സാംസങ്ങ് ഗാലക്‌സി എസ് 5 വില പിന്നെയും കുറഞ്ഞു; 35,000 രൂപ

Posted By:

സാംസങ്ങ് ഗാലക്‌സി എസ് 5-ന് ഇന്ത്യയില്‍ വീണ്ടും അനൗദ്യോഗിക വിലക്കുറവ്. ലോഞ്ച് ചെയ്യുമ്പോള്‍ 47000 രൂപയുണ്ടായിരുന്ന ഫോണ്‍ പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റായ ഇന്‍ഫിബീമില്‍ 35,649 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. എന്നാല്‍ ഇന്‍ഫിബീമില്‍ ഫോണ്‍ ഔട് ഓഫ് സ്‌റ്റോക് ആണ്.

സാംസങ്ങ് ഗാലക്‌സി എസ് 5 വില പിന്നെയും കുറഞ്ഞു; 35,000 രൂപ

അതേസമയം മറ്റ് ഇ കൊമേഴ്‌സ് സൈറ്റുകളായ ഫ് ളിപ്കാര്‍ട്, ആമസോണ്‍ എന്നിവയില്‍ 36,500 രൂപയ്ക്ക് ഫോണ്‍ ലഭിക്കും. ലോഞ്ച് ചെയ്ത ശേഷം വിവിധ ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പലതവണയായി ഗാലക്‌സി എസ് 5-ന് വില കുറഞ്ഞിരുന്നു.

ഇതേതുടര്‍ന്ന് ഔദ്യോഗികമായി ഫോണിന് വില കുറച്ചിട്ടില്ല എന്ന് സാംസങ്ങ് അറിയിക്കുകയും ചെയ്തിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot