സാംസങ്ങ് ഗാലക്‌സി വൈഡ് 2 സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നു!
സാംസങ്ങ് തങ്ങളുടെ പുതിയ ഫോണ്‍ ഇറക്കിയിരിക്കുന്നു.
കൊറിയയില്‍ ഇന്ന് സാംസങ്ങ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നു. സാംസങ്ങ് ഗാലക്‌സി വൈഡ് 2ന്, SM-J727S എന്ന മോഡല്‍ നമ്പറാണ് നല്‍കിയിരിക്കുന്നത്.

കമ്പനിയുടെ വെബ്‌സൈറ്റില്‍ ഈ ഫോണ്‍ ഇതു വരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ സാംസങ്ങ് എസ്‌കെ ടെലികോമുമായി ചേര്‍ന്ന് ഈ ഡിവൈസിന്റെ കുറച്ചു വിവരങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.

ഡിസ്‌പ്ലേ
5.5ഇഞ്ച് 2.5ഡി എല്‍സിഡി ഡിസ്‌പ്ലേ, 720X1280 എച്ച്ഡി റിസൊല്യൂഷന്‍, 1280X720 പിക്‌സല്‍ സൈസ്.

റാം
2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി എസ്‌ക്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്.

ബാറ്ററി/ ഓപ്പറേറ്റിങ്ങ് സിസ്റ്റം
3000എംഎഎച്ച് ലീ-ലോണ്‍ ബാറ്ററി. 1260 മിനിറ്റ് ടോക്ടൈം. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇതില്‍.

ക്യാമറ
13എംബി റിയര്‍ ക്യാമറ, എല്‍ഈഡി ഫ്‌ളാഷ്, 5എംബി മുന്‍ ക്യാമറ. വീഡിയോ ചാറ്റ്‌സ്.

കണക്ടിവിറ്റികള്‍
4ജി എല്‍റ്റിഇ വോള്‍ട്ട്, 3ജി, ജിപിഎസ്, ബ്ലൂട്ടൂത്ത്, യുഎസ്ബി, വൈ-ഫൈ എന്നിവയാണ്.

മീഡിയ
. ഓഡിയോ പ്ലേ ബാക്ക്
. വീഡിയോ പ്ലേ ബാക്ക്
. റിങ്ങ് ടോണ്‍
. എഫ്എം റേഡിയോ
. 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്


Click it and Unblock the Notifications








