സാംസങ് ഗാലക്‌സി എസ് 3 മിനി, ആപ്പിള്‍ ഐഫോണ്‍ 5 ന് വെല്ലുവിളിയാകുമോ ?

Posted By: Super

ഒക്ടോബര്‍ 11 ന് ജര്‍മ്മനിയില്‍ വച്ച് സാംസങ് അവരുടെ പുതിയ തുറുപ്പ് ചീട്ടായ സാംസങ് ഗാലക്‌സി എസ് 3 മിനി പുറത്തിറക്കിയിരുന്നു. ലോകമെമ്പാടുമുള്ള നിരീക്ഷകരുടെ അഭിപ്രായത്തില്‍ വിപണിയില്‍ ആപ്പിള്‍ ഐഫോണ്‍ 5 ന്റെ എതിരാളിയും പകരക്കാരനും ആകാനാണ് ഗാലക്‌സി എസ് 3 മിനിയുടെ വരവ്. ഐഫോണ്‍ 5 ല്‍ ഏറ്റവും പുതിയ ഐ ഓ എസ് 6 ഉപയോഗിയ്ക്കുമ്പോള്‍, ഗൂഗിളി്‌ന്റെ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ആണ് ഗാലക്‌സി എസ് 3 മിനിയില്‍ സാംസങ് ഉപയോഗിച്ചിരിയ്ക്കുന്നത്. രണ്ടിനും 4 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്.

സാംസങ് ഗാലക്‌സി എസ് മോഡലിലും അധികമായ സവിശേഷതകളുമായാണ് ഗാലക്‌സി എസ് 3 മിനി വരുന്നത്. അങ്ങനെ വരുമ്പോള്‍ ഈ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ തീര്‍ച്ചയായും ഐഫോണ്‍ 5 ന് വെല്ല്വിളിയാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഗാലക്‌സി എസ് 3 മിനിയ്ക്ക് 5 എം പി പിന്‍ക്യാമറയും, വി ജി എ മുന്‍ക്യാമറയുമുള്ളപ്പോള്‍  8 എം പി പിന്‍ക്യാമറയും, 1.3 എം പി  മുന്‍ക്യാമറയുമായാണ് ഐഫോണ്‍ 5 വരുന്നത്. എന്നാല്‍ 1 ജി ബി റാം ആണ് രണ്ടിനും ഉള്ളത്.

ഗാലക്‌സി എസ് 3 മിനിയില്‍ 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍ ഉപയോഗിയ്ക്കുമ്പോള്‍, ഏറ്റവും പുതിയ ആപ്പിള്‍ എ6 ചിപ്‌സെറ്റാണ് ഐഫോണ്‍ 5 ല്‍ ഉള്ളത്. ഗാലക്‌സി എസ് 3 മിനി ഒരു ഇടത്തരം വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആണെന്ന വസ്തുത ഓര്‍ക്കുമ്പോള്‍ ഇതൊക്കെ വലിയ സൗകര്യങ്ങളല്ലേ ?

രണ്ട് ഫോണുകളുടെയും വില സംബന്ധിച്ച വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല. ഗാലക്‌സി എസ് 3 മിനിയ്ക്ക് 2000 മുതല്‍ 25000 രൂപ വരെ വില വരാം എന്നാണ് വിപണിയുടെ അനുമാനം. ഐഫോണ്‍ 5 ഇത് വരെ ഇന്ത്യയില്‍ ഔദ്യോഗികമായി റിലീസ് ചെയ്യപ്പെട്ടിട്ടില്ല.ഒക്ടോബര്‍ 26 ന് ആപ്പിള്‍ ഐഫോണ്‍ 5 റിലീസ് ചെയ്യുമെന്ന് വാര്‍ത്ത പരന്നിരുന്നെങ്കിലും കമ്പനി അത് നിഷേധിച്ചിരുന്നു. കരിഞ്ചന്തയില്‍ ഈ ഫോണിന് 75000 മുതല്‍ 1,10,000 രൂപ വരെ വിലയാകും.

ഏതായാലും രണ്ടും ഇന്ത്യയില്‍ വന്നിട്ട് ബാക്കി മത്സരം കാണാം. വില കുറഞ്ഞ ഫോണുകള്‍ക്ക് ഇവിടെയുള്ള വിപണി സാധ്യതയും, ആപ്പിള്‍ ആരാധകരുടെ എണ്ണവും ഒക്കെ കണക്കിലെടുക്കേണ്ടി വരും.

രണ്ട് മോഡലുകളുടെയും വിവിധ ചിത്രങ്ങള്‍ ചുവടെ ഗാലറിയില്‍ കാണാം.


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Samsung Galaxy S3 MIni 1

Samsung Galaxy S3 MIni 1

Samsung Galaxy S3 MIni 2

Samsung Galaxy S3 MIni 2

Samsung Galaxy S3 MIni 3

Samsung Galaxy S3 MIni 3

Samsung Galaxy S3 MIni 4

Samsung Galaxy S3 MIni 4

Samsung Galaxy S3 MIni 5

Samsung Galaxy S3 MIni 5

Samsung Galaxy S3 MIni 6

Samsung Galaxy S3 MIni 6

Samsung Galaxy S3 MIni 7

Samsung Galaxy S3 MIni 7

Apple iPhone5 1

Apple iPhone5 1

iphone-5-concept-6

iphone-5-concept-6

Apple iPhone5 3

Apple iPhone5 3

Apple iPhone5 4

Apple iPhone5 4

24 Karat-old-plated-iPhone-5

24 Karat-old-plated-iPhone-5
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot