സാംസങ്ങ് ഗാലക്‌സി S5 യും HTC വണ്‍ (M8) തമ്മില്‍ ഒരു താരതമ്യം

Posted By:

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഈ വര്‍ഷവും മത്സരം കടുക്കുകയാണ്. മൂന്നുമാസത്തിനിടെ സാംസങ്ങ്, എല്‍.ജി., സോണി, HTC തുടങ്ങിയ കമ്പനികളെല്ലാം അവരുടെ പുതിയ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലിറക്കിക്കഴിഞ്ഞു. എല്ലാം ഒന്നിനൊന്നു മെച്ചമാണുതാനും.

ഇതില്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയ രണ്ടുഫോണുകളാണ് സാംസങ്ങ് ഗാലക്‌സി S5-ഉം HTC വണ്‍ (M8) ഉം. കഴിഞ്ഞമാസം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഗാലക്‌സി S5 അവതരിപ്പിച്ചത്. ഏപ്രില്‍ 11 മുതല്‍ ഇത് ഇന്ത്യയുള്‍പ്പെടെയുള്ളരാജ്യങ്ങളില്‍ ലഭ്യമാവുകയും ചെയ്യും.

HTC വണ്‍ (M8) ആകട്ടെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. HTC യുടെ ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് ഫോണായ HTC വണ്ണിന്റെ പിന്‍ഗാമിയാണ് HTC വണ്‍ (M8).

ഏറെ പുതുമകളുള്ള പല ഫീച്ചറുകളും രണ്ടുഫോണിലുമുണ്ട്. മാത്രമല്ല, രണ്ടുഫോണും ഉയര്‍ന്ന ശ്രേണിയില്‍ വരുന്നതാണ്. അതുകൊണ്ടുതന്നെ ഇവ രണ്ടും തമ്മില്‍ ഒരു താരതമ്യം നടത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തില്‍ രണ്ടുഫോണുകളും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് 4.4.2 ആണ് രണ്ടിലും ഉള്ളത്.

 

 

#2

സാംസങ്ങ് ഗാലക്‌സി എസ് 5-ന് 5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെയാണ്. 1080-1920 പിക്‌സല്‍ റെസല്യൂഷനും. 142-72.5-8.1 mm ആണ് അളവ്. 145 ഗ്രാം ഭാരവും. HTC വണ്‍ M8-നാകട്ടെ 5 ഇഞ്ച് സൂപര്‍ LCD3 ഡിസ്‌പ്ലെ, 1080-1920 പിക്‌സല്‍ റെസല്യൂഷന്‍, 146.4-70.6-9.4 mm ആണ് അളവ്. 160 ഗ്രാം ഭാരം.

 

 

#3

സാംസങ്ങ് ഗാലക്‌സി S5-ല്‍ 16 എം.പി് പ്രൈമറി ക്യാമറയാണ് ഉള്ളത്. 5312-2988 പിക്‌സല്‍ റെസല്യൂഷന്‍ ചിത്രങ്ങള്‍ ലഭിക്കും. LED ഫ് ളാഷുമുണ്ട്. 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.
HTC വണ്‍ (M8) ല്‍ ആകട്ടെ 4 എം.പി് അള്‍ട്ര പിക്‌സല്‍ ക്യാമറയാണ് പിന്‍വശത്ത് ഉള്ളത്. 2688-2988 റെസല്യൂഷന്‍. LED ഫ് ളാഷ് ഈ ഫോണിലുമുണ്ട്. ഫ്രണ്ട് ക്യാമറയില്‍ HTC തന്നെയാണ് മുന്നില്‍. 5 എം.പി യാണ് ഉള്ളത്. എങ്കിലും മൊത്തതത്തില്‍ പരിശോധിച്ചാല്‍ ക്യാമറയുടെ കാര്യത്തില്‍ ഗാലക്‌സി S5 തന്നെയാണ് ഒരപടി മുന്നില്‍.

 

 

#4

രണ്ട് ഫോണിലും ആധുനികമായ ഉയര്‍ന്ന ശേഷിയുള്ള പ്രൊസസര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗാലക്‌സി S5-ല്‍ എക്‌സിനോസ് (ക്വാഡ് 1.9 GHz+ ക്വാഡ് 1.3 GHz) ഒക്റ്റകോര്‍ പ്രൊസസര്‍ ആണ്. HTC യിലാവട്ടെ 2.3 GHz ക്വാഡ് കോര്‍ ക്രെയ്റ്റ് 400 പ്രൊസസറും ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 ചിപ്‌സെറ്റുമാണ്.

 

 

#5

സാംസങ്ങ് ഗാലക്‌സി S5 -ല്‍ 2 ജി.ബി. റാം ആണ്. 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റുകള്‍ ഉണ്ട്. 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയാണ് ഫോണിന്റെ എടുത്തുപറയേണ്ട പ്രത്യേകത.
മറുവശത്ത് HTC വണ്‍ (M8)-ലും സമാനമാണ്. 2 ജി.ബി. റാം, 16 ജി.ബി./ 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് ഉള്ളത്. നിലവില്‍ 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുള്ള സ്മാര്‍ട്‌ഫോണുകളും ഇവ രണ്ടുമാണ്.

 

 

#6

സാംസങ്ങ് ഗാലക്‌സി S5-ല്‍ 2800 mAh ബാറ്ററി ഉപയോഗിച്ചപ്പോള്‍ HTC വണ്‍ (M8)-ല്‍ 2600 mAh ബാറ്ററിയാണ്.

 

 

#7

ഗാലക്‌സി S5-ന് 51,000 രൂപ മുതല്‍ 53000 രൂപവരെയാണ് ഇന്ത്യയില്‍ വില. HTC ഫോണ്‍ എന്നുമുതലാണ് ലഭ്യമാവുക എന്നോ വിലയോ കൃത്യമായി അറിവായിട്ടില്ല. എങ്കിലും ഏകദേശം 40000 രൂപയായിരിക്കും എന്നാണ് കരുതുന്നത്.

 

 

#8

സാങ്കേതികമായി രണ്ടുഫോണിലും ഏകദേശം സമാനമായ പ്രത്യേകതകളാണ് ഉള്ളത്. എങ്കിലും ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടെ വ്യത്യസ്തമായ കുറെ ഫീച്ചറുകള്‍ ഗാലക്‌സി S5-ല്‍ ഉണ്ട്. എങ്കിലും വിലയുടെ കാര്യത്തില്‍ സാംസങ്ങ് ബുദ്ധിപരമായ നീക്കമല്ല നടത്തിയത്. 50000 രൂപയ്ക്കു മുകളില്‍ നല്‍കി സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ എത്രത്തോളും തയാറാകുമെന്ന് കാത്തിരുന്നു കാണണം. അതേസമയം HTC കുറഞ്ഞ വിലയില്‍ ഫോണ്‍ അവതരിപ്പിക്കുകയാണെങ്കില്‍ അത് ഗാലക്‌സി S5-ന് കനത്ത വെല്ലുവളിയാവും.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot