സാംസങ്ങ് എസ്8 വാങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍!

Written By:

സാംസങ്ങ് തങ്ങളുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ പുറത്തിറക്കി. ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് എന്നിവയാണ് ഈ ഫോണുകള്‍. അടുത്തിടെ വന്‍ ദുരന്തമുണ്ടാക്കിയ ഗ്യാലക്‌സി നോട്ട് 7നു ശേഷം സാംസങ്ങ് നടത്തുന്ന ഏറ്റവും വലിയ ലോഞ്ചിങ്ങ് ആണ് സാംസങ്ങ് എസ്8, എസ്8 പ്ലസ്.

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് ഈ ഘട്ടങ്ങളിലൂടെ അറിയാം!

സാംസങ്ങ് എസ്8 വാങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍!

ഈ ഫോണുകളുടെ സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ കര്‍വ്വ്ഡ് എഡ്ജ് ഡിസ്‌പ്ലേയാണ്. സാംസങ്ങ് എസ് 8ന് 5.9 ഇഞ്ച് ഡിസ്‌പ്ലേയും എസ്8 പ്ലസിന് 6.2ഇഞ്ച് ഡിസ്‌പ്ലേയുമാണ്.

ഈ ഫോണുകള്‍ക്ക് വ്യത്യസ്ഥമായ പ്രോസസുകളാണ്. സാംസങ്ങ് എസ്8ന് ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 അഡ്രിനോ 540 ജിപിയു, സാംസങ്ങ് എസ്8 പ്ലസിന് ഒക്ടാകോര്‍ സാംസങ്ങ് എസ്‌കിനോസ് 9 സീരീസ് 8895 പ്രോസസറുമാണ്.

സാംസങ്ങ് എസ്8 വാങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍!

ജിയോ പ്രൈമിലേക്ക് പോര്‍ട്ട് ചെയ്യൂ: അണ്‍ലിമിറ്റഡ് കോള്‍ ആസ്വദിക്കൂ....

സ്‌റ്റോറേജിനെ കുറിച്ചു പറയുകയാണെങ്കില്‍ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ് എന്നിങ്ങനെയാണ്. 12എംബി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ് ഈ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാംസങ്ങിന്റെ ഈ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുളള പ്രധാന കാരണങ്ങള്‍ എന്തൊക്കെ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് പ്രോസസര്‍

സാംസങ്ങ് ഗാലക്‌സി എസ്8 സീരീസിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ് നല്‍കിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 821ന്റെ പിന്‍ഗാമിയാണ് ഈ പ്രോസസര്‍.

സ്‌നാപ്ഡ്രാഗണ്‍ 835 SoC പ്രോസസര്‍ നിര്‍മ്മിച്ചിരിക്കുന്നത് 10nm പ്രോസസ് അതായ് 30% വരെ വലുപ്പം കുറവുളളതാണ്. മാത്രമല്ല സ്‌നാപ്ഡ്രാഗണ്‍ 835 ഉപയോഗിച്ചിരിക്കുന്നത് 280 എന്ന് അറിയപ്പെടുന്ന സ്‌നാപ്ഡ്രാഗണ്‍ ക്രൈയോ സിപിയു അണ്. ഇതു കൂടാതെ 835 പ്രോസസറിന് 25% വൈദ്യുതി ഉപയോഗം കുറവാണ് അതിനാല്‍ നേരിട്ടു തന്നെ ബാറ്ററി ലൈഫ് കൂട്ടുകയും കൂടാതെ ക്വുക് ചാര്‍ജ്ജ് 4.0 ടെക്‌നോളജിയുമാണ്. ഹാര്‍ഡ്‌വയറുകളെ കുറിച്ചു പറയുകയാണെങ്കില്‍ ഈ രണ്ട് ഫോണുകള്‍ക്കും വിജയം ഉറപ്പാണ്.

ജിയോ പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്ക് ജിയോ നല്‍കുന്ന ഓഫറുകള്‍!

 

ബിക്‌സ്‌ബൈ-അല്‍ അസിസ്റ്റന്റ് (Bixby-Al assistant)

ആപ്പിള്‍ സിരിയെ പോലെ തന്നെ ഇപ്പോള്‍ Al ട്രേഡ്മാര്‍ക്ക് എന്ന ബിക്‌സ്‌ബൈ ആണ് സാംസങ്ങ് ഫോണുകളില്‍.

അത്ഭുതകരമായ ക്യാമറ

ഗാലക്‌സി എസ്8 സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ ക്യാമറയേക്കാള്‍ ഏറ്റവും മികച്ച രീതിയിലാണ് എസ്8, എസ്8 പ്ലസ് എന്നിവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാലക്‌സി എസ്8ന് ഓട്ടോ ഫോക്കസ് സവിശേഷത മുന്‍ ക്യാറയില്‍ ഉളളതിനാല്‍ ഇത് ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ എന്നു പറയുന്നു.

എന്തു കൊണ്ട് നാം ഇപ്പോഴും നോക്കിയയെ സ്‌നേഹിക്കുന്നു?

 

എന്തു കൊണ്ട് ഈ ഫോണ്‍ വാങ്ങുന്നില്ല?

സാംസങ്ങ് ഫോണുകളിലെ ഏറ്റവും പ്രധാനമായ ഒരു പ്രശ്‌നമാണ് അതിലെ ബ്ലോട്ട്‌വയര്‍. ഇത് മിക്കപ്പോഴും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സ്പീഡ് കുറയ്ക്കുകയും ബാറ്ററി ചാര്‍ജ്ജ് എളുപ്പത്തില്‍ തീര്‍ക്കുകയും ചെയ്യുന്നു. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് അപ്‌ഡേറ്റ് ഉളളതിനാല്‍ ഇതിന്റെ പ്രകടനം വളരെ മികച്ചതായിരിക്കും.

വില

ഇവിടെയാണ് നിങ്ങളെ വേദനിപ്പിക്കുന്നത്. സാംസങ്ങിന് ഒരു ശീലമുണ്ട്. മറ്റു ഫോണുകളേക്കാള്‍ സാംസങ്ങ് ഫോണുകള്‍ക്ക് വില കുറച്ചു കൂടുതലായിരിക്കും. എന്നാല്‍ മറ്റു കമ്പനികള്‍ ഇതേ സവിശേഷതയില്‍ വില കുറച്ചു ഫോണുകളള്‍ നല്‍കുന്നു.

ഗാലക്‌സി എസ്8ന് ഏകദേശം 57,000 രൂപയും എസ്8 പ്ലസിന് 63,000 രൂപയുമാണ് വില വരുന്നത്.

 

ബാറ്ററി

ചില സാംസങ്ങ് ഫോണുകളില്‍ ബാറ്ററി ബാക്കപ്പ് വളരെ മോശമായിരിക്കും. അനാവശ്യമായ സവിശേഷതകള്‍ കാരണം ബാറ്ററി വളരെ പെട്ടന്നു തന്നെ കഴിയുന്നു. എന്നാല്‍ സാംസങ്ങ് എസ്8, എസ്8 പ്ലസ് ഇതില്‍ നിന്നും വ്യത്യസ്ഥമാണെന്നു പ്രതീക്ഷിക്കുന്നു.

2ജിബി 4ജി ഡാറ്റ വെറും 60 പൈസ: ഞെട്ടിക്കുന്ന ഓഫര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Ahead of the launch, a number of official images also surfaced giving us the glimpse of the device in its full glory.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot