സാംസങ്ങ് ഗാലക്‌സി എസ് 5-ന്റെ 'പരുക്കന്‍' വേര്‍ഷന്‍ ലോഞ്ച് ചെയ്തു

Posted By:

അടുത്തിടെ ലോഞ്ച് ചെയ്ത സാംസങ്ങ് ഗാലക്‌സി എസ് 5 സ്മാര്‍ട്‌ഫോണിന്റെ പരുക്കന്‍ വേര്‍ഷന്‍ ഗാലക്‌സി എസ് 5 ആക്റ്റീവ് പുറത്തിറങ്ങി. നിലവില്‍ യു.എസില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാവുന്നത്. ടെലികോം ഓപ്പറേറ്ററായ AT&T യിലൂടെ 714.99 ഡോളറിനാണ് (42313.11 രൂപ) ഫോണ്‍ വില്‍ക്കുന്നത്.

സാംസങ്ങ് ഗാലക്‌സി എസ് 5 സ്മാര്‍ട്‌ഫോണിനു സമാനമായി വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്‍സ്, ഷോക് പ്രൂഫ് തുടങ്ങിയ ഗുണങ്ങള്‍ ഗാലക്‌സി എസ് 5 ആക്റ്റീവിനുമുണ്ട്. അതേസമയം ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ടോ എന്നത് വ്യക്തമല്ല.

സാംസങ്ങ് ഗാലക്‌സി എസ് 5-ന്റെ 'പരുക്കന്‍' വേര്‍ഷന്‍ ലോഞ്ച് ചെയ്തു

ഫോണിന്റെ ഉറപ്പ് സംബന്ധിബ്ബ് യു.എസ്. മിലിറ്ററി പരിശോധന നടത്തി നല്‍കുന്ന MIL--STD-810G സര്‍ട്ടിഫിക്കറ്റും ഗാലക്‌സി എസ് 5 ആക്റ്റീവിനുണ്ട്.

ഗാലക്‌സി എസ് 5-ഹോം സ്‌ക്രീനില്‍ ഹോം കീ, ബാക്, ടാസ്‌ക് സ്വിച്ചര്‍ എന്നിങ്ങനെ മൂന്ന് കീകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഗാലക്‌സി എസ് 5 ആക്റ്റീവില്‍ ഈ മൂന്നു ഫംഗ്ഷനുകള്‍ക്കും ഒറ്റ കീയാണ് ഉള്ളത്.

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഫുള്‍ HD സ്‌ക്രീന്‍, ഹാര്‍ട്‌റേറ്റ് സെന്‍സര്‍, 16 എം.പി. പ്രൈമറി ക്യാമറ, 2.5 GHz സ്‌നാപ്ഡ്രാഗണ്‍ 801 ചിപ്‌സെറ്റ്, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് എന്നിവയാണ് ഗാലക്‌സി എസ് 5 ആക്റ്റീവിന്റെ മറ്റു പ്രത്യേകതകള്‍.

3 ജി, 4 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot