Home
Mobile

നായകൻ വരുന്നു, ജനുവരി 18 ന്! സാംസങ് ഗാലക്സി എസ്24 സീരീസ് ലോഞ്ച് തീയതിയും ചിത്രങ്ങളും എത്തി

സ്മാർട്ട്ഫോൺ ലോകം ആകാംക്ഷയോടെ കാത്തിരുന്ന സാംസങ് ഗാലക്സി എസ്24 സീരീസിന്റെ ലോഞ്ച് തീയതി പുറത്ത്. 2024 ജനുവരി 18-ന് എസ്24 അ‌ൾട്ര ഉൾപ്പെടുന്ന ഗാലക്സി എസ്24 സീരീസ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യും. ലോഞ്ച് തീയതി മാത്രമല്ല, ഈ ഫോണിന്റെ ഒഫീഷ്യൽ റെൻഡറിങ്ങുകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

പ്രശസ്ത ടെക് ലീക്കർ ഇവാൻ ബ്ലാസ് ഇന്ന് പങ്കുവച്ച ഒരു ടീസർ വീഡിയോയിലൂടെയാണ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്‌സി എസ് 24 സീരീസിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇതോടൊപ്പം സാംസങ് അൺപാക്ക്ഡ് ഇവന്റിൽ സജ്ജമാക്കിയിരിക്കുന്ന "ഗാലക്‌സി എഐ"യെക്കുറിച്ചും വീഡിയോ സൂചിപ്പിക്കുന്നുണ്ട്.

നായകൻ വരുന്നു, ജനുവരി 18 ന്! സാംസങ് ഗാലക്സി എസ്24 സീരീസ് ലോഞ്ച് തീയതി

സാംസങ് ഗാലക്സി എസ്24 സീരീസ് (Samsung Galaxy S24 Series) 2024 ജനുവരി 18-ന് പുലർച്ചെ 3:00 മണിക്ക് (കൊറിയൻ സ്റ്റാൻഡേർഡ് സമയം) ഔദ്യോഗിക ലോഞ്ച് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. ഇന്ത്യൻ സമയമനുസരിച്ച് ഇത് 2024 ജനുവരി 17-ന് രാത്രി 11:30-ന് ലോഞ്ച് ആകും.

വരാൻ പോകുന്ന ഗാലക്സി എസ്24 സീരീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇതുവരെ കാണാത്ത മേഖലകളിലേക്ക് സ്മാർട്ട്ഫോൺ പ്രേമികളെ കൂട്ടി​ക്കൊണ്ടുപോകും എന്നാണ് "ഗാലക്‌സി എഐ" ടീസർ വീഡിയോ വ്യക്തമാക്കുന്നത്. ഗൂഗിളിന്റെ ബാർഡ് AI ലോഗോയോട് സാമ്യമുള്ള ഒരു ആനിമേറ്റഡ് ഐക്കൺ ടീസറിന്റെ വലതുവശത്ത് കാണുന്നു. ഇത് എഐക്കായുള്ള ഗൂഗിൾ- സാംസങ് സഹകരണത്തിന്റെ സൂചനയാണ് എന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

നായകൻ വരുന്നു, ജനുവരി 18 ന്! സാംസങ് ഗാലക്സി എസ്24 സീരീസ് ലോഞ്ച് തീയതി

ഗാലക്‌സി എഐയുടെ സവിശേഷതകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വരാൻ പോകുന്ന ഗാലക്സി എസ്24 സീരീസ് എഐ ടെക്നോളജിയുടെ കരുത്തിൽ അ‌ദ്ഭുതങ്ങൾ കാട്ടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാംസങ് ലോഞ്ചിന്റെ ആവേശം കൂട്ടിക്കൊണ്ട്, സാംസങ് ഗാലക്‌സി എസ് 24, ഗാലക്‌സി എസ് 24 അൾട്രാ എന്നിവയുടെ ഔദ്യോഗിക റെൻഡറിംഗുകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു.

നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ ഫോണുകൾ ലഭ്യമാണെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഗാലക്സി S24, S24+ എന്നിവ വിവിധ പ്രദേശങ്ങളെ ആശ്രയിച്ച് സ്നാപ്ഡ്രാഗൺ 8-ജെൻ-3 അല്ലെങ്കിൽ എക്സിനോസ് 2400 ഡ്യുവൽ പ്രോസസർ ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അ‌തേസമയം ഗാലക്സി എസ്24 നിരയിലെ ഏറ്റവും കരുത്തനായ എസ്24 അ‌ൾട്ര ആഗോളതലത്തിൽ സ്‌നാപ്ഡ്രാഗൺ 8-ജെൻ-3 കരുത്തിലെത്തിയേക്കും.

ലോഞ്ച് അ‌ടുത്തതോടെ തുടർച്ചയായി പുറത്തുവരുന്ന ലീക്ക് റിപ്പോർട്ടുകളും ടീസറുകളും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. നവീകരണത്തിലും രൂപകൽപ്പനയിലും സാംസങ് ഗാലക്സി എസ്24 സീരീസ് ഏറെ മുന്നേറുകയും പുതിയ നിലവാരം കൊണ്ടുവരികയും ചെയ്യും എന്നാണ് റിപ്പോർട്ടുകളുടെ അ‌ടിസ്ഥാനത്തിൽ ഏവരും വിശ്വസിക്കുന്നത്. ഡിസ്പ്ലേയുടെയും മറ്റും കാര്യത്തിൽ എസ്24 സീരീസിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

നായകൻ വരുന്നു, ജനുവരി 18 ന്! സാംസങ് ഗാലക്സി എസ്24 സീരീസ് ലോഞ്ച് തീയതി

ഗാലക്സി എസ്24 ന്റെ മുൻഗാമികൾ കർവ്ഡ് സ്ക്രീൻ ഡി​സൈൻ ആണ് പിന്തുടർന്നുവന്നിരുന്നത്. എന്നാൽ എസ്24 സീരീസ് അ‌ത് ഉപേക്ഷിക്കുകയും പകരം ഫ്ലാറ്റ് സ്ക്രീനുമായി പ്രത്യക്ഷപ്പെടുകയും ചെയ്യും. കർവ്ഡ് സ്‌ക്രീനുകൾക്ക് ആകർഷണീയതയുണ്ടെങ്കിലും, ഗ്രിപ്പും ഹാൻഡിലിങ്ങും മെച്ചപ്പെടുത്താൻ ഫ്ലാറ്റ് സ്ക്രീൻ ആണ് നൽകുമെന്നാണ് വിവരം. ഇത് ഫോൺ എളുപ്പത്തിൽ ​കൈകാര്യം ചെയ്യാൻ സഹായിക്കും.

ആപ്പിളിന്റെ ഐഫോൺ 15 നെ അ‌നുകരിച്ച്, ടൈറ്റാനിയം ബോഡിയായിരിക്കും എസ്24 അ‌ൾട്ര അ‌ടക്കമുള്ള ഫോണുകൾക്ക് ഉണ്ടാകുക എന്നും മുൻപ് ലീക്ക് റിപ്പോർട്ട് വന്നിരുന്നു. എന്നാൽ, ഐഫോണിനെക്കാൾ ഉറപ്പുള്ളതും എന്നാൽ അ‌ധികം ഭാരം വരാത്തതുമായ ​ടൈറ്റാനിയം ബോഡിയായിരിക്കും സാംസങ് അ‌വതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.

Image credit: sparrowsnews, Arsène Lupin, Evan Blass

More from GizBot

Best Mobiles in India

English summary
Samsung Galaxy S24 series official launch date and renderings are out. The date was revealed through a teaser video shared today by famous tech leaker Evan Blass. According to this, the official launch of the Galaxy S24 series is scheduled for January 18, 2024 at 3:00 AM (KST). in india, It will be launched on January 17, 2024 at 11:30 PM(IST).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X