സാംസങ്ങ് ഗാലക്‌സി S5 -ന് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ 43,499 രൂപ!!!

Posted By:

ആപ്പിള്‍ ഐ ഫോണ്‍ 5 എസിന് അടുത്തിടെയാണ് ഇബെയില്‍ വിലകുറച്ചതായി വാര്‍ത്ത വന്നത്. അതിനെ തുടര്‍ന്ന് ഇപ്പോള്‍ സാംസങ്ങ് ഗാലക്‌സി എസ് 5-നും ഓണ്‍ലൈന്‍ വിലക്കുറവ്. ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റായ ഫ് ളിപ്കാര്‍ട്ടില്‍ 43,499 രൂപയ്ക്ക് ഫോണ്‍ ലഭിക്കും.

സാംസങ്ങ് ഗാലക്‌സി S5 -ന് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ 43,499 രൂപ!!!

ഐ ഫോണ്‍ 5 എസ് പോലെതന്നെ തേര്‍ഡ് പാര്‍ട്ടി സെല്ലറാണ് ഫ് ളിപ്കാര്‍ട്ടില്‍ 8000 രൂപ വിലകുറച്ച് ഫോണ്‍ വിലക്കുന്നത്. അതോടൊപ്പം ദി മൊബൈല്‍ സ്‌റ്റോറില്‍ 44,999 രുപയ്ക്കും ആമസോണില്‍ 45,999 രൂപയ്ക്കും ഫോണ്‍ ലഭ്യമാണ്. അതേസമയം ഔദ്യോഗികമായി സാംസങ്ങ് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുമില്ല.

കഴിഞ്ഞമാസമാണ് ഗാലക്‌സി എസ് 5-ന് സാംസങ്ങ് ബൈബാക്/ എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രഖ്യാപിച്ചത്. സ്മാര്‍ട്‌ഫോണുമായി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 7500 രൂപവരെയും ഫീച്ചര്‍ഫോണുമായി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 5000 രൂപവരെയും ലഭിക്കും എന്നതായിരുന്നു ഓഫര്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot