സാംസങ് ഗാലക്‌സി എസ്4 2013 ഫെബ്രുവരിയില്‍ കളത്തിലിറങ്ങും

By Super
|
സാംസങ് ഗാലക്‌സി എസ്4 2013 ഫെബ്രുവരിയില്‍ കളത്തിലിറങ്ങും

സാംസങ് ഗാലക്‌സി എസ് 3 യിലൂടെ ആപ്പിള്‍ ഐഫോണ്‍ 5 ന്റെ ഒത്ത എതിരാളിയായി രംഗത്തു വന്ന സാംസങ് ഇതാ അടുത്ത അങ്കത്തിനൊരുങ്ങുന്നു. ഗാലക്‌സി എസ് 3 യുടെ പിന്‍ഗാമി, ഗാലക്‌സി എസ് 4 ന്റെ റിലീസ് 2013 ഫെബ്രുവരിയിലുണ്ടാകും എന്ന വാര്‍ത്തയാണ് ഉപകരണവിപണിയിലെ പുതിയ മേളം. അഡോണിസ് എന്ന നാമത്തില്‍ അറിയപ്പെടുന്ന ഇതിന്റെ പ്രൊസസ്സര്‍ കോര്‍ടെക്‌സ് A15 അടിസ്ഥാനമാക്കിയ ക്വാഡ് കോര്‍ പ്രൊസസ്സര്‍ ആയിരിയ്ക്കും.

2012ലെ ടോപ് 5 വയര്‍ലെസ്സ് ചാര്‍ജിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍

 

5 ഇഞ്ച് OLED ഡിസ്‌പ്ലേ,3 ജിബി റാം, 3,200 mAh ബാറ്ററി, സ്‌കൈപ്പ് റെഡി 1.9 എം പി മുന്‍ ക്യാമറ തുടങ്ങിയവയൊക്കെയാണ് ഈ ഫോണിനെ ചുറ്റിപ്പറ്റി അറിയാന്‍ സാധിയ്ക്കുന്ന പ്രധാനസവിശേഷതകള്‍. മാത്രമല്ല 16 ജിബി, 32ജിബി, 64 ജിബി, 128 ജിബി തുടങ്ങിയ മോഡലുകളില്‍ ഇത് ലഭ്യമാകും. ഊഹാപോഹങ്ങള്‍ ശരിയാണെങ്കില്‍ ഈ വരുന്ന ശൈത്യകാല യൂറോപ്യന്‍ ടെക്‌നോളജി എക്‌സ്‌പോയില്‍ വച്ച് സാംസങ് ഗാലക്‌സി എസ് 4 അവതരിപ്പിയ്ക്കും. കാത്തിരുന്ന് കാണാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X