സാംസങ്ങ് ഗാലക്‌സി എസ് 5 റിവ്യൂ; ക്യാമറയെ കുറിച്ച് അറിയേണ്ടതെല്ലാം

Posted By:

സാംസങ്ങിന്റെ ഫ് ളാ്ഷിപ് ഡിവൈസുകളിലൊന്നാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ഗാലക്‌സി എസ് 5 സ്മാര്‍ട്‌ഫോണ്‍. നേരത്തെ ഇറക്കിയ ഗാലക്‌സി എസ് 4 -ന്റെ പരിഷ്‌കരിച്ച പതിപ്പ് എന്നു വേണമെങ്കില്‍ എസ് 5-നെ വിളിക്കാം. സാങ്കേതികമായി മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും പരിമിതികളും ഏറെയുണ്ട് സാംസങ്ങിന്റെ പുതിയ ഫോണിന്.

മാത്രമല്ല, HTC M8 ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളോടാണ് ഗാലക്‌സി എസ് 5 മത്സരിക്കുന്നത് എന്നതും പ്രധാനമാണ്. ഗാലക്‌സി എസ് 5-നെ കുറിച്ച് പറയുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു ഘടകം ക്യാമറയാണ്. നോകിയ ലൂമിയ 1020, സോണി എക്‌സ്പീരിയ Z2, HTC വണ്‍ M8 എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗാലക്‌സി എസ് 5-ന്റെ 16 എം.പി ക്യാമറ അത്ര മികച്ചതല്ല എന്നു തോന്നിയേക്കാം.

എന്നാല്‍ മെഗാപിക്‌സലില്‍ മാത്രമല്ല ക്യാമറയുടെ മികവെന്ന് നല്ലവണ്ണം സാംസങ്ങിനറിയാം. അതുകൊണ്ടുതന്നെ മികച്ച ഒരുപിടി ക്യാമറ ഫീച്ചറുകള്‍ ഗാലക്‌സി എസ് 5-ല്‍ ഉണ്ട്. 5312-2988 പിക്‌സല്‍ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ ലഭ്യമാക്കുന്ന സെന്‍സറുകളാണ് ക്യാമറയിലുള്ളത്. കൂടാതെ 30 fps-ല്‍ 2160 പിക്‌സല്‍, 60 fps-ല്‍ 1080 പിക്‌സല്‍, 120 fps-ല്‍ 720 പിക്‌സല്‍ എന്നിങ്ങനെ മൂന്നു ക്വാളിറ്റിയില്‍ വീഡിയോയും ഷൂട് ചെയ്യാം.

HDR, വീഡിയോ സ്‌റ്റൈബിലൈസേഷന്‍, ഡ്യുവല്‍ വീഡിയോ റെക്കോഡിംം് മോഡ് എന്നിവയും ഉണ്ട്. ഇനി 2 എം.പി. വരുന്ന ഫ്രണ്ട് ക്യാമറയില്‍ 30 fps-ല്‍ 2 എം.പി. വീഡിയോയും ഷൂട് ചെയ്യാം. എന്തായാലും ഗാലക്‌സി എസ് 5 ക്യാമറയുടെ പ്രധാന ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്‌ഫോണ്‍ ക്യാമറകളില്‍ ഏറ്റവും വേഗതയുള്ള ഓട്ടോഫോക്കസ് സംവിധാനമാണ് ഗാലക്‌സി എസ് 5-ല്‍ ഉള്ളത്. 0.3 സെക്കന്റിനുള്ളില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. അതായത് വേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ വരെ കൃത്യമായി പകര്‍ത്താന്‍ കഴിയും. കൂടാതെ സ്‌ക്രീനില്‍ അമര്‍ത്തി ഷൂട് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

ടച്ച് ഫോക്കസ് ആണ് ഗാലക്‌സി എസ് 5 ക്യാമറയിലെ മറ്റൊരു പ്രധാന ഫീച്ചര്‍. കൃത്യമായി വസ്തുക്കള്‍ ഫോക്കസ് ചെയ്യാന്‍ ഇത് സഹായിക്കും.

 

ഗാലക്‌സി എസ് 4 നു സമാനമായി നിരവധി സെറ്റിംഗ്‌സ് ഓപ്ഷനുകള്‍ ഗാലക്‌സി എസ് 5 ക്യാമറയ്ക്കുമുണ്ട്. ഉയര്‍ന്ന റെസല്യൂഷനില്‍ വീഡിയോകള്‍ ഷൂട് ചെയ്യാനും ചിത്രങ്ങള്‍ എടുക്കാനും സഹായിക്കുന്ന UHD റെസല്യൂഷന്‍ ആണ് അതില്‍ പ്രധാനം.

കൂടാതെ രാത്രയില്‍ പോലും തെളിച്ചമുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്നിനുള്ള സംവിധാനവും ഫോണിലുണ്ട്. വോയ്‌സ് കണ്‍ട്രോള്‍, റിമോട് വ്യൂ ഫൈന്‍ഡര്‍ എന്നിവയും ഗാലക്‌സി എസ് 5 ക്യാമറയുടെ പ്രത്യേകതകളാണ്.

 

സാധാരണയായി സ്മാര്‍ട്‌ഫോണ്‍ ക്യാമറകളില്‍ HDR മോഡ് ഉപയോഗിക്കുമ്പോള്‍ ഒരേ വസ്തുവിന്റെ മൂന്ന് ചിത്രങ്ങള്‍ എടുക്കുകയും അവ ഒരുമിച്ച്‌ചേര്‍ത്ത് മികച്ച ചിത്രമാക്കുകയുമാണ് ചെയ്യുന്നത്.

എന്നാല്‍ ഗാലക്‌സി എസ് 5 ല്‍ ഒറ്റ ചിത്രമാണ് എടുക്കുന്നത്. ഇത് മികച്ച ക്വളിറ്റിയുള്ളതായിരിക്കും. വീഡിയോയും ഇരേ ഫോര്‍മാറ്റില്‍ എടുക്കാം. കൂടാതെ റിയല്‍ ടൈം HDR മോഡ് ഫോട്ടോ എടുക്കുന്നതിനു മുമ്പുതന്നെ ചിത്രത്തിന്റെ ക്വാളിറ്റി മനസിലാക്കാന്‍ സഹായിക്കും.

 

ചിത്രത്തില്‍ തെരഞ്ഞെടുത്ത ഭാഗം മാത്രം DSLR ക്വാളിറ്റിയില്‍ ലഭ്യമാക്കുകയും ബാക്കി ഭാഗം മങ്ങിയ വിധത്തില്‍ കാണിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് സെലക്റ്റീവ് ഫോക്കസ്. ക്ലോസ് അപ് ഷോട്ടുകളില്‍ പോലും ഇത് സാധിക്കും.

ഇതിനായി ഫോട്ടോ എടുത്ത ശേഷം ഇഷ്ടമുള്ള രീതിയില്‍ ഫോക്കസ് മാറ്റിയാല്‍ മതി. ഇതില്‍ തന്നെ നിയര്‍ ഫോക്കസ്, ഫാര്‍ ഫോക്കസ്, പാന്‍ ഫോക്കസ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുമുണ്ട്.

 

ഡി.എസ്.എല്‍.ആര്‍ ക്വാളിറ്റിയിലുള്ള ഒരു ചിത്രമാണ് ഗാലക്‌സി എസ് 5-ല്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ അത് നൂറുശതമാനം ഉറപ്പുനല്‍കാന്‍ ഗാലക്‌സി എസ് 5-നാവില്ല. അതേസമയം നിലവിലുള്ള ആന്‍ഡ്രോയ്ഡ് ക്യാമറാ ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മികച്ച ചിത്രങ്ങള്‍ തന്നെയാണ് ഗാലക്‌സി എസ് 5 നല്‍കുന്നത് എന്നുറപ്പാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot