നവരാത്രിക്ക് വന്‍ ഓഫറില്‍ ഗാലക്‌സി എസ്8, എസ്8 പ്ലസ് ഫോണുകള്‍

Written By:

നവരാത്രി അടുത്തിരിക്കുകയാണ്. വന്‍ ഓഫറുകള്‍ ഈ സമയത്ത് ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും ഗാഡ്ജറ്റുകള്‍ക്ക് നല്‍കുന്നുണ്ട്.

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് തങ്ങളുടെ പുതിയ ഫോണുകളായ സാംസങ്ങ് ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നീ ഫോണുകള്‍ക്കാണ് നവരാത്രി ഓഫറുകള്‍ നല്‍കിയിരിക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ്: കൂടെ മത്സരിക്കാന്‍ ഈ ഫോണുകള്‍!

നവരാത്രിക്ക് വന്‍ ഓഫറില്‍ ഗാലക്‌സി എസ്8, എസ്8 പ്ലസ് ഫോണുകള്‍

സാംസങ്ങ് ഗാലക്‌സി നോട്ട് 8, 57900 രൂപയ്ക്കാണ് വിപണിയില്‍ എത്തിയത്. എന്നാല്‍ ഗാലക്‌സി നോട്ട് 8 പ്ലസ് 64,900 രൂപയാക്കും. ഈ രണ്ട് ഫോണുകള്‍ക്കും ഇപ്പോള്‍ ഡിസ്‌ക്കൗണ്ടിനു പുറമേ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

ഗാലക്‌സി 8, ഗാലക്‌സി 8 പ്ലസ് എന്നീ ഫോണുകളുടെ ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോണ്‍ ഓഫര്‍ വില

ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നീ ഫോണുകള്‍ക്ക് 4,000 രൂപ വരെയാണ് ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. ഡിസ്‌ക്കൗണ്ട് കഴിയുമ്പോള്‍ ഗാലക്‌സി എസ് 8, 53990 രൂപയ്ക്കും ഗാലക്‌സി എസ്8 പ്ലസ് 60,990 രൂപയ്ക്കും ലഭിക്കന്നു. ഇതു കൂടാതെ എച്ച്ഡിഎഫ്‌സി ഉപഭോക്താക്കള്‍ക്ക് 4000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു.

ഐഡിയ 'ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍': 2 രൂപ റീച്ചാര്‍ജ്ജില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്?

2.5 ലക്ഷം ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തു

രാജ്യത്ത് 2.5 ലക്ഷം ഉപഭോക്താക്കളാണ് ഗാലക്‌സി നോട്ട് 8നു വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്തത്. ഏകദേശം 1.5 ലക്ഷം ഉപഭോക്താക്കള്‍ ആമസോണില്‍ മാത്രമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ സാംസങ്ങ് ഇന്ത്യ വെബ്‌സൈറ്റില്‍ ഒരു ലക്ഷം രജിസ്‌ട്രേഷനും. IANS പ്രകാരം സെപ്തംബര്‍ 21ന് വീണ്ടും ആമസോണ്‍ ഇന്ത്യയില്‍ സാംസങ്ങ് നോട്ട് 8ന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിക്കും.

ഫീച്ചറുകള്‍

ഗാലക്‌സി എസ്8, എസ്8 പ്ലസിനെ പോലെ തന്നയാണ് നോട്ട് 8നും 'ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ' ആണ്. ഇതിന്റെ റേഷ്യോ 18:5:9. 6.3 ഇഞ്ച് സ്‌ക്രീന്‍ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, റസൊല്യൂഷന്‍ 1440X2960 പിക്‌സല്‍. പോര്‍ട്രേറ്റ് മോഡില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പ് ഉപയോഗിച്ച ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് ഇതെന്ന് IANS വ്യക്തമാക്കുന്നു.

ഇതിനു മുന്‍പും ഓഫറര്‍ ഉണ്ടായിരുന്നു

ജൂലൈ ആദ്യ വാരവും ഗാലസ്‌കി എസ്8 പ്ലസ് (128ജിബി വേരിയന്റ്) ന് ഇതു പോലെ ഓഫര്‍ ഉണ്ടായിരുന്നു. അന്ന് ഓഫര്‍ വില 4000 രൂപയായിരുന്നു. 74,000 രൂപയ്ക്ക് വിപണിയില്‍ ഇറങ്ങിയ ഫോണിന് 70,900 രൂപയ്ക്കു വില്‍പന നടത്തി.

ലോകത്തിലെ ഏറ്റവും ചെലവേറിയ ക്യാമറകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With Navratras, just days away, South Korean company Samsung has decided to reduce prices of its Galaxy S8 and S8+ smartphones by as much as Rs 4,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot