സാംസങ്ങ് ഗാലക്‌സി S4 സൂം വാങ്ങുമ്പോള്‍ 21,000 രൂപയുടെ സൗജന്യ സമ്മാനങ്ങള്‍

Posted By:

സാംസങ്ങിന്റെ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണുകളില്‍ ഒന്നാണ് ഗാലക്‌സി S4 സൂം. ഉയര്‍ന്ന നിലവാരമുള്ള ഈ ക്യാമറ ഫോണ്‍ കഴിഞ്ഞ ജൂലൈയിലാണ് കമ്പനി പുറത്തിറക്കിയത്. 29,390 രൂപയായിരുന്നു വില. എന്നാല്‍ വര്‍ഷാവസാന മായതോടെ S4 സൂമിന് വന്‍ ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ സാംസങ്ങ് ഇന്ത്യ ഇ-സ്‌റ്റോറില്‍ നിന്ന് ഗാലക്‌സി S4 സൂം വാങ്ങുമ്പോള്‍ 21,000 രൂപയിലധികം വിലവരുന്ന സൗജന്യ സമ്മാനങ്ങളാണ് കമ്പനി നല്‍കുന്നത്.

സാംസങ്ങ് ഗാലക്‌സി S4 സൂം വാങ്ങുമ്പോള്‍ 21,000 രൂപയുടെ സൗജന്യ സമ്മാനങ്ങ

Sennheiser ഹെഡ്‌സെറ്റ്, 16 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ്, ഫ് ളിപ് കവര്‍, ലെന്‍സ് കവര്‍, 50 ജി.ബി. സൗജന്യ ഡ്രോപ്‌ബോക്‌സ് സ്‌പേസ്, ഡാറ്റ പ്ലാന്‍, എന്റര്‍ടൈന്‍മെന്റ് പാക് എന്നിവയാണ് ഫോണിനൊപ്പം വാഗ്ദാനം ചെയ്യുന്നത്.

21,639 രൂപ വരുന്ന സൗജന്യങ്ങളാണ് നല്‍കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേ സമയം ഫോണിന്റെ വില നേരിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 29,390 എന്നത് 29,990 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്.

സാംസങ്ങ് ഗാലക്‌സി S4 സൂം വാങ്ങുമ്പോള്‍ 21,000 രൂപയുടെ സൗജന്യ സമ്മാനങ്ങ

സാംസങ്ങ് ഗാലക്‌സി S4 സൂം സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോണിന്റെ പ്രത്യേകതകള്‍

540-960 പിക്‌സല്‍ റെസല്യൂഷനുള്ള 4.3 ഇഞ്ച് സൂപ്പര്‍ AMOLED കപ്പാസിറ്റീവ് മള്‍ടി ടച്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ, സ്‌ക്രീനില്‍ വരവീഴാതിരിക്കാനുള്ള ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 1.5 GHz കോര്‍ടെക്‌സ് A9 പ്രൊസസര്‍, 1.5 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്. എന്നിവയുള്ള ഫോണില്‍ സിനോണ്‍ ഫ് ളാഷോടു കൂടിയ 16 എം.പി. ഓട്ടോ ഫോക്കസ് പ്രൈമറി ക്യാമറയാണുള്ളത്. 10x ഒപ്റ്റിക്കല്‍ സൂം സഹിതമുള്ള BSI CMOS സെന്‍സര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസര്‍ എന്നിവയും ക്യാമറയിലുണ്ട്. മുന്‍വശത്ത് 1.9 എം.പി. ക്യാമറയാണുള്ളത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

8 ജി.ബി. യാണ് ഫോണിന്റെ ഇന്റേണല്‍ മെമ്മറി. ഇത് 64 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാം. ജി.പി.ആര്‍.എസ്, SPEED, WLAN, 3G, വൈ-ഫൈ, ബ്ലുടൂത്ത്, NFC തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 2330 mAh ബാറ്ററി 3 ജിയില്‍ 13 മണിക്കൂര്‍ സംസാര സമയവും 570 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot