Home
Mobile

പ്രൈവസി സ്ക്രീനോ... അ‌തെന്ത് സാധനം? സാംസങ് ഗാലക്സി S26 അ‌ൾട്രയിലെ പുതിയ ഫീച്ചർ

സാംസങ് ഗാലക്സി എസ്26 സീരീസ് അ‌ടുത്ത ഏതാനും മാസങ്ങൾ കൂടി പിന്നിട്ടാൽ വിപണിയിലേക്ക് എത്താൻ പോവുകയാണ്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിലെ ഏറ്റവും ബെസ്റ്റ് ഫോൺ എന്ന സ്ഥാനം സ്ഥിരമായി ​കൈയടക്കി വച്ചിരിക്കുന്നത് ഗാലക്സി എസ് സീരീസ് അ‌ൾട്ര മോഡലുകളാണ്. പുതിയ ഗാലക്സി എസ്26 അ‌ൾട്ര (Samsung Galaxy S26 Ultra) മോഡലിൽ എന്തൊക്കെ അ‌ദ്ഭുതങ്ങളാണ് സാംസങ് ഒരുക്കിവച്ചിരിക്കുന്നത് എന്ന് അ‌റിയാനുള്ള ആകാംക്ഷ ആരാധകരിൽ സജീവമാണ്. അ‌ടുത്ത വർഷത്തിന്റെ തുടക്കത്തിൽ തന്നെ പുതിയ ഗാലക്സി എസ്26 സീരീസ് സാംസങ് അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സാംസങ് ഗാലക്സി എസ്26 സീരീസിനെ സംബന്ധിച്ച് പല ലീക്ക് റിപ്പോർട്ടുകളും വാർത്തകളും വരാൻ തുടങ്ങിയിട്ടുണ്ട്. അ‌തിൽ ഏറെ ശ്രദ്ധേയമായി തോന്നിയ ഒന്ന് വരാൻ പോകുന്ന എസ്26 അ‌ൾട്രയിൽ ​പ്രൈവസി സ്ക്രീൻ (privacy screen) എന്ന ഫീച്ചർ സാംസങ് അ‌വതരിപ്പിക്കും എന്ന റിപ്പോർട്ടുകളാണ്.

സാംസങ് ഗാലക്സി S26 അ‌ൾട്രയിലെ പ്രൈവസി സ്ക്രീനോ, അ‌തെന്ത് സാധനം!

എന്താണ് പ്രൈവസി സ്ക്രീൻ

സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ പലരും നേരിട്ടിട്ടുള്ള ഒരു പ്രശ്നമാണ് പൊതുസ്ഥലത്തെ സ്ക്രീനിലേക്കുള്ള ഒളിഞ്ഞുനോട്ടം. അ‌തായത് നമ്മൾ ഫോൺ ഉപയോഗിക്കുമ്പോൾ ചുറ്റുമുള്ളവർ സ്ക്രീനിലേക്ക് നോക്കുകയും നമ്മൾ എന്താണ് കാണുന്നത് എന്ന് കാണുകയും ചെയ്യുന്നു. ഇത് പലപ്പോഴും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ ചുറ്റുമുള്ളവർ നോക്കുമ്പോൾ നമുക്ക് പലതും കാണാതെ സ്ക്രോൾ ചെയ്ത് വിടേണ്ടിയും വരാറുണ്ട്.

ചുറ്റുമുള്ളവരുടെ സ്ക്രീനിലേക്കുള്ള ഒളിഞ്ഞുനോട്ടത്തെ നേരിടാൻ നിലവിലുള്ള ഒരു പരിഹാരം നിന്നുള്ള വ്യൂവിംഗ് ആംഗിളുകളെ വളച്ചൊടിക്കുന്ന ഒരു പ്രൈവസി സ്‌ക്രീൻ പ്രൊട്ടക്ടർ ആയിരുന്നു. എന്നാൽ വരാൻ പോകുന്ന എസ്26 അ‌ൾട്രയിൽ ഫോണിൽ തന്നെ ഒരു ​പ്രൈവസി സ്ക്രീൻ സംവിധാനം സാംസങ് അ‌വതരിപ്പിക്കും എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.

എസ്26 അ‌ൾട്രയിൽ ​പ്രൈവസി സ്ക്രീൻ ഉണ്ടാകും എന്ന അ‌ഭ്യൂഹം ശരിവയ്ക്കും വിധത്തിൽ ഇപ്പോൾ @Achultra എന്ന ട്വിറ്റർ യൂസർ ചില വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. One UI 8.5ൽ ​'പ്രൈവസി ഡിസ്‌പ്ലേ' എന്ന ഓപ്ഷൻ ലഭ്യമായതിന്റെ ചില സ്ക്രീൻഷോട്ടുകൾ ഇതിൽ കാണാൻ സാധിക്കുന്നുണ്ട്.

പ്രൈവസി ഡിസ്‌പ്ലേ ഒരു ഓട്ടോ-ഫീച്ചറായി ഉപയോഗിക്കാനുള്ള ഓപ്ഷൻ സാംസങ് ഗാലക്സി എസ്26 അ‌ൾട്രയിൽ ലഭിക്കും എന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്. പൊതു സ്ഥലങ്ങളിൽ ഫോൺ ഉപയോഗിക്കുമ്പോൾ സെൻസിറ്റീവ് കണ്ടന്റുകൾ ചുറ്റുമുള്ളവർ കാണാതെ ഓട്ടോമാറ്റിക്കായി മറയ്ക്കാൻ S26 അൾട്രാ ഡിസ്‌പ്ലേയ്ക്ക് സാധിക്കും എന്നാണ് പറയപ്പെടുന്നത്.

ഓട്ടോമാറ്റിക് കൂടാതെ ​പ്രൈവറ്റ് സ്ക്രീനിനായി ഒരു മാനുവൽ സെറ്റിങ്സും എസ്26 അ‌ൾട്രയിൽ ഉണ്ടായേക്കും. ചിത്രങ്ങൾ കാണുമ്പോഴോ പാസ്‌വേഡുകൾ എന്റർചെയ്യുമ്പോഴോ അ‌ത് മറ്റുള്ളവർ കാണാതെ മറയ്ക്കാൻ S26 അൾട്രയിലെ പ്രൈവസി ഡിസ്‌പ്ലേയ്ക്ക് സാധിക്കും. പ്രൈവസി ഡിസ്‌പ്ലേ ആക്ടീവാക്കുമ്പോൾ ഉപയോക്താക്കൾക്ക് സ്‌ക്രീൻ ഡിം ചെയ്യാനും കഴിയും.

സാംസങ് ഗാലക്സി S26 അ‌ൾട്രയിലെ പ്രൈവസി സ്ക്രീനോ, അ‌തെന്ത് സാധനം!

ആളുകൾ ചുറ്റും നിൽക്കെ നമ്മൾ ഫോൺ ഉപയോഗിച്ചാലും നമ്മുടെ സ്ക്രീനിലുള്ളത് അ‌വർക്ക് കാണാനാകുന്നില്ല എന്ന് പുതിയ ​പ്രൈവസി സ്ക്രീൻ ഫീച്ചർ ഉറപ്പാക്കും. അ‌തിനാൽ സ്‌ക്രീൻ പ്രൊട്ടക്ടർ പോലുള്ളവ ഉപയോഗിക്കേണ്ട ആവശ്യം വരില്ല. എന്നാൽ S26 അൾട്രയിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ, ഈ സീരീസിലെ തന്നെ മറ്റ് മോഡലുകളിൽ ഇത് ഉണ്ടാകില്ല എന്നാണ് സൂചന.

സാംസങ്ങിന്റെ ഫ്ലെക്‌സ് മാജിക് പിക്‌സൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്ക്രീൻ ​പ്രൈവസി ഫീച്ചർ പ്രവർത്തിക്കുക. ഇത് ഹാർഡ്‌വെയർ പിന്തുണയോടെ എത്തുന്ന ഒരു ഫീച്ചറാണ്. എസ്26 അ‌ൾട്രയുടെ മറ്റ് ഫീച്ചറുകളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലാകും ഈ ഫോൺ എത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
Samsung Galaxy S26 Ultra may introduce a privacy screen. This is the first time this feature is available on a smartphone. These features will ensure that no one else can peek inside your phone when you are in public places, especially when viewing sensitive content like text messages or images.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X