സാംസങ് ഗാലക്‌സി അൺപാക്ക്ഡ്: ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 അവതരിപ്പിച്ചു

|

സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് 2021 ഇപ്പോൾ നടന്നു. ഈ ഇവന്റ് സമയത്ത്, കമ്പനി ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3, ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ബഡ്‌സ് 2, ഗാലക്‌സി വാച്ച് 4 സീരീസ് എന്നിവ പുറത്തിക്കി. സാംസങ് ഗാലക്‌സിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നു. കൂടാതെ, സാംസങ് പുതിയ ഗാലക്‌സി വാച്ച് 4, ഗാലക്‌സി ബഡ്സ് 2 എന്നിവ യഥാക്രമം ആപ്പിൾ വാച്ച് സീരീസ്, ആപ്പിൾ എയർപോഡ്സ് പ്രോ എന്നിവയുമായി മത്സരിക്കുന്നു.

സാംസങ് ഗാലക്‌സി അൺപാക്ക്ഡ്: ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 അവതരിപ്പിച്ചു

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3 ന് 1,799.99 ഡോളർ (ഏകദേശം 1.34 ലക്ഷം രൂപ), ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 ന് 999.99 ഡോളർ (ഏകദേശം 74,250) വില വരുന്നു. ഗാലക്‌സി ബഡ് 2 ന് 149.99 ഡോളർ (ഏകദേശം 11,100) വില വരുന്നു. ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഇസഡ് ഫ്ലിപ്പ് 3 എന്നിവ ആഗസ്റ്റ് 11 മുതൽ പ്രീ-ഓർഡറിന് ലഭ്യമാകും, യുഎസ്, യൂറോപ്പ്, കൊറിയ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത വിപണികളിൽ നിന്ന് ഓഗസ്റ്റ് 27 ന് ആരംഭിക്കും. സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3 ഡിസ്പ്ലേയ്ക്ക് കീഴിൽ ഒരു മുൻ ക്യാമറയാണ് വരുന്നത്.

സാംസങ് ഗാലക്‌സി അൺപാക്ക്ഡ്: ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 അവതരിപ്പിച്ചു

ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3യിൽ ഉയർന്ന റിഫ്രഷ് റേറ്റിൽ 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഫോൾഡബിൾ ഡിസ്പ്ലേ വരുന്നു. വേഗതയേറിയതും വയർലെസ് ചാർജിംഗ് സപ്പോർട്ട് വരുന്ന 3,300 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോൺ നൽകുന്നത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് കരുത്തേകുന്നത്. ഇതിന് 12 എംപി ഡ്യുവൽ റിയർ ക്യാമറ സംവിധാനവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10 എംപി സ്നാപ്പറുമുണ്ട്.

സാംസങ് ഗാലക്‌സി അൺപാക്ക്ഡ്: ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 അവതരിപ്പിച്ചു

ഗാലക്‌സി ഇസഡ് ഫോൾഡ് 3 ൽ രണ്ട് അമോലെഡ് ഡിസ്പ്ലേകൾ ഉണ്ടാകും. പുറംഭാഗം 6.2 ഇഞ്ച് ആയിരിക്കും, രണ്ടാമത്തേത് 7.6 ഇഞ്ച് സ്‌ക്രീൻ ആയിരിക്കും. ഈ ഫോൾഡബിൾ സ്മാർട്ഫോണിന് ഒരു സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റും 12 ജിബി റാമും 512 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുണ്ട്. ഫോട്ടോകൾ പകർത്തുവാൻ 12 എംപി ട്രിപ്പിൾ റിയർ ക്യാമറകളും പുറം ഡിസ്പ്ലേയിൽ 10 എംപി ലെൻസും 4 എംപി അണ്ടർ ഡിസ്പ്ലേ ഷൂട്ടറുമുണ്ട്. കമ്പനിയുടെ നോട്ട് സീരീസിൽ നിന്ന് കടമെടുത്ത എസ് പെൻ ഗാലക്‌സി ഇസഡ് സീരീസിന് ലഭിക്കും.

സാംസങ് ഗാലക്‌സി അൺപാക്ക്ഡ്: ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 അവതരിപ്പിച്ചു

ഉപയോക്താക്കൾക്ക് അവരുടെ ഫോൾഡബിൾ സ്ക്രീനിൽ പൂർണ്ണമായും ഒപ്റ്റിമൈസ് ചെയ്ത എസ് പെൻ സവിശേഷതകൾ പ്രയോജനപ്പെടുത്താം. ഇസഡ് ഫോൾഡ് 3 യ്ക്കുള്ള എസ് പെൻ രണ്ട് ഓപ്ഷനുകളിലാണ് വരുന്നത്: എസ് പെൻ ഫോൾഡ് എഡിഷൻ, എസ് പെൻ പ്രോ. ഇസഡ് ഫോൾഡ് 3 മെയിൻ സ്‌ക്രീൻ സുരക്ഷയ്ക്കായി ഫോഴ്സ് ലിമിറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത പിൻവലിക്കാവുന്ന പ്രോ ടിപ്പ് രണ്ടും ഫീച്ചർ ചെയ്യുന്നുണ്ട്.

Best Mobiles in India

English summary
Samsung Galaxy Unpacked Event 2021 has just taken place. During this event, the company unveiled the Galaxy Z Flip 3, Galaxy Z Fold 3, Galaxy Buds 2, and Galaxy Watch 4 Series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X