സാംസങ് ഗ്യാലക്‌സി എസ്6 ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയില്‍ ആഞ്ഞടിക്കുമോ...!

Written By:

മാര്‍ച്ച് 2 മുതല്‍ 6 വരെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ സാംസങ്ങ് ഗാലക്‌സി എസ്6 പുറത്തിറങ്ങും. ഏപ്രിലില്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങിന്റെ ഫ്‌ളാഗ്ഷിപ് മോഡല്‍ ഇതിനകം പ്രത്യേകതകള്‍ മൂലം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഫോണിന്റെ ഫസ്റ്റ് ലുക്ക് സാംസങ് പുറത്തിറക്കി കഴിഞ്ഞു. പൂര്‍ണ്ണമായും ലോഹ ചട്ടക്കൂടില്‍ തീര്‍ത്തതായിരിക്കും ഫോണെന്ന് കരുതപ്പെടുന്നു.

സാംസങ് ഗ്യാലക്‌സി എസ്6 ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയില്‍ ആഞ്ഞടിക്കുമോ..!

2014-ല്‍ ലാഭത്തില്‍ ഇടിവ് വന്ന സാംസങ് വലിയ പ്രതീക്ഷയോടെയാണ് എസ്6 ഇറക്കുന്നത്. ഗാലക്‌സി എസ്5 സാംസങിന് പ്രതീക്ഷിച്ചത്ര വില്‍പ്പന നേടി കൊടുത്തില്ല.

എച്ച്ഡി 4കെ ഡിസ്‌പ്ലേയിലായിരിക്കും ഗാലക്‌സി എസ്6 എത്താന്‍ സാധ്യത. 20എംപി ക്യാമറ, 5.3 സ്‌ക്രീന്‍ വലിപ്പം, സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസ്സര്‍, 5എംപി മുന്‍ക്യാമറ തുടങ്ങിയവയാണ് എസ്6-ന്റെ പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍.

Read more about:
English summary
Samsung Galaxy S6 to make India debut in April?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot