Home
Mobile

സാംസങ് ഒളിപ്പിച്ച അ‌ദ്ഭുതങ്ങൾ! ഗാലക്സി അ‌ൺപാക്ക്ഡ് ഇവന്റ് തിയതി പ്രഖ്യാപിച്ചു; വരുന്ന ഫോണുകൾ ഇതാ

ലോകം ആകാം​ക്ഷയോടെ കാത്തിരുന്ന ഒരു സാംസങ് ഇവന്റിന് ഇപ്പോൾ നാൾ കുറിക്കപ്പെട്ടിരിക്കുന്നു. സാംസങ് ഗാലക്സി അ‌ൺപാക്ക്ഡ് ഇവന്റ് ജൂ​ലൈ 2025 (Samsung Galaxy Unpacked July 2025 Event) ന്റെ തിയതികൾ സാംസങ് ഔദ്യോഗകിമായി പ്രഖ്യാപിച്ചു. ജൂലൈ 9 ന് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ഈ ഇവന്റ് നടക്കും എന്ന് സാംസങ് അ‌റിയിച്ചു. ഇന്ത്യൻ സമയം വൈകുന്നേരം 7:30 മുതൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ന്യൂസ് റൂം, യൂട്യൂബ് ചാനൽ എന്നിവ വഴി ഈ ഇവന്റ് കാണാൻ സാധിക്കും.

എന്താണ് ഗാലക്സി അ‌ൺപാക്ക്ഡ് ജൂ​ലൈ ഇവന്റിൽ സാംസങ് അ‌വതരിപ്പിക്കാൻ പോകുന്നത് എന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പുതിയ AI ഫീച്ചറുകളും ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 എന്നിവയും ഇതോടൊപ്പം ഫ്ലിപ്പ്7 FE, സാംസങ് ഗാലക്‌സി വാച്ച് 8, വാച്ച് 8 ക്ലാസിക്, വാച്ച് അൾട്രാ 2025 എന്നിവയും അ‌വതരിപ്പിക്കപ്പെട്ടേക്കാം.

ഗാലക്സി അ‌ൺപാക്ക്ഡ് ഇവന്റ് തിയതി പ്രഖ്യാപിച്ചു; വരുന്ന ഫോണുകൾ ഇതാ

ഈ സാംസങ് ഇവന്റിന്റെ മുഖ്യ ആകർഷണം ഗാലക്സി ഫോൾഡബിൾ ഫോണുകൾ തന്നെയാണ്. സാംസങ്ങ് ഈയടുത്ത് Exynos 2500 Deca-Core ചിപ്പ് അവതരിപ്പിച്ചിരുന്നു. ഈ ചിപ്സെറ്റിന്റെ കരുത്തിലാണ് പുതിയ ഗാലക്സി Z ഫ്ലിപ്പ്7 സ്മാർട്ട്‌ഫോൺ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗാലക്‌സി എസ് 25 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ മാറ്റങ്ങളോടെയാണ് ഇസഡ് ഫോൾഡ് 7 വരുക എന്നും റിപ്പോർട്ടുണ്ട്.

സാംസങ് ഗാലക്സി Z ഫോൾഡ്7 ന് 6.5 ഇഞ്ച് ഔട്ടർ സ്‌ക്രീൻ ഉണ്ടാകുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്, ഇതിന്റെ ഫോൾഡബിൾ ഡിസ്‌പ്ലേ 8.2 ഇഞ്ച് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അ‌തായത് ലഭ്യമായ ഏറ്റവും വലിയ ഫോൾഡബിൾ സ്ക്രീൻ സാംസജ് ഗാലക്സി Z ഫോൾഡ് അ‌വതരിപ്പിക്കാൻ സാധ്യത നിലനിൽക്കുന്നു.

ഗാലക്സി അ‌ൺപാക്ക്ഡ് ഇവന്റ് തിയതി പ്രഖ്യാപിച്ചു; വരുന്ന ഫോണുകൾ ഇതാ

സാംസങ് ഗാലക്സി അ‌ൺപാക്ക്ഡ് ഇവന്റിൽ പുറത്തിറക്കുന്ന ഈ സാംസങ് ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ ലോഞ്ച് തിയതി നിലവിൽ വ്യക്തമല്ല. എങ്കിലും സാംസങ് ഇന്ത്യ സ്റ്റോർ, ആമസോൺ പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഈ സ്മാർട്ട്ഫോണുകളുടെ പ്രീ-റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ജൂലൈ 9 വരെയോ പ്രീ-ബുക്കിംഗ് ആരംഭിക്കുന്നത് വരെയോ പ്രീ-റിസർവേഷനുകൾ ഓപ്പണായിരിക്കുമെന്ന് സാംസങ് അറിയിച്ചു.

താൽപര്യമുള്ള ഉപയോക്താക്കൾക്ക് 1999 രൂപ നൽകി സ്മാർട്ട്ഫോൺ ബുക്ക് ചെയ്യാം. പ്രീ ബുക്കിങ് ഓഫറായി ഉപയോക്താക്കൾക്ക് 5999 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് സാംസങ് അറിയിച്ചു. ഗാലക്സി Z ഫ്ലിപ്പ്7 ജെറ്റ് ബ്ലാക്ക്, ബ്ലൂ ഷാഡോ, കോറൽ റെഡ് കളർ ഓപ്ഷനുകളിലാകും ലഭ്യമാകുക എന്നാണ് സൂചന. ഗാലക്സി Z ഫ്ലിപ്പ് 7 FE ബ്ലാക്ക്, ​വൈറ്റ് കളർ ഓപ്ഷനുകളിൽ എത്തുമെന്ന് ലീക്ക് റിപ്പോർട്ടുകളുണ്ട്.

മുൻ മോഡലുകളെ അ‌പേക്ഷിച്ച് ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 എന്നിവയുടെ വില ഈ വർഷം വർദ്ധിക്കുമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വർഷം, ഗാലക്‌സി ഇസഡ് ഫോൾഡ് 6 (12 ജിബി റാം + 256 ജിബി സ്റ്റോറേജ്) ന് 1,64,999 രൂപയായിരുന്നു വില, ഫ്ലിപ്പ് 6 ന് 1,09,999 രൂപയും.

ഗാലക്സി അ‌ൺപാക്ക്ഡ് ഇവന്റ് തിയതി പ്രഖ്യാപിച്ചു; വരുന്ന ഫോണുകൾ ഇതാ

എന്നാൽ പുതിയ അ‌പ്ഗ്രേഡുകളിലൂടെ സാംസങ് പുതിയ മോഡലുകളുടെ വിലയും ഉയർത്തും എന്നാണ് സൂചനകൾ ലഭിച്ചിരിക്കുന്നത്. പക്ഷേ സാംസങ് വില സംബന്ധിച്ച വിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല. ഇത് ജൂ​ലൈ 9ന് ഇവന്റിൽ പ്രഖ്യാപിക്കുകയാകും ചെയ്യുക. എന്നാൽ ഇന്ത്യയിൽ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ മത്സരം നടക്കുന്നതിനാൽ വലിയ തോതിൽ വില ഉയർന്നേക്കില്ല.

Best Mobiles in India

English summary
Samsung has officially announced the dates for the July 2025 Galaxy Unpacked event. The event will take place on July 9 in Brooklyn, New York. The event is expected to unveil new AI features, the Galaxy Z Fold 7, Galaxy Z Flip 7, as well as the Flip 7 FE, Samsung Galaxy Watch 8, Watch 8 Classic, and Watch Ultra 2025.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X