സാംസങ്ങ് ഗാലക്‌സി എസ് 5 പുറത്തിറങ്ങി; അഞ്ച് പുതിയ ഫീച്ചറുകള്‍

By Bijesh
|

അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമെല്ലാം വിരാമമിട്ട് സാംസങ്ങ് ഗാലക്‌സി S5 പുറത്തിറങ്ങി. പ്രതീക്ഷിച്ചതുപോലെതന്നെ ഫിംഗര്‍പ്രിന്റ് സെന്‍സറും ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസുമുള്ള ഫോണ്‍ സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വച്ചാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്.

വാട്ടര്‍ റെസിസ്റ്റന്റ്- ഡസ്റ്റ് റസിസ്റ്റന്റ് സംവിധാനമുള്ള ഗാലക്‌സി S5-ല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറിനു പുറമെ ഹാര്‍ട്‌റേറ്റ് മോണിറ്ററുമുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളില്‍ ഫോണ്‍ ഏപ്രില്‍ 11 മുതല്‍ ലഭ്യമാവുമെന്ന് സാംസങ്ങ് അറിയിച്ചിട്ടുണ്ട്.

സാംസങ്ങ് ഗാലക്‌സി S5-ന്റെ സാങ്കേതികമായ പ്രത്യേകതകള്‍

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 1080-1920 പിക്‌സല്‍ റെസല്യൂഷന്‍, 2.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം എന്നിവയുള്ള ഫോണ്‍ 16 ജി.ബി./ 32 ജി.ബി. എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ലഭ്യമാവുക. രണ്ടു വേരിയന്റിലും 64 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് ഉണ്ട്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4.2 കിറ്റ്കാറ്റ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

16 എം.പി. ക്യാമറയാണ് പിന്‍വശത്തുള്ളത്. 2.1 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്. 30 ഫ്രേംസ് / സെക്കന്റില്‍ 4K റെക്കോഡിംഗ് സാധ്യമാകുന്നതാണ് പ്രൈമറി ക്യാമറ. 4G LTE, വൈ-ഫൈ, ബ്ലുടൂത്ത്, NFC തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. കൂടാതെ ആക്‌സലറോ മീറ്റര്‍, പ്രോക്‌സിമിറ്റി, കോംപാസ്, ബാരോമീറ്റര്‍, RGB ആംബിയന്റ് ലൈറ്റ്, ഗെസ്റ്റര്‍, ഹാര്‍ട്‌റേറ്റ് സെന്‍സര്‍ എന്നിവയുമുണ്ട്.

2800 mAh ബാറ്ററിയുള്ള ഫോണ്‍ 21 മണിക്കൂര്‍ സംസാരസമയവും 390 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇനി സാംസങ്ങ് ഗാലക്‌സി S5-ല്‍ ഉള്ള അഞ്ച് പ്രധാന ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.

{photo-feature}

സാംസങ്ങ് ഗാലക്‌സി എസ് 5 പുറത്തിറങ്ങി; അഞ്ച് പുതിയ ഫീച്ചറുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X