സാംസങ്ങ് ഗാലക്‌സി എസ് 5-ന് വീണ്ടും വിലകുറച്ചു; 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

സാംസങ്ങ് അടുത്തിടെ ലോഞ്ച് ചെയ്ത ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണായ ഗാലക്‌സി എസ് 5-ന് അനൗദ്യോഗികമായി വിലകുറച്ചു. നിലവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഷോപ്ക്ലൂസില്‍ 37,999 രൂപയ്ക്കും സ്‌നാപ്ഡീലില്‍ 39,925 രുപയ്ക്കും ഫോണ്‍ ലഭ്യമാണ്.

ലോഞ്ച് ചെയ്തപ്പോഴുണ്ടായിരുന്ന വിലയുമായി താരതമ്യം ചെയ്താല്‍ 10,000 രൂപയില്‍ അധികം കുറവാണ്. എന്നാല്‍ സാംസങ്ങ് ഔദ്യേഗികമായി വിലക്കുറവ് പ്രഖ്യപിച്ചിട്ടില്ല. കമ്പനിയുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍, ഫോണ്‍ ലോഞ്ച് ചെയ്യുമ്പോഴുണ്ടായിരുന്ന 51,500 രൂപതന്നെയാണ് ഇപ്പോഴും കാണിക്കുന്നത്.

നേരത്തെ ലോഞ്ച് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ തന്നെ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഗാലക്‌സി എസ് 5-ന്റെ വില 47,000 ആയി കുറച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഇത് 42,500 രൂപവരെ എത്തി. അതിനുപിന്നാലെയാണ് ഇപ്പോഴത്തെ വിലക്കുറവ്.

അതേസമയം നേരത്തെ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വിലകുറച്ചപ്പോള്‍ ഇത് കമ്പനി പ്രഖ്യാപിച്ച ഓഫര്‍ അല്ല എന്നും ഔദ്യോഗിക വില 51,500 തന്നെയാണെന്നും സാംസങ്ങ് അറിയിച്ചിരുന്നു. എന്തായാലും സ്‌നാപ്ഡീലിനു പുറമെ മറ്റു ഇ കൊമേഴ്‌സ് സൈറ്റുകളിലും ഫോണ്‍ 41,000 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്.

എന്നാല്‍ ഇതില്‍ പലതും തേര്‍ഡ് പാര്‍ട്ടി സെല്ലര്‍മാര്‍ വില്‍ക്കുന്നതാണ്. അതുകൊണ്ടുതന്നെ വാങ്ങുന്നതിനു മുമ്പ് വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. എന്തായാലും ഗാലക്‌സി എസ് 5 ലഭ്യമാവുന്ന മികച്ച 7 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot