സാംസങ്ങ് ഗാലക്‌സി എസ് 5; പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത മികച്ച ഫോണ്‍- റിവ്യു

Posted By:

2014-ന്റെ തുടക്കത്തില്‍ സാംസങ്ങ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണാണ് ഗാലക്‌സി എസ് 5. മുഖ്യ എതിരാളികളായ ആപ്പിളിന്റെ ഐ ഫോണ്‍ 5 എസിനുള്ള മറുപടിയായിരുന്നു വാസ്തവത്തില്‍ ഗാലക്‌സി എസ് 5.

ഫീച്ചറുകള്‍ പരിശോധിച്ചാല്‍ മികച്ച ഒരു സ്മാര്‍ട്‌ഫോണാണ് തെന്ന് നിസംശയം പറയാം. 51,000 രൂപ അൗദ്യോഗിക വിലയുള്ള ഫോണിന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഒക്റ്റകോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് തുടങ്ങി സാങ്കേതികമായി മികച്ച നിലവാരമാണ് ഉണ്ടായിരുന്നത്.

അതേസമയം പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ല എന്നതായിരുന്നു പ്രധാന ന്യൂനത. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ആപ്പിള്‍ ഐ ഫോണ്‍ 5 എസില്‍ ഉള്ളതിന്റെ പരിഷ്‌കരിച്ച രൂപം മാത്രമായിരുന്നു. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട മറ്റു പല സ്മാര്‍ട്‌ഫോണുകളിലും കാണുന്ന പ്രത്യേകതകളെ ഗാലക്‌സി എസ് 5-ലും ഉള്ളു എന്നതും വസ്തുതയാണ്.

എന്തായാലും കഴിഞ്ഞ ഏതാനും ദിവസമായി ഗാലക്‌സി എസ് 5 ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോണിനെ കുറിച്ച് ഒരു വിലയിരുത്തല്‍ നടത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കാഴ്ചയില്‍ നേരത്തെ ഇറങ്ങിയ ഗാലക്‌സി എസ് 4-ല്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും ഗാലക്‌സി എസ് 5-നില്ല. അതേസമയം കൂടുതല്‍ ഉറപ്പുള്ള ഫോണാണ് ഇത്. ബാക്പാനലാണ് എടുത്തുപറയേണ്ട ഒന്ന്. അല്‍പം പരുക്കനായ ബാക്പാനല്‍ ഫോണിന്റെ ഗ്രിപ് വര്‍ദ്ധിപ്പിച്ചു. ഭാരമാണെങ്കില്‍ 145 ഗ്രാം മാത്രമാണ്.

 

1080-1920 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.1 ഇഞ്ച് സ്‌ക്രീനാണ് ഗാലക്‌സി എസ് 5-നുള്ളത്. സിനിമയുള്‍പ്പെടെയുള്ള വീഡിയോകളും ഫോട്ടോകളും വ്യക്തമായി കാണുന്നതിന് ഈ സ്‌ക്രീന്‍ സഹായിക്കും. കളര്‍ ക്വാളിറ്റിയാണ് മറ്റൊരു പ്രത്യേകത. നേരിട്ട് സൂര്യപ്രകാശം പതിച്ചാലും സ്‌ക്രീന്‍ വയക്തമായി കാണാന്‍ കഴിയുമെന്നതും ഗാലക്‌സി എസ് 5-ന്റെ മേന്മയാണ്.

 

ആന്‍മഡ്രായ്ഡിന്റെ നിലവിലുള്ള ഏറ്റവും പരിഷ്‌കരിച്ച വേര്‍ഷനായ 4.4 കിറ്റ്കാറ്റ് ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതുമയുള്ള യുസര്‍ ഇന്റര്‍ഫേസാണ് കിറ്റ്കാറ്റ് നല്‍കുന്നത്. ഫിംഗര്‍ പ്രിന്റ് സ്‌കാനറാണ് മറ്റൊരു പ്രത്യേകത. ആപ്പിള്‍ ഐ ഫോണ്‍ 5 എസിനു സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. ഹാന്‍ഡ്‌സെറ്റിന്റെ സെറ്റിംഗ്‌സില്‍ പോയി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഓപ്ഷന്‍ ക്ലിക് ചെയ്തശേഷം ഫോണ്‍ അണ്‍ലോക് ചെയ്യുന്നതിനുള്ള വിരലടയാളം പതിപ്പിച്ചാല്‍ മതി. സുരക്ഷിതമായ പണമിടപാട് നടത്താന്‍ കഴിയുമെന്നതും ഫിംഗര്‍പ്രിന്റ് സ്‌കാനറിശന്റ പ്രത്യേകതയാണ്.

 

ഗാലക്‌സി എസ് 4-നെ അപേക്ഷിച്ച് കൂടുതല്‍ മികച്ചതാണ് എസ് 5-ന്റെ പ്രാസസര്‍. 2.5 GHz ക്വാഡ്‌കോര്‍ പ്രൊസസറും 2 ജി.ബി. റാമും മികച്ച വേഗത നല്‍കും. ഇന്ത്യയില്‍ ഇറങ്ങുന്ന ഗാലക്‌സി എസ് 5-ന് ഒക്റ്റ കോര്‍ പ്രൊസസറാണ് എന്ന പ്രത്യേകതകയുമുണ്ട്. 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റുകളുമുണ്ട് ഫോണിന്.

 

ക്യാമറയുടെ നിലവാരം ഗാലക്‌സി S4-ലെ 13 എം.പി. ക്യാമറയ്ക്കു പകരം ഗാലക്‌സി S5-ല്‍ 16 എം.പി. ക്യാമറയാണ് ഉള്ളത്. മുന്‍ഭാഗത്ത് രണ്ട് എം.പി. ക്യാമറയും. വേഗതതന്നെയാണ് ക്യാമറയുടെ പ്രത്യേകത. 0.3 സെക്കന്റ് ഓട്ടോഫോക്കസ് കൃത്യതയുള്ള ചിത്രങ്ങള്‍ ലഭ്യമാക്കും. കൂടാതെ ഹൈ ഡൈനാമിക് റേഞ്ച് പ്രിവ്യൂ എന്ന സംവിധാനവുമുണ്ട്. 30 ഫ്രേംസ്/ സെക്കന്റ് വേഗതയില്‍ 4 കെ വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്യാം.

 

ബാറ്ററി ലാഭിക്കുന്നതിനുള്ള സംവിധാനമാണ് അള്‍ട്ര പവര്‍ സേവിംഗ് മോഡ്. ഈ മോഡ് സെറ്റ് ചെയ്താല്‍ ഡിസ്‌പ്ലെ ബ്ലാക് ആന്‍ഡ് വൈറ്റിലേക്കു മാറും. കൂടാതെ ഉപയോഗിക്കാതെ തുറന്നിട്ടിരിക്കുന്ന ഫീച്ചറുകള്‍ തനിയെ ഓഫ് ആകുകയും ചെയ്യും. യാത്രകളിലും മറ്റും ബാറ്ററി ചാര്‍ജ് നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായകരമാണ്.

 

ഇത്രയും പറഞ്ഞതില്‍ നിന്നും നിലവില്‍ ലഭ്യമായ മികച്ച ഫോണികളിലൊന്നാണ് സാംസങ്ങ് ഗാലക്‌സി എസ് 5 എന്നതില്‍ തര്‍ക്കമില്ല. ആപ്പിള്‍ ഐ ഫോണ്‍ 5 എസ്, HTC വണ്‍ M8 എന്നിവയുമായി കിടപിടിക്കാന്‍ എസ് 5-നു സാധിക്കും. അതേസമയം തുടക്കത്തില്‍ പറഞ്ഞപോലെ പുതുമകള്‍ കൂടുതലായി അവകാശപ്പെടാനും കഴിയില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/SBU0l35BRFc?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot