേത് ആണ്. കഴിഞ്ഞ വർഷത്തെ ഗാലക്സി എസ്25 സീരീസിന്റെ പിൻഗാമിയായി പുതിയ ഗാലക്സി എസ്26 മോഡലുകൾ ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യും എന്നാണ് പൊതുവെ റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. എന്നാൽ ചില ടിപ്സ്റ്റർമാർ കുറച്ചുകൂടി കടന്ന്, ഫെബ്രുവരി 25ന് ആയിരിക്കും ഗാലക്സി എസ്26 ലോഞ്ച് എന്ന് വരെ പറഞ്ഞുവച്ചിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങളൊന്നും സാംസങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ലീക്ക് റിപ്പോർട്ടുകളിൽ വലിയ പ്രതീക്ഷയുണ്ട്.

എസ് സീരീസിലെ പ്രധാന അ‌ൾട്ര മോഡൽ ആണ് എന്നത് ലോകത്തിന് മുഴുവൻ അ‌റിയാവുന്ന കാര്യമാണ്, എന്നാൽ വരാൻ പോകുന്ന എസ്26 അ‌ൾട്രയിൽ എന്തൊക്കെ ഫീച്ചറുകൾ ഉണ്ട് എന്നത് അ‌ധികമാർക്കും അ‌റിയാത്ത കാരവും. അ‌റിയാത്തത് അ‌റിയാൻ ആളുകൾക്ക് ആഗ്രഹം കൂടുതലായിരിക്കും, അ‌തിനാൽത്തന്നെ എസ് 26 അ‌ൾട്രയെക്കുറിച്ചുള്ള ലീക്ക് റിപ്പോർട്ടുകൾക്ക് ഒരു പഞ്ഞവുമില്ല.

ഗാലക്സി S26 അ‌ൾട്ര ഫാസ്റ്റ് ചാർജിങ്: 45W വിട്ടു, ഇനി നേരേ 60W -ലേക്ക്

എസ്26 അ‌ൾട്ര മോഡലിനെ സംബന്ധിച്ച് സാംസങ് ഔദ്യോഗികമായി ഒരു ഫീച്ചറും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലീക്ക് റിപ്പോർട്ടുകളായി പല വിവരങ്ങളും അ‌ന്തരീക്ഷത്തിലുണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി വന്ന ലീക്ക് റിപ്പോർട്ടുകളിലൊന്ന് ഈ അ‌ൾട്ര മോഡലിന്റെ വയർഡ് ഫാസ്റ്റ് ചാർജിങ് സംബന്ധിച്ച ചില ഡീറ്റെയിൽസ് വെളിപ്പെടുത്തിയിരിക്കുന്നു.

വരാൻ പോകുന്ന ഗാലക്സി എസ്26 സീരീസ് അ‌ൾട്ര മോഡലിലൂടെ സാംസങ് തങ്ങളുടെ ഫാസ്റ്റ് ചാർജിങ്ങിൽ വലിയൊരു അ‌പ്ഗ്രേഡ് കൊണ്ടുവരുമെന്ന് ടിപ്‌സ്റ്റർ ഐസ് യൂണിവേഴ്‌സ് പറയുന്നു. നിലവിൽ ഗാലക്സി എസ്25 അ‌ൾട്ര മോഡൽ 45W വയർഡ് ചാർജിങ് പിന്തുണയോടെയാണ് എത്തുന്നത്. എന്നാൽ എസ്26 അ‌ൾട്രയിൽ 60W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയാണ് ഉണ്ടാകുകയെന്ന് ടിപ്സ്റ്റർ അ‌വകാശപ്പെടുന്നു.

എസ്26 അ‌ൾട്രയിലെ 60W വയർഡ് ഫാസ്റ്റ് ചാർജിങ്ങിൽ ഏകദേശം 30 മിനിറ്റിനുള്ളിൽ 75% വരെ ചാർജ് എത്തുമെന്നും ടിപ്‌സ്റ്റർ ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. സാംസങ്ങിന്റെ നിയന്ത്രിത ലബോറട്ടറി സാഹചര്യങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ ചാർജിങ് ശേഷികൾ കുറിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ആംബിയന്റ് താപനില, ബാറ്ററി ആരോഗ്യം, ഫോണിന്റെ ഉപയോഗം എന്നിവയെ ആശ്രയിച്ച് യഥാർത്ഥ ചാർജിംഗ് വേഗത വ്യത്യാസപ്പെടാമെന്നും പറയപ്പെടുന്നു.

വരാനിരിക്കുന്ന എസ്26 അൾട്രയിൽ 5,200mAh ബാറ്ററി ശേഷി ആയിരിക്കും ഉണ്ടാകുകയെന്നാണ് സൂചന, എന്നാൽ ചില റിപ്പോർട്ടുകൾ ഇത് 5,000mAh-ൽ തുടരുമെന്ന് സൂചിപ്പിക്കുന്നു. എന്തായാലും സാംസങ് ഔദ്യോഗികമായി ഇത് സംബന്ധിച്ച് ഡീറ്റെയിൽസ് ഒന്നും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മാസം, സാംസങ് ഒരു പുതിയ 60W ചാർജർ അവതരിപ്പിച്ചതായും ഇത് ഫ്ലാഗ്ഷിപ്പ് ഡി​വൈസുകളെ ലക്ഷ്യമിട്ടുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്.

സാംസങ് പ്രീമിയം മോഡലിലെ വയർലെസ് ചാർജിങ് 15W ൽ നിന്ന് 25W ആയി അപ്‌ഗ്രേഡ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. മറ്റൊരുകാര്യം 60W വയർഡ് ചാർജിങ് അപ്‌ഗ്രേഡ് ഗാലക്സി എസ്26 അൾട്ര മോഡലിന് മാത്രമായിട്ടാകും നടപ്പാക്കുക എന്നതാണ്. ഗാലക്‌സി എസ് 26 മോഡൽ 25W ചാർജിങ്ങും ഗാലക്‌സി എസ് 26 പ്ലസ് മോഡൽ 45W ചാർജിങ്ങും തുടർന്നേക്കും.

ഗാലക്സി എസ്26 സീരീസിനെ സംബന്ധിച്ച് സാംസങ് നിലവിൽ ഔദ്യോഗികമായി ഒരു ഡീറ്റെയിൽസും പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ ലഭ്യമായിരിക്കുന്ന വിവരങ്ങളെല്ലാം ലീക്ക് റിപ്പോർട്ടുകളെയും മറ്റും ചുറ്റിപ്പറ്റിയുള്ളതാണ് എന്നകാര്യം മനസിലാക്കിയിരിക്കുക. യഥാർഥത്തിൽ എസ്26 സീരീസ് എത്തുമ്പോൾ മാത്രമേ ഇവ സ്ഥിരീകരിക്കാൻ കഴിയൂ. എസ്26 സീരീസിന്റെ ലോഞ്ച് ഫെബ്രുവരി അ‌വസാനത്തോടെ ഉണ്ടാകും എന്നാണ് കൂടുതൽ റിപ്പോർട്ടുകളും പറയുന്നത്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S26 Ultra may come with 60W fast charging. Tipster Ice Universe has revealed that the Ultra model will get a charging upgrade. In a post on X, the tipster said that the device will be able to support 60W wired fast charging and will reach 75% in about 30 minutes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X