സാംസങ്ങ് ഗാലക്‌സി S4-ന് വന്‍ വിലക്കുറവ്!!!

Posted By:

സാംസങ്ങ് കഴിഞ്ഞ ദിവസമാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി S5 അവതരിപ്പിച്ചത്. നേരത്തെ ഇറങ്ങിയ സാംസങ്ങ് ഗാലക്‌സി S4-ന്റെ അടുത്ത തലമുറയാണ് ഗാലക്‌സി S5. ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യയുള്‍പ്പെടെ ലോക മാര്‍ക്കറ്റില്‍ ഫോണ്‍ ഔദ്യോഗികമായി എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഗാലക്‌സി S5-ന്റെ മുന്‍ഗാമിയായ ഗാലക്‌സി S4-ന് സാംസങ്ങ് അനൗദ്യോഗികമായി ഇന്ത്യയില്‍ വിലകുറച്ചു. ഗാലക്‌സി S5 വിപണിയിലെത്തുമ്പോഴേക്കും ഗാലക്‌സി ട4ന്റെ പരമാവധി സ്‌റ്റോക്കുകള്‍ വിറ്റഴിക്കുന്നതിനാണ് ഈ വിലക്കുറവ് എന്നാണ് കരുതുന്നത്.

ലോഞ്ച് ചെയ്യുമ്പോള്‍ 41,500 രൂപ വിലയുണ്ടായിരുന്ന ഫോണ്‍ ഇപ്പോള്‍ വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ 30,000 രൂപയില്‍ താഴെ വിലയ്ക്ക് ലഭ്യമാവുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 37,690 രൂപയായി വില കുറച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ ആനുകൂല്യം.

എന്തായാലും സാംസങ്ങ് ഗാലക്‌സി S4- വിലക്കുറവില്‍ ലഭ്യമാവുന്ന ഏതാനും ഓണ്‍ലൈന്‍ സൈറ്റുകള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം.

സാംസങ്ങ് ഗാലക്‌സി S4-ന് വന്‍ വിലക്കുറവ്!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot