വരുന്നു... സാംസങ്ങ് ഗാലക്‌സി S5; അടുത്ത വര്‍ഷം പുറത്തിറങ്ങിയേക്കും

By Bijesh
|

ഐഫോണ്‍ 5-നു പിന്‍തുടര്‍ച്ചക്കാരനായാണ് ആപ്പിള്‍ ഐ ഫോണ്‍ 5 എസ് ഇറക്കിയത്. അപ്പോള്‍ പിന്നെ സാംസങ്ങിന് വെറുതെ ഇരിക്കാന്‍ പറ്റുമോ. സാംസങ്ങും വരുന്നു, ഗാലക്‌സി S4-ന്റെ അടുത്ത തലമുറയുമായി. അതായത് ഗാലക്‌സി S5. അടുത്ത വര്‍ഷം ഈ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

 

ഇതുവരെയുള്ള ഗാലക്‌സി ഫോണുകളെ അപേക്ഷിച്ച് പ്രകടമായ മാറ്റങ്ങള്‍ ഗാലക്‌സി S5-ല്‍ ഉണ്ടാവും. വിലകുറഞ്ഞ പോളി കാര്‍ബണേറ്റ് പ്ലാസ്റ്റികിനു പകരം ലോഹമായിരിക്കും പുതിയ ഗാലക്‌സിയില്‍ ഉപയോഗിക്കുക എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ആപ്പിള്‍ ഐ ഫോണിനു സമാനമായി ഗാലക്‌സി S5-ല്‍ 64-ബിറ്റ് പ്രൊസസറാണ് ഉണ്ടാവുക എന്ന് കഴിഞ്ഞ ദിവസം സാംസങ്ങ് മൊബൈല്‍ ചീഫ് ഷിന്‍ ജോംഗ് -ക്യുന്‍ പറഞ്ഞിരുന്നു. അതായത് ഐ ഫോണിനെ മറികടക്കുക തന്നെയാണ് സാംസങ്ങിന്റെ ലക്ഷ്യം.

സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

തായ്‌പെയ് ടൈംസ് റിപ്പോര്‍ട് ചെയ്തതനുസരിച്ച് കാച്ചര്‍ ടെക്‌നോളജി എന്ന കമ്പനിയുമായി ഫോണിന്റെ നിര്‍മാണം സംബന്ധിച്ച് സാംസങ്ങ് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ആപ്പിളിന്റെ മാക് ബുക് എയര്‍, ഐ പാഡ് മിനി എന്നിവയുടെ പ്രൊഡക്ഷനും ഈ കമ്പനിതന്നെയാണ് നിര്‍വഹിച്ചത്.

അടുത്തവര്‍ഷം ആദ്യത്തോടെ മാത്രമെ ഇതു സംബന്ധിച്ച് കരാര്‍ ഉണ്ടാവു എന്നാണ് അറിയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഫോണിന്റെ കൂടുതല്‍ പ്രത്യേകതകള്‍ അറിവായിട്ടില്ലെങ്കിലും അഭ്യൂഹങ്ങള്‍ ധാരാളം പ്രചരിക്കുന്നുണ്ട്.

വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം സാംസങ്ങ് ഗാലക്‌സി S5-ന് ഉണ്ടായിരിക്കുമെന്നു കരുതുന്ന ഏതാനും സ്‌പെഷ്യല്‍ ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു. കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി S5

സാംസങ്ങ് ഗാലക്‌സി S5

കൊറിയന്‍ ടൈംസ് റിപ്പോര്‍ട് ചെയ്തതനുസരിച്ച് ഗാലക്‌സി എസ്. 5-ല്‍ 64-ബിറ്റ് പ്രൊസസറാണ് ഉണ്ടായിരിക്കുക.

 

സാംസങ്ങ് ഗാലക്‌സി S5

സാംസങ്ങ് ഗാലക്‌സി S5

സ്‌ക്രീന്‍ സൈസ് എത്രയാണെന്ന് കൃത്യമായി അറിവായിട്ടില്ലെങ്കിലും എസ് 4-നേക്കാള്‍ വലുതായിരിക്കുമെന്നാണ് കരുതുന്നത്. അതോടൊപ്പം IGZO സ്‌ക്രീന്‍ ടെക്‌നോളജിയും 4 കെ. റെസല്യൂഷനുമുണ്ടാകും.

 

സാംസങ്ങ് ഗാലക്‌സി S5

സാംസങ്ങ് ഗാലക്‌സി S5

ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനോടു കൂടിയ 16 എം.പി. കാമറ ആയിരിക്കും ഗാലക്‌സി S5-ല്‍ ഉണ്ടായിരിക്കുക എന്നാണ് കേള്‍ക്കുന്നത്.

 

സാംസങ്ങ് ഗാലക്‌സി S5
 

സാംസങ്ങ് ഗാലക്‌സി S5

ഇപ്പോള്‍ പുറത്തിറങ്ങിയ ഗാലക്‌സി നോട് 3 ക്കു സമാനമായി 3 ജി.ബി. റാം ആയിരിക്കും എസ്-5-ല്‍ ഉണ്ടാവുക.

 

സാംസങ്ങ് ഗാലക്‌സി S5

സാംസങ്ങ് ഗാലക്‌സി S5

ഒക്‌ടോബറില്‍ പുറത്തിറങ്ങാന്‍ പോകുന്ന ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ആയിരിക്കും ഗാലക്‌സി എസ് 5-ലെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

 സാംസങ്ങ് ഗാലക്‌സി S5

സാംസങ്ങ് ഗാലക്‌സി S5

ഗാലക്‌സി S4-ല്‍ 2600 mAh ബാറ്ററിയാണ് ഉണ്ടായിരുന്നതെങ്കില്‍ S 5-ല്‍ 4000 mAh ബാറ്ററിയായിരിക്കും ഉണ്ടാവുക എന്നാണ് സൂചന.

 

സാംസങ്ങ് ഗാലക്‌സി S5

സാംസങ്ങ് ഗാലക്‌സി S5

ഉപഭോക്താക്കളുടെ താല്‍പര്യം മാനിച്ച് ഗാലക്‌സി S5-ല്‍ എഫ്.എം. റേഡിയോഉണ്ടായിരിക്കുമെന്നുതന്നെയാണ് കരുതുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളിലായി ഫോണ്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്.

 

വരുന്നു... സാംസങ്ങ് ഗാലക്‌സി S5;  അടുത്ത വര്‍ഷം പുറത്തിറങ്ങിയേക്കും
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X