സാംസങ്ങ് ഗാലക്‌സി എസ് 6; അഭ്യൂഹങ്ങള്‍ ഇങ്ങനെ...

Posted By:

സാംസങ്ങ് ഒടുവില്‍ പുറത്തിറക്കിയ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണാണ് ഗാലക്‌സി എസ് 5. ലോഞ്ച് ചെയ്ത് മാസങ്ങളായെങ്കിലും ഫോണ്‍ ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തുടരെ തുടരെഫോണിന്റെ ഏഴ് വേരിയന്റുകള്‍ സാംസങ്ങ് പുറത്തിറക്കുകയും ചെയ്തു.

ഗാലക്‌സി എസ് 5 സാമാന്യം തരക്കേടില്ലാത്ത അഭിപ്രായം നേടുകയും ചെയ്തു. അതെന്തായാലും ഇപ്പോള്‍ ടെക്‌ലോകം ചര്‍ച്ചചെയ്യുന്നത് ഗാലക്‌സി എസ് സീരീസിലെ അടുത്ത ഫോണിനെ കുറിച്ചാണ്. അതായത് സാംസങ്ങ് ഗാലക്‌സി എസ് 6.

പുതിയ ഫോണ്‍ സംബന്ധിച്ച് വിവിധ ടെക് സൈറ്റുകളില്‍ ഇതിനോടകം ധാരാളം അഭ്യുഹങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. കുറെ കോണ്‍സപ്റ്റ് ഇമേജുകളും വന്നിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ നിന്നും മനസിലാവുന്നത് കര്‍വ്ഡ് സ്‌ക്രീന്‍ ആയിരിക്കും പുതിയ ഗാലക്‌സി എസ് സീരീസ് ഫോണിന് ഉണ്ടാവുക എന്നാണ്. അതോടൊപ്പം 64 ബിറ്റ് പ്രൊസസറും 4 ജി.ബി. റാമും ഉണ്ടാവുമെന്ന് കേള്‍ക്കുന്നു.

എന്നാല്‍ ഇത് പുര്‍ണമായും ശരിയാവണമെന്നുമില്ല. എന്തായാലും ഗാല്‌സി എസ് 6-നെ കുറിച്ച് ഇതുവരെ പുറത്തുവന്ന അഭ്യൂഹങ്ങള്‍ അനുസരിച്ച് ഫോണിന് ഉണ്ടായിരിക്കുമെന്നു കരുതുന്ന ഏതാനും പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

3,840-2160 പിക്‌സല്‍ റെസല്യൂഷനുളഎ്‌ള UHD ഡിസ്‌പ്ലെ ഫോണ്‍ 2015-ല്‍ പുറത്തിറക്കുമെന്ന് സാംസങ്ങ് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇത് ഗാലക്‌സി എസ് 6 ആണോ എന്ന് ഉറപ്പില്ല. എങ്കിലും UHD ഡിസ്‌പ്ലെ അല്ലെങ്കില്‍ എല്‍.ജി. ജി 3 ക്കു സമാനമായി QHD ഡിസ്‌പ്ലെ ഉണ്ടായിരിക്കും എന്നുറപ്പാണ്.

 

കര്‍വ്ഡ് അല്ലെങ്കില്‍ ഫ് ളക്‌സിബിള്‍ ഡിസ്‌പ്ലെ ആയിരിക്കും ഗാലക്‌സി എസ് 6-ല്‍ ഉണ്ടായിരിക്കുക എന്ന് ഏറെക്കുറെ ഉറപ്പാണ്. ഇത്തരം ഡിസ്‌പ്ലെയുള്ള ഫോണുകള്‍ കൂടുതലായി ഇറക്കുമെന്ന് സാംസങ്ങ് പറഞ്ഞിട്ടുമുണ്ട്.

 

ഗാലക്‌സി എസ് 6-ലെ ക്യാമറ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും ഗാലക്‌സി എസ് 5 ലേതിനു സമാനമായി 16 എം.പി ക്യാമറതന്നെയാവും ഫോണില്‍ ഉണ്ടാവുക എന്ന് സൂചനയുണ്ട്. ചെറിയ പരിഷ്‌കാരങ്ങളും ഇതിനുണ്ടാവും. അതേസമയം 20 എം.പി ക്യാമറ ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസിലേതിനു സമാനമായി 64 ബിറ്റ് പ്രൊസസര്‍ ആയിരിക്കും ഗാലക്‌സി എസ് 6-ല്‍ ഉണ്ടാവുക എന്ന് ഏറെക്കുറെ ഉറപ്പാണ്. 2015-ല്‍ 64 ബിറ്റ് പ്രൊസസര്‍ ഫോണുകള്‍ പുറത്തിറക്കുമെന്ന് സാംസങ്ങ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

എന്തായാലും ഗാലക്‌സി എസ് 6 ഈ വര്‍ഷം പുറത്തിറങ്ങാനുള്ള സാധ്യത തീരെ കുറവാണ്. ഗാലക്‌സി നോട് 4 2014-ല്‍ ലോഞ്ച് ചെയ്യുമെന്നതുതന്നെയാണ് ഇതിനു കാരണം. അടുത്തവര്‍ഷം ആദ്യം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആയിരിക്കും പുതിയ ഗാലക്‌സി ഫോണ്‍ ലോഞ്ച് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy S6 Rumor Roundup: Here's What You Need to Know, Samsung Galaxy S6 Smartphone, Rumors about Galaxy S6, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot