സാംസങ്ങ് ഗാലക്‌സി S5 ഇന്ത്യയിലും; ഓണ്‍ലൈനില്‍ വില 51,499 രൂപ

Posted By:

ഒടുവില്‍ സാംസങ്ങ് ഗാലക്‌സി എസ് 5 ഇന്ത്യന്‍ വിപണിയിലും ലഭ്യമായി. 51,499 രൂപയാണ് വില. വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ഇപ്പോള്‍ ഫോണ്‍ ലഭ്യമാണ്. നേരത്തെ, ഇന്ത്യയില്‍ ഈ മാസം 11 മുതല്‍ ഫോണ്‍ ലഭ്യമാവുമെന്ന് സാംസങ്ങ് പ്രഖ്യാപിച്ചിരുന്നു.

സിറ്റിബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ 20 ശതമാനം കാഷ്ബാക് ഓഫര്‍ ഉണ്ട്. അതായത് 51,499 രൂപയുടെ ഫോണ്‍ 41,200 രൂപയ്ക്ക് ലഭിക്കും. അതേസമയം റീടെയ്ല്‍ സ്‌റ്റോറുകളിലെ വില അറിവായിട്ടില്ല.

സാംസങ്ങിന്റെ മികച്ച ഫോണുകളിലൊന്ന് എന്നു കരുതുന്ന ഗാലക്‌സി S5 ഫെബ്രുവരിയില്‍ ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ആദ്യമായി അവതരിപ്പിച്ചത്. ഇതിനോടകം വിവിധ രാജ്യങ്ങളില്‍ ഫോണ്‍ ലഭ്യമായിട്ടുണ്ട്.

അതേസമയം സാങ്കേതികമായി മികച്ചതാണെങ്കിലും പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഫോണാണ് ഗാലക്‌സി S5 എന്നും അഭിപ്രായമുണ്ട്. പൊതുവെ സമ്മിശ്ര പ്രതികരണമാണ് ഫോണിനെ കുറിച്ച് ടെക്‌ലോകത്തു കേള്‍ക്കുന്നത്. എന്തായാലും ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 432 ppi പിക്‌സല്‍ ഡെന്‍സിറ്റി, ഒക്റ്റകോര്‍ (ക്വാഡ് 1.9 GHz+ ക്വാഡ് 1.3 GHz) പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 16 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിലുള്ളത്.

16 ജി.ബി./ 32 ജി.ബി. എന്നിങ്ങനെ രണ്ട് ഇന്റേണല്‍ മെമ്മറി വേരിയന്റുകളാണ് ഫോണിനുള്ളത്. 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട്. പൊടിയും വെള്ളവും കയറാത്ത ഫോണില്‍ പവര്‍ സേവിംഗ് മോഡുമുണ്ട്. 2800 mAh ആണ് ബാറ്ററി പവര്‍.

സാംസങ്ങ് ഗാലക്‌സി S5 ലഭ്യമാവുന്ന മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot