ഫ്‌ളിപ്കാര്‍ട്ട് ബിഗ്ബില്ല്യന്‍ വില്‍പനയില്‍ സാംസങ്ങ് ഗ്യാലക്‌സി എസ്8ന് 20,000 രൂപ ഡിസ്‌ക്കൗണ്ട്...!

|

കഴിഞ്ഞ വര്‍ഷമാണ് സാംസങ്ങ് തങ്ങളുടെ ഗ്യാലക്‌സി എസ് സീരീസിലെ ഫോണായ സാംസങ്ങ് ഗ്യാലക്‌സി എസ്8 അവതരിപ്പിച്ചത്. അടുത്ത ആഴ്ച നടക്കാന്‍ പോകുന്ന ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേയ്‌സ് വില്‍പനയില്‍ ഈ ഫോണ്‍ നിങ്ങള്‍ക്ക് 29,990 രൂപയ്ക്കു ലഭിക്കുന്നു. ഫോണ്‍ കൂടാതെ ഗ്യാലക്‌സി ടാബ് Aയും ഓഫറില്‍ ലഭ്യമാണ്.

 
ഫ്‌ളിപ്കാര്‍ട്ട് ബിഗ്ബില്ല്യന്‍ വില്‍പനയില്‍ സാംസങ്ങ് ഗ്യാലക്‌സി എസ്8ന

ഒക്ടോബര്‍ 10നാണ് ഫ്‌ളിപ്കാര്‍ട്ട് സെയില്‍ നടക്കുന്നത്. സാംസങ്ങ് ഗ്യാലക്‌സി ഓഫറുകള്‍ നല്‍കുന്നത് ഒക്ടോബര്‍ 11 നുമാണ്.

 ഗ്യാലക്‌സി എസ്8 ഡിസ്‌ക്കൗണ്ട്

ഗ്യാലക്‌സി എസ്8 ഡിസ്‌ക്കൗണ്ട്

ഗ്യാലക്‌സി എസ് 9 സീരീസ് ലോഞ്ച് ചെയ്തതിനു ശേഷം ഗ്യാലക്‌സി എസ്8ന്റെ വില ഈ വര്‍ഷം നേരത്തേയും വെട്ടിക്കുറച്ചിരുന്നു. അതിനു ശേഷം 49,999 രൂപയായിരുന്നു ഈ ഫോണിന്. 2017 ഏപ്രില്‍ മാസത്തിലായിരുന്നു ഗ്യാലക്‌സി എസ്8 57,900 രൂപയ്ക്ക് വിപണിയില്‍ എത്തിയത്. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ വില്‍പനയില്‍ 20,000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി 29,990 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം.

ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ നേര്‍ക്കുനേര്‍

ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ നേര്‍ക്കുനേര്‍

ആമസോണ്‍ ഇന്ത്യ ഓഫറില്‍ വണ്‍പ്ലസ് 6ന്റെ ഓഫര്‍ വില 29,990 രൂപയാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ ഗ്യാലക്‌സി എസ്8 കൂടാതെ ഗ്യാലക്‌സി ഓണ്‍6, ഗ്യാലക്‌സി J3 പ്രോ എന്നിവയും ഓഫറില്‍ നല്‍കുന്നു. കൂടാതെ സാംസങ്ങിന്റെ ആദ്യത്തെ ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണായ ഗ്യാലക്‌സി A7 ആദ്യമായി 23,990 രൂപയ്ക്കും നല്‍കുന്നു.

ഗ്യാലക്‌സി ഓണ്‍6 64ജിബി സ്‌റ്റോറേജിന് 11,990 രൂപ, ഗ്യാലക്‌സി J3 പ്രോ 6,190 രൂപ, ഗ്യാലക്‌സി ഓണ്‍ മാക്‌സ് 11,990 രൂപ, ഗ്യാലക്‌സി ഓണ്‍ നെക്‌സ്റ്റ് 64GB 9,990 രൂപ എന്നീ വിലകളില്‍ ലഭിക്കുന്നു.

ഗ്യാലക്‌സി ടാബ് A
 

ഗ്യാലക്‌സി ടാബ് A

സാംസങ്ങ് ഗ്യാലക്‌സി ടാബ് A T355Y നിങ്ങള്‍ക്ക് 21,999 രൂപയ്ക്കു ലഭിക്കുന്നു. എന്നാല്‍ ഗ്യാലക്‌സി ടാബ് S2 21,999 രൂപയുമാണ്. സാംസങ്ങ് ഗിയര്‍ ഫിറ്റ് 2 പ്രോ, ഫ്‌ളാഗ്ഷിപ്പ് ഫിറ്റ്‌നസ് ട്രാക്കര്‍ 8,999 രൂപയ്ക്കു ലഭിക്കുന്നു.

ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍

ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍

ഈ വിലകള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമാണ് ലഭ്യമാകുന്നതെന്ന് സാംസങ്ങ് വ്യക്തമാക്കിയിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ച എല്ലാ ഗ്യാലക്‌സി ഉത്പന്നങ്ങളും നോ-കോസ്റ്റ് ഇഎംഐയില്‍ നിങ്ങള്‍ക്കു ലഭിക്കുന്നതാണ്. കൂടാതെ HDFC ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാംസങ്ങ് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക ഓഫറും നേടാം.

ആൻഡ്രോയിഡ് ടിവിയാണ് ഇനി താരം; അറിഞിരിക്കേണ്ട കാര്യങ്ങൾആൻഡ്രോയിഡ് ടിവിയാണ് ഇനി താരം; അറിഞിരിക്കേണ്ട കാര്യങ്ങൾ

 

Best Mobiles in India

Read more about:
English summary
Samsung Galaxy S8 gets discounted to Rs 29,990 In Flipkart Big Billion Days Sale

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X