5949 രൂപയ്ക്ക് സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ പ്രൊ GT-S7262

Posted By:

സാംസങ്ങ് ഇന്ത്യയില്‍ തുടരെ തുടരെ ഫോണുകള്‍ ലോഞ്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗാലക്‌സി കോര്‍ 2 പുറത്തിറക്കിയതിനു പിന്നാലെ മറ്റൊരു ഫോണ്‍ കൂടി ഇന്ന് അവതരിപ്പിച്ചു. ഗാലക്‌സി സീരീസില്‍പെട്ട സ്റ്റാര്‍ പ്രൊ GT-S7262. 6110 രൂപയാണ് കമ്പനിയുടെ സൈറ്റില്‍ വില.

5949 രൂപയ്ക്ക് സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ പ്രൊ GT-S7262

അതേസമയം ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടില്‍ 5949 രൂപയ്ക്ക് ഹാന്‍ഡ്‌സെറ്റ് ലഭ്യമാണ്. സാങ്കേതികമായി നോക്കിയാല്‍ ശരാശരിക്കും താഴെ നിലവാരമുള്ള ഫോണാണ് ഗാലക്‌സി സ്റ്റാര്‍ പ്രൊ GT-S7262.

സമാനമായ വിലയില്‍ ലഭിക്കുന്ന മോട്ടോ E ഉള്‍പ്പെടെയുള്ള ഫോണുകളുടെ ഏഴയലത്തുപോലും സാംസങ്ങിന്റെ പുതിയ ഫോണ്‍ എത്തുന്നില്ല. 480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് TFT ഡിസ്‌പ്ലെ, 1 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍, 512 എം.ബി റാം, ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഒ.എസ്, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 2 എം.പി ക്യാമറ എന്നിവയുള്ള ഡ്യുവല്‍ സിം ഫോണില്‍ 1500 mAh ബാറ്ററിയാണ് ഉള്ളത്.

English summary
Samsung Galaxy Star Pro GT-S7262 Now Available in India At Rs 5,949, Samsung Galaxy Star Pro GT-S7262 Launched in India, Price and specs of Galaxy Star Pro GT-S7262, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot