7,299 രൂപയ്ക്ക് സാംസങ്ങിന്റെ പുതിയ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണ്‍

Posted By:

സാംസങ്ങ് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പിടിമുറുക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ഭാഗമായി, ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളോട് ഏറ്റുമുട്ടാന്‍ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകള്‍ തുടരെ തുടരെ അവതരിപ്പിക്കുകയാണ്. കഴിഞ്ഞയാഴ്ച സാംസങ്ങ് ഗാലക്‌സി കോര്‍ 2 പുറത്തിറക്കിയ കമ്പനി ഇപ്പോള്‍ പുതിയൊരു ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുകയാണ്. ഗാലക്‌സി സ്റ്റാര്‍ അഡ്വാന്‍സ്.

7,299 രൂപയ്ക്ക് സാംസങ്ങിന്റെ പുതിയ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണ്‍

7,299 രൂപയാണ് ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസുള്ള ഫോണിനു വില. കമ്പനി ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാറുള്ള മുബൈയിലെ മഹേഷ് ടെലികോം ആണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

4.3 ഇഞ്ച് WVGA ഡിസ്‌പ്ലെ, 1.2 GHz പ്രൊസസര്‍, 512 എം.ബി റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട് എന്നിവയുള്ള ഫോണില്‍ 3 എം.പി പ്രൈമറി കയാമറയാണ് ഉള്ളത്. അതേസമയം ഫ്രണ്ട് ക്യാമറ ഇല്ലതാനും. ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, എഫ്.എം. എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 1800 mAh ബാറ്ററി.

English summary
Samsung Galaxy Star Advance: Affordable Android KitKat Smartphone To Arrive in India at Rs 7,299, Samsung to Launch Galaxy star advance Smartphone, Samsung's New android KitKat smartphone, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot