Home
Mobile

ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം

സ്മാർട്ട്ഫോൺ വിപണിയിൽ ഐഫോണുകളോട് ഏറ്റുമുട്ടാൻ ആരുണ്ടെന്ന ചോദ്യത്തിനുള്ള മറുപടിയാണ് സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോണുകൾ. ആൻഡ്രോയിഡ് വിപണിയിലെ രാജാവെന്നൊക്കെയുള്ള വിശേഷണങ്ങളുമായാണ് എസ്23 സീരീസിലെ ഡിവൈസുകൾ വിപണിയിലേക്ക് എത്തുന്നത് പോലും. ഏറെ നാൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ സാംസങ് ഗാലക്സി എസ്23 സീരീസ് സ്മാർട്ട്ഫോണുകൾ ഫെബ്രുവരി ഒന്നിന് ലോഞ്ച് ചെയ്യുകയാണ്. സാസംങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളെക്കുറിച്ച് നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്തു വരുന്നുമുണ്ട്. Samsung Galaxy S23, സാംസങ് ഗാലക്സി എസ്23 പ്ലസ്, സാംസങ് ഗാലക്സി എസ്23 അൾട്ര എന്നിങ്ങനെ മൂന്ന് ഡിവൈസുകളാണ് സീരീസിൽ ഉള്ളത്. ഗാലക്സി എസ്23 അൾട്ര സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും സ്പെക്സും അടുത്തിടെ ലീക്ക് ആയിരുന്നു. ഇപ്പോഴിതാ സീരീസിലെ എല്ലാ സ്മാർട്ട്ഫോണുകളുടെ വിലയും പുറത്ത് വന്നിരിക്കുകയാണ്.

ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു

Samsung Galaxy s23 Series | സാംസങ് ഗാലക്സി എസ്23 സീരീസ്

എസ്23 സീരീസിലെ ബേസ് മോഡലാണ് സാംസങ് ഗാലക്സി എസ്23. ലീക്ക് റിപ്പോർട്ട് അനുസരിച്ച് 79,999 രൂപ മുതലാണ് സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില വരിക. ഡിവൈസിന്റെ 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റാകും ഈ പ്രൈസിൽ ലഭിക്കുക. സാംസങ് ഗാലക്സി എസ്23 ഫോണിന്റെ 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 83,999 രൂപ വില വരുമെന്നും ലീക്ക് റിപ്പോർട്ട് പറയുന്നു.

സാംസങ് ഗാലക്സി എസ്23 പ്ലസ് സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ ( 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് ) സ്മാർട്ട്ഫോണിന് 89,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. സീരീസിലെ ഹൈ എൻഡ് മോഡലായ സാംസങ് ഗാലക്സി എസ്23 അൾട്ര സ്മാർട്ട്ഫോണിന് 1,14,999 രൂപ വിലയുണ്ടാകുമെന്നും ലീക്ക് റിപ്പോർട്ട് പറയുന്നു. സീരീസിലെ മൂന്ന് ഡിവൈസുകളുടെയും ബേസ് മോഡലുകൾക്ക് പ്രതീക്ഷിക്കുന്ന വിലയാണ് ഈ ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.

സാംസങ് ഗാലക്സി എസ്23 പ്ലസിന്റെ 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡൽ, എസ്23 സീരീസിലെ ഏറ്റവും ടോപ്പ് എൻഡ് മോഡലായ എസ്23 അൾട്രയുടെ 12 ജിബി റാം + 1 ടിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റ് എന്നിവയുടെയൊന്നും വില സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.

റിപ്പോർട്ട് അനുസരിച്ച് സാംസങ് ഗാലക്സി എസ്23 സീരീസിലെ ഡിവൈസുകൾ നാല് കളറുകളിലാണ് വിപണിയിൽ എത്തുക. ഫാന്റം ബ്ലാക്ക്, ബോട്ടാണിക്ക് ഗ്രീൻ, കോട്ടൺ ഫ്ലവർ, മിസ്റ്റി ലിലാക് എന്നിവയാണ് ഫോണുകൾക്ക് നൽകിയിരിക്കുന്ന നിറങ്ങൾ.

പുതിയ സ്മാർട്ട്ഫോണുകൾക്കൊപ്പം നിരവധി ഫോൺ കേസുകളും കമ്പനി പുറത്തിറക്കാൻ സാധ്യതയുണ്ട്. കേസുകളുടെ ചില ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ടിപിയു കേസുകൾ, പേസ്റ്റൽ കളർ ഫിനിഷിൽ എത്തുന്ന സിലിക്കോൺ കേസുകൾ, റിയർ സൈഡിൽ ഹാൻഡ് ഗ്രിപ്പുള്ള കേസുകൾ, ലെതറൈറ്റ് ഫിനിഷ് കേസുകൾ, കാർഡ് ഹോൾഡർ ഉള്ള സ്മാർട്ട് ക്ലിയർ വ്യൂ കവർ, ബമ്പർ കേസുകൾ, റിങ് സ്റ്റാൻഡുള്ള ക്ലിയർ കേസ് എന്നിവയെല്ലാം സാംസങ് പുറത്തിറക്കാൻ സാധ്യതയുണ്ട്.

സാംസങ് ഗാലക്സി അൺപാക്ക്ഡ് 2023 ഇവന്റ് ഫെബ്രുവരി ഒന്നിനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ ഫോൺ ലോഞ്ച് ചെയ്യുന്ന അതേ ദിവസം തന്നെ ഇന്ത്യയിലും സാംസങ് ഗാലക്സി എസ് 23 സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കേണ്ടതാണ്. സാധാരണ ഗതിയിൽ ആമസോണും ഫ്ലിപ്പ്കാർട്ടും പോലെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയാണ് സാംസങ് തങ്ങളുടെ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നത്.

ഒപ്പം തങ്ങളുടെ സ്വന്തം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും സാംസങിനുണ്ട്. ഇത് വഴിയും കമ്പനി സ്മാർട്ട്ഫോണുകളും അക്സസറികളും വിൽപ്പനയ്ക്ക് എത്തിക്കുന്നു. അതിനാൽ തന്നെ ഇന്ത്യൻ യൂസേഴ്സിന് എസ്23 സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഒന്നിൽ കൂടുതൽ ഓപ്ഷനുകൾ ലഭിക്കുന്നു.

More from GizBot

Best Mobiles in India

English summary
Samsung Galaxy S23 smartphones are the answer to the question of who can compete with iPhones in the smartphone market. The S23 series of devices even reaches the market with the title of "king of the Android market." After a long wait, Samsung is finally launching the Galaxy S23 series of smartphones on February 1.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X