'ഗ്യാലക്സി എസ്7 എഡ്ജു'മായി സാംസങ്ങ്..!!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ കൊമ്പന്മാരിലൊരാളായ സാംസങ്ങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണായ 'ഗ്യാലക്സി എസ്7 എഡ്ജ്' ബാര്‍സിലോണയില്‍ അവതരിപ്പിച്ചു. വളരെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകള്‍ നല്‍കുന്ന ഡ്യുവല്‍ പിക്സല്‍ പിന്‍ക്യാമറയും അമിതമായി ഫോണ്‍ ചൂടാവുന്നത് തടയാന്‍ സഹായകമാകുന്ന ഇന്റേണല്‍ കൂളിംഗ് സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകളുമായ ഗ്യാലക്സി എസ്7 എഡ്ജിനെ സാംസങ്ങ് ഉപഭോക്താക്കള്‍ മുന്നിലെത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡിറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ഗ്യാലക്സി എസ്7 എഡ്ജു'മായി സാംസങ്ങ്..!!

2560×1440പിക്സല്‍ റെസല്യൂഷനുള്ള 5.5ഇഞ്ച്‌ ക്വാഡ്എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേയാണിതിലുള്ളത്. (പിക്സല്‍ ഡെന്‍സിറ്റി: 534പിപിഐ)

'ഗ്യാലക്സി എസ്7 എഡ്ജു'മായി സാംസങ്ങ്..!!

രണ്ട് പ്രോസസ്സര്‍ വേരിയന്റുകളിലാണ് എസ്7 എഡ്ജ് എത്തിരിയിക്കുന്നത്.

  • സ്നാപ്പ്ഡ്രാഗണ്‍820
  • ഒക്റ്റാകോര്‍ എക്സിനോസ്8890

 

'ഗ്യാലക്സി എസ്7 എഡ്ജു'മായി സാംസങ്ങ്..!!

4ജിബി ഡിഡിആര്‍4 റാം സപ്പോര്‍ട്ടോടെ വരുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ ഇന്റേണല്‍ സ്റ്റോറേജ് 32/64ജിബിയായിരിക്കും. കൂടാതെ 200ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാനും സാധിക്കും.

'ഗ്യാലക്സി എസ്7 എഡ്ജു'മായി സാംസങ്ങ്..!!

ഗ്യാലക്സി എസ്6നെ അപേക്ഷിച്ച് 56% ചെറുതും എന്നാല്‍ പിക്സല്‍ സൈസ് കൂടിയതുമായ 12എംപി പിന്‍ക്യാമറയും ഒപ്പം 5എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

'ഗ്യാലക്സി എസ്7 എഡ്ജു'മായി സാംസങ്ങ്..!!

ഐപിഎസ്68 അംഗീകാരമുള്ള എസ്7 എഡ്ജ് വാട്ടര്‍പ്രൂഫാണെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.

'ഗ്യാലക്സി എസ്7 എഡ്ജു'മായി സാംസങ്ങ്..!!

ആന്‍ഡ്രോയിഡ്6.0 മാര്‍ഷ്മാലോയുമായാണ് ഗ്യാലക്സി എസ്7 എഡ്ജിന്‍റെ വരവ്.

'ഗ്യാലക്സി എസ്7 എഡ്ജു'മായി സാംസങ്ങ്..!!

ലോക്ക് ചെയ്തിരിക്കുകയാണെങ്കിലും എല്ലായിപ്പോഴും ക്ലോക്കും നോട്ടിഫിക്കേഷനുകളും 'ആള്‍വെയിസ് ഓണ്‍ ഡിസ്പ്ലേ'യെന്ന ഫീച്ചറിലൂടെ നിങ്ങള്‍ക്ക് ഡിസ്പ്ലേയില്‍ കാണാന്‍ സാധിക്കും.

'ഗ്യാലക്സി എസ്7 എഡ്ജു'മായി സാംസങ്ങ്..!!

ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടിന് പകരം സ്റ്റാന്‍ഡേര്‍ഡ് യുഎസ്ബി2.0 പോര്‍ട്ടാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 4ജി സപ്പോര്‍ട്ട്, ബ്ലൂടൂത്ത്4.2, എന്‍എഫ്സി എന്നിവയുമുണ്ട്.

'ഗ്യാലക്സി എസ്7 എഡ്ജു'മായി സാംസങ്ങ്..!!

3600എംഎഎച്ച് ബാറ്ററി ഈ ഫോണിന് അത്യാവശ്യം നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഇതിനുപുറമേ ഫാസ്റ്റ് ചാര്‍ജിംഗ്, വയര്‍ലെസ് ചാര്‍ജിംഗ് മുതലായ സവിശേഷതകളുമുണ്ടിതില്‍.

'ഗ്യാലക്സി എസ്7 എഡ്ജു'മായി സാംസങ്ങ്..!!

ബ്ലാക്ക് ഒനിക്സ്, ഗോള്‍ഡ്‌ പ്ലാറ്റിനം, സില്‍വര്‍ ടൈറ്റാനിയം എന്നീ മൂന്ന് കളര്‍ വേരിയെന്റുകളില്‍ ഗ്യാലക്സി എസ്7 എഡ്ജ് ലഭ്യമാണ്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy S7 Edge Launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot