വരുന്നു, 4 ജി.ബി. റാമുമായി സാംസങ്ങ് ഗാലക്‌സി S5

Posted By:

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി S5-നെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കമ്പനി ഇതേ കുറിച്ച് ഔദ്യോഗികമായി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അടുത്ത വര്‍ഷം ആദ്യം ഫോണ്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

ഏറ്റവും ഒടുവില്‍ കേള്‍ക്കുന്ന വിവരമനുസരിച്ച് 4 ജി.ബി. റാമായിരിക്കും ഫോണില്‍ ഉണ്ടാവുക എന്നാണറിയുന്നത്. അതോടൊപ്പം ആപ്പിള്‍ ഐ ഫോണ്‍ എസിലേതു പോലെ 64 -ബിറ്റ് പ്രൊസസറും ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.

അതേ സമയം പുതിയ ഫോണില്‍ നിന്ന് ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഒഴിവാക്കുമെന്നും അറിയുന്നു. ഇതിന്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല. എന്തായാലും ആപ്പിള്‍ ഐ ഫോണ്‍ എസിനുള്ള മറുപടിയായിരിക്കും ഗാലക്‌സി S5 എന്നാണ് കരുതുന്നത്.

അതുകൊണ്ടുതന്നെ ഐ ഫോണ്‍ എസിലെ ഫിംഗര്‍പ്രിന്റ് സ്‌കാനറിനു പകരം ഐ സ്‌കാനിംഗ് (കണ്ണിന്റെ റെറ്റിന ഉപയോഗിച്ച്) ഫീച്ചറായിരിക്കും ഉണ്ടാവുക എന്നറിയുന്നു. അതായത് ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ കണ്ണ് സ്‌കാന്‍ ചെയ്യുകയായിരിക്കും. അതോടൊപ്പം മെറ്റല്‍ ബോഡിയായിരിക്കും ഫോണിനുണ്ടാവുക.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റമെന്നും ഉറപ്പാണ്. 5.5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെയുള്ള ഫോണ്‍ വാട്ടര്‍ റെസിസ്റ്റന്റ്, ഡസ്റ്റ് റെസിസ്റ്റന്റ് ആയിരിക്കും. 16 എം.പി പ്രൈമറി ക്യാമറയും 3000 mAh ബാറ്ററിയും ഉണ്ടാവും.

ഗാലക്‌സി S5-നെ കുറിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ വിശദമായി ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

5.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ ആയിരിക്കും ഉണ്ടാവുക. ഗാലക്‌സി നോട് 3-യേക്കാള്‍ കുറവാണ് ഇത്. കര്‍വ്ഡ് OLED ഡിസ്‌പ്ലെ ആയിരിക്കും ഉണ്ടാവുക എന്നും കേള്‍ക്കുന്നു.

 

#2

16 എം.പി. ക്യാമറയാവും ഫോണില്‍ ഉണ്ടാവുക എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

#3

ഗാലക്‌സി S5 -ന് ഉയര്‍ന്ന അലുമിനിയത്തില്‍ തീര്‍ത്ത ബോഡിയായിരിക്കും എന്നാണ് കേള്‍ക്കുന്നത്.

 

#4

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായി കിറ്റ്കാറ്റ് ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വരുന്നു, 4 ജി.ബി. റാമുമായി സാംസങ്ങ് ഗാലക്‌സി S5

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot