മടക്കിയാലും ഉശിര് കുറയാത്ത Z ഫ്ലിപ്പ് 7, ഒപ്പത്തിനൊപ്പം പിടിക്കുന്ന Z ഫ്ലിപ്പ് 7 FE എന്നിവ ഇന്ത്യയിലെത്തി
ലോകമെമ്പാടുമുള്ള സാംസങ് ആരാധകർക്ക് ആവേശം പകർന്ന് സാംസങ് അൺപാക്ക്ഡ് ഇവന്റിൽ പുത്തൻ ഡിവൈസുകൾ എത്തിയിരിക്കുന്നു. ന്യൂയോർക്കിലെ ബ്രൂക്ലിനിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 എഫ്ഇ എന്നീ സ്മാർട്ട്ഫോണുകളും ഗാലക്സി വാച്ച് 8, ഗാലക്സി വാച്ച് 8 ക്ലാസിക് എന്നിവയുമാണ് ലോഞ്ച് ചെയ്തത്. ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പുത്തൻ സ്മാർട്ട്ഫോണുകൾ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ Z ഫ്ലിപ്പ് 7, ഫ്ലിപ്പ് 7 FE എന്നിവയുടെ ഫീച്ചറുകളും വിലയും ഇവിടെ പരിചയപ്പെടാം.
സാംസങ് ഗാലക്സി Zഫ്ലിപ്പ് 7 (Samsung Galaxy Z Flip 7) ന്റെ പ്രധാന ഫീച്ചറുകൾ: 6.9 ഇഞ്ച് (2520 x 1080) FHD+ ഡൈനാമിക് AMOLED മെയിൻ ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് (1~120Hz), 21:9 ആസ്പക്ട് റേഷ്യോ എന്നിവയും ഇതിലുണ്ട്.

ഒപ്പം 4.1-ഇഞ്ച് (1048 x 948) സൂപ്പർ അമോലെഡ് കവർ ഡിസ്പ്ലേയും ഗാലക്സി Z ഫ്ലിപ്പ് 7ൽ ഉണ്ട്. ഇത് 60/120Hz റിഫ്രഷ് റേറ്റ് സഹിതം എത്തുന്നു. സാംസങ്ങിന്റെ Exynos 2500 ചിപ്സെറ്റ് ആണ് ഈ ഫ്ലിപ്പ് ഫോണിന്റെ കരുത്ത്. 12GB റാം+ 256 GB ഇന്റേണൽ സ്റ്റോറേജ്, 12GB റാം+ 512GB ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ ഫോൺ എത്തുന്നു.
ഡ്യുവൽ റിയർ ക്യാമറയാണ് Z ഫ്ലിപ്പ് 7ൽ ഉള്ളത്. അതിൽ 50MP വൈഡ്- ആംഗിൾ ക്യാമറ, 12MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അടങ്ങുന്നു. കൂടാതെ 10MP സെൽഫി ക്യാമറയും ഈ ഫ്ലിപ്പ് ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺയുഐ 8ൽ ആണ് പ്രവർത്തനം.

കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ, ആക്‌സിലറോമീറ്റർ, ബാരോമീറ്റർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഹാൾ സെൻസർ, പ്രോക്‌സിമിറ്റി എന്നീ സെൻസറുകൾ ഇതിലുണ്ട്. കൂടാതെ 5ജി, നാനോ സിം, മൾട്ടി ഇസിം, IP48 റേറ്റിങ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, ആർമർ അലുമിനിയം ബോഡി എന്നിവയും Z ഫ്ലിപ്പ് 7 ന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. 25W ഫാസ്റ്റ് അഡാപ്റ്റർ സഹിതം 4,300mAh ബാറ്ററിയാണ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നത്.
ഗാലക്സി Z ഫ്ലിപ്പ്7 FE (Galaxy Z Flip 7 FE): സാംസങ് ഗാലക്സി Z ഫ്ലിപ്പ് 7ന്റെ അൽപ്പം വില കുറഞ്ഞ മോഡൽ ആണ് ഇത്. 6.7-ഇഞ്ച് FHD+ ഡൈനാമിക് AMOLED മെയിൻ ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സഹിതം എത്തുന്നു. ഒപ്പം 3.4-ഇഞ്ച് സൂപ്പർ AMOLED കവർ ഡിസ്പ്ലേയും ഉണ്ട്.
സാംസങ്ങിന്റെ Exynos 2400 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫാൻ എഡിഷൻ മോഡൽ എത്തിയിരിക്കുന്നത്. 8GB റാം+ 128GB ഇന്റേണൽ സ്റ്റോറേജ്, 8GB റാം+ 256GB ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ ഫോൺ വാങ്ങാനാകും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺയുഐ 8ൽ ആണ് ഈ മോഡലിന്റെയും പ്രവർത്തനം.

Z ഫ്ലിപ്പ് 7 FEയുടെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP വൈഡ്-ആംഗിൾ ക്യാമറ, 12MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ 10MP സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. 5G, IP48 റേറ്റിങ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, ആർമർ അലുമിനിയം ബോഡി എന്നിവയും ഇതിലുണ്ട്.
കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ, ആക്‌സിലറോമീറ്റർ, ബാരോമീറ്റർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഹാൾ സെൻസർ, പ്രോക്‌സിമിറ്റി സെൻസറുകൾ, നാനോ സിം, മൾട്ടി eSIM, 25W അഡാപ്റ്റർ പിന്തുണയോടെ 4,000mAh ബാറ്ററി, വയർലെസ് ചാർജിംഗ് 2.0 എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ബ്ലാക്ക്, വൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ വാങ്ങാം. 187 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം.
ഗാലക്‌സി Z ഫ്ലിപ്പ്7-ന്റെ 256GB വേരിയന്റിന് 1,099.99 ഡോളറും (ഏകദേശം 94,285 രൂപ), 512GB വേരിയന്റിന് 1219.99 ഡോളറും (ഏകദേശം 1,04,570 രൂപ) ആണ് വില. ഗാലക്‌സി Z ഫ്ലിപ്പ്7 FE യുടെ 128GB വേരിയന്റിന് 899.99 ഡോളറും (ഏകദേശം 77,140 രൂപ), 256GB വേരിയന്റിന് 959.99 ഡോളറും (ഏകദേശം 82,285 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ജൂലൈ 25 മുതൽ വിൽപ്പനയാരംഭിക്കും.
ഇന്ത്യയിൽ ഗാലക്‌സി z ഫ്ലിപ്പ്7 12ജിബി+256ജിബി അടിസ്ഥാന വേരിയന്റിന് 1,09,999 രൂപയും 12ജിബി+512ജിബി വേരിയന്റിന് 1,21,999 രൂപയും 12ജിബി+256ജിബി വേരിയന്റിന് 1,74,999 രൂപയും ആണ് വില. ഗാലക്‌സി z ഫ്ലിപ്പ്7FE യുടെ 12ജിബി+128ജിബി വേരിയന്റിന് 89,999 രൂപയും 12ജിബി+256ജിബി വേരിയന്റിന് 95,999 രൂപയും നൽകണം. പ്രീ ബുക്ക് ചെയ്യുന്നവർക്ക് 256ജിബി മോഡലിന്റെ വിലയിൽ 512ജിബി മോഡൽ സ്വന്തമാക്കാം. കൂടാതെ 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്.


Click it and Unblock the Notifications








