Home
Mobile

മിലിട്ടറി സ്റ്റാൻഡേർഡ് കരുത്ത്! ഗാലക്സി XCover7, Active5 ടാബ് എന്നിവയുമായി സാംസങ്

പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ കരുത്തോടെ സാംസങ് പുതിയ ഗാലക്സി എക്സ്കവർ 7 (Samsung Galaxy XCover7) സ്മാർട്ട്ഫോണും ഗാലക്സി ടാബ് ആക്ടീവ്5 ( Galaxy Tab Active5 ) ടാബ്ലെറ്റും പ്രഖ്യാപിച്ചു. മിലിട്ടറി സ്റ്റാൻഡേർഡ് MIL-STD-810H3 നിലവാരവുമായാണ് ഈ രണ്ട് ഡി​വൈസുകളും സാംസങ് ഒരുക്കുന്നത്.

എക്സ്കവർ6 പ്രോയുടെ പിൻഗാമിയായിട്ടാണ് എക്സ്കവർ7ന്റെ വരവ്. അ‌തേപോലെ 2022ൽ പുറത്തിറങ്ങിയ ടാബ് ആക്ടീവ് പ്രോയുടെ പിൻഗാമിയായിട്ടാണ് ഗാലക്സി ടാബ് ആക്ടീവ്5 എത്തിയിരിക്കുന്നത്. 5ജി പിന്തുണയുണ്ട് എന്നതാണ് ഈ രണ്ട് സാംസങ് ഗാലക്സി ഡി​വൈസുകളുടെയും മറ്റൊരു പ്രത്യേകത. തൊഴിലാളികൾക്കും മറ്റും ഉപയോഗിക്കാൻ അ‌നുയോജ്യമായ വിധത്തിലാണ് ഇവ നിർമിച്ചിരിക്കുന്നത്.

ഗാലക്സി XCover7, Active5 ടാബ് എന്നിവയുമായി സാംസങ്

അ‌തായത് ഏത് പ്രതികൂല സാഹചര്യങ്ങളിലും ഈ രണ്ട് ഡി​വൈുകളും ഉപയോഗിക്കാൻ സാധിക്കും. ഒട്ടനവധി ഫീച്ചറുകൾ ഉണ്ടെങ്കിലും IP68-സർട്ടിഫൈഡ് ബിൽഡ്, മിലിട്ടറി-ഗ്രേഡ് (MIL-STD-810H) ഡ്യൂറബിലിറ്റി ആണ് ഈ ഡി​വൈസുകളെ മറ്റ് ഡി​വൈസുകളിൽ നിന്ന് ​വേറിട്ടതാക്കി മാറ്റുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പിന്തുണയോടെയാണ് എക്സ്കവർ 7 സ്മാർട്ട്ഫോൺ എത്തുന്നത്.

കോർണിങ് ഗൊറില്ല ഗ്ലാസ് 5 പിന്തുണയാണ് ടാബ് ആക്ടീവ്5 ൽ നൽകിയിരിക്കുന്നത്. ഈ രണ്ട് ഡി​വൈസുകളും ടച്ച് സെൻസിറ്റിവിറ്റി ക്രമീകരിക്കാൻ അനുവദിക്കുന്നു. അ‌തിനാൽ കയ്യുറകൾ ധരിക്കുന്ന തൊഴിലാളികൾക്ക് ഇവ ഉപയോഗിക്കാൻ എളുപ്പമാണ്. വീഴ്ചകളുടെ ആഘാതത്തെ പ്രതിരോധിക്കാൻ കഴിയും വിധത്തിലുള്ള സുരക്ഷാ ഫീച്ചറുകൾ ഇതിൽ സജ്ജമാക്കിയിരിക്കുന്നു. കൂടാതെ മികച്ച ജല പ്രതിരോധ ശേഷിയുമുണ്ട്.

ഗാലക്സി എക്സ്കവർ 7 ന്റെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ 120Hz LCD സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, വെറ്റ് ടച്ച്, ഗ്ലോവ് മോഡ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ സംരക്ഷണം എന്നിവ ഇതിലുണ്ട്.

മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6 ജിബി റാം- 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഈ ഫോണെത്തുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ യുഐ 6ൽ ആണ് ഫോണിന്റെ പ്രവർത്തനം. ക്യാമറയുടെ കാര്യമെടുത്താൽ, ഗാലക്‌സി എക്‌സ്‌കവർ 7-ന് f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്‌സൽ റിയർ ക്യാമറയാണ് ഉള്ളത്. സെൽഫികൾക്കായി, ഫ്രണ്ടിൽ 5 മെഗാപിക്സൽ ക്യാമറയും ഉണ്ട്. ഡ്യുവൽ സിം (സിം + എംബഡഡ് സിം) പിന്തുണയുമായാണ് ഈ ഫോൺ എത്തുന്നത്.

ഗാലക്സി XCover7, Active5 ടാബ് എന്നിവയുമായി സാംസങ്

ഫാസ്റ്റ് ചാർജിംഗിനായി പോഗോ പിൻ കണക്റ്ററുകൾ, 5G, GPS, GLONASS, ഗലീലിയോ, USB ടൈപ്പ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്ക്, ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഗൈറോ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും സാംസങ് ഗാലക്സി എക്സ്കവർ 7ൽ ഉണ്ട്.

ഡി​വൈസ് സുരക്ഷയ്ക്കായി ബിൽറ്റ്-ഇൻ ഫേസ് റെക്കഗ്നിഷനും ഫിംഗർപ്രിന്റ് സെൻസറും Samsung Knox സുരക്ഷാ ഫീച്ചറും എക്സ്കവർ 7 വാഗ്ദാനം ചെയ്യുന്നു. കൂടാതെ, വിവിധ ജോലികൾ ചെയ്യാൻ പ്രോഗ്രാം ചെയ്യാവുന്ന ഒരു എക്സ്കവർ കീ ഫീച്ചറുമുണ്ട്. സ്പീക്കറുകൾ ഡോൾബി അറ്റ്‌മോസ് സൗണ്ട് ടെക്‌നോളജി പിന്തുണയിലാണ് എത്തുന്നത്. 4050mAh ബാറ്ററിയാണ് ഇതിലുള്ളത്.

ഗാലക്സി ടാബ് ആക്ടീവ് 5 ന്റെ പ്രധാന ഫീച്ചറുകൾ: 8 ഇഞ്ച് (1920 x 1200 പിക്സൽ) WUXGA TFT LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, ഗ്ലോവ് മോഡ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവ ഈ ടാബിലുണ്ട്.

ഒക്ട കോർ എക്സിനോസ് 1380 5nm പ്രൊസസർ ആണ് ടാബ് ആക്ടീവ് 5 ന്റെ കരുത്ത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് / 8 ജിബി റാം 258 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ടാബ് ലഭ്യമാകും. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ വികസിപ്പിക്കാം.

ഗാലക്സി XCover7, Active5 ടാബ് എന്നിവയുമായി സാംസങ്

13എംപി പിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, 5MP ഫ്രണ്ട് ക്യാമറ എന്നിവയാണ് ഇതിലെ ക്യാമറ സൗകര്യങ്ങൾ. വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ് (IP68), യുഎസ് മിലിട്ടറി സ്റ്റാൻഡേർഡ് MIL-STD-810H, ഇൻബോക്സ് പ്രൊട്ടക്റ്റീവ് കവറിനൊപ്പം ആന്റി-ഷോക്കിനൊപ്പം 1.8 മീറ്റർ ഡ്രോപ്പ് റെസിസ്റ്റന്റ് എന്നിവ ഈ ടാബിന്റെ സുരക്ഷ ഉറപ്പാക്കുന്നു.

എസ് പെൻ, ഡ്യുവൽ മൈക്രോഫോണുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം, 3.5എംഎം ഓഡിയോ ജാക്ക്, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ​ടൈപ്പ്-സി യുഎസ്ബി 2.0, പോഗോ പിൻ, 5,050mAh റീമൂവബിൾ ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

സാംസങ് ഗാലക്സി എക്സ്കവർ7 ന്റെ വില 359 യൂറോ ( ഏകദേശം 32,580 രൂപ) ആണ്. ഗാലക്സി ടാബ് ആക്ടീവ് 5 ന്റെ വില 579 യൂറോയിൽ (ഏകദേശം 52,552 രൂപ) ആരംഭിക്കുന്നു. ഈ രണ്ട് ഡി​വൈസുകളുടെയും ഇന്ത്യയിലെ ലഭ്യത സംബന്ധിച്ച് സാംസങ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

More from GizBot

Best Mobiles in India

English summary
Samsung has Announced the new Galaxy Xcover 7 smartphone and the Galaxy Tab Active5 tablet. IP68-certified build and military-grade (MIL-STD-810H) durability set these devices apart. Xcover 7 comes with Corning Gorilla Glass Victus Plus support. Corning Gorilla Glass 5 support is provided in the Tab Active5.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X