സാംസങ്ങ് ഗാലക്‌സി എസ് 5-ന് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ 5000 രൂപവരെ വിലക്കുറവ്

Posted By:

അടുത്തിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത സാംസങ്ങിന്റെ ഗാലക്‌സി എസ്. 5 ഇതുവരെ സമ്മിശ്രമായ അഭിപ്രായമാണ് നേടിയത്. സാങ്കേതികമായി മികച്ച ഫോണാണെങ്കിലും പുതമയൊന്നും അവകാശപ്പെടാനില്ല എന്നതാണ് ഗാലക്‌സി എസ് 5നെ കുറിച്ചുള്ള പ്രധാന വിമര്‍ശനം. മാത്രമല്ല, ഫോണിലെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സുരക്ഷിതമല്ല എന്ന് കഴിഞ്ഞ ദിവസം തെളിയിക്കപ്പെടുകയും ചെയ്തിരുന്നു.

വിലയാണ് ഫോണിന്റെ മറ്റൊരു പ്രധാന കാര്യം. ഇന്ത്യപോലൊരു വിപണിയില്‍ 53000 രൂപ കൊടുത്ത് ഫോണ്‍ വാങ്ങാന്‍ ഭൂരിഭാഗം പേര്‍ക്കും കഴിയില്ല. കാര്യം ഇങ്ങനെയാണെങ്കിലും വിപണിയില്‍ ഫോണ്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തായാലും ലോഞ്ച് ചെയ്യുമ്പോള്‍ 53,000 രൂപയിലധികമുണ്ടായിരുന്ന ഫോണ്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ 5000 രൂപയോളം കുറച്ച് വില്‍ക്കുന്നുണ്ട്. ആ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, ഒക്റ്റ കോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 2 ജി.ബി. റാം, 16 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2800 mAh ബാറ്ററി.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot