എന്തിനും പോന്ന കരുത്തൻ! സാംസങ് ഗാലക്സി എക്സ്കവർ7 പ്രോ റഗ്ഗ്ഡ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു
ഏത് പ്രതികൂല വെല്ലുവിളികളെയും നേരിടാൻ കരുത്തോടെ സാംസങ്ങിന്റെ പുതിയ റഗ്ഗ്ഡ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി. സാംസങ് ഗാലക്സി എക്സ്കവർ7 പ്രോ (Samsung Galaxy XCover7 Pro) എന്നാണ് ഈ കരുത്തൻ സ്മാർട്ട്ഫോണിന്റെ പേര്. മികച്ച ഈടും ബോഡി കരുത്തുമാണ് ഈ സാംസങ് ഫോണിന്റെ പ്രത്യേകത. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുള്ള 6.6 ഇഞ്ച് എഫ്‌എച്ച്‌ഡി+ 120Hz എൽസിഡി സ്‌ക്രീൻ സഹിതമാണ് ഈ സാംസങ് ഫോൺ എത്തിയിരിക്കുന്നത്. IP68-റേറ്റിങ്ങുള്ള ഈ ഫോണിന്, വീഴ്ചകൾ, തീവ്രമായ താപനില, വൈബ്രേഷനുകൾ എന്നിവയ്‌ക്കെതിരായ പ്രതിരോധം ഉറപ്പാക്കാൻ MIL-STD-810H6 സർട്ടിഫിക്കേഷൻ ഉണ്ട്.
ഉപയോക്താവിന് മാറ്റിസ്ഥാപിക്കാവുന്ന 4,350mAh ബാറ്ററി സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. കൂടാതെ യുഎസ്ബി ചാർജിംഗിന് പുറമേ POGO ചാർജിംഗ് ഇന്റർഫേസും ഉണ്ട്. ടോപ്പ് കീയും എക്സ്‌കവർ കീയും ഇതിലുണ്ട്.ന്റി-ഫീഡ്‌ബാക്ക് നോയ്‌സ് റിഡക്ഷൻ, ഒരേ ചാനൽ പങ്കിടുന്ന ഒന്നിലധികം ഡിവൈസുകൾ ക്ലോസ് റേഞ്ചിൽ ആയിരിക്കുമ്പോൾ ഉണ്ടാകാവുന്ന നോയിസ് ക്യാൻസലേഷൻ തുടങ്ങിയ ഫീച്ചറുകളും സ്റ്റീരിയോ സ്പീക്കറുകളും സഹിതമാണ് ഈ സാംസങ് ഫോൺ എത്തിയിരിക്കുന്നത്.

സാംസങ് ഗാലക്സി എക്സ്‌കവർ7 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ 120Hz LCD സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, വെറ്റ് ടച്ച്, ഗ്ലൗ മോഡ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ സംരക്ഷണം എന്നിവ ഇതിലുണ്ട്.
2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സാംസങ് ഫോണിന്റെ കരുത്ത്.
അഡ്രിനോ 720 GPU, 6GB റാം, 128GB സ്റ്റോറേജ്, മൈക്രോ-SD കാർഡ് വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI-7 ൽ ആണ് പ്രവർത്തനം.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് സെൻസർ, LED ഫ്ലാഷ് എന്നിവയാണ് ഇതിലെ റിയർ പാനലിൽ ഉള്ളത്. ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 13MP സെൽഫി ക്യാമറ നൽകിയിരിക്കുന്നു. സാംസങ് നോക്‌സ് വോൾട്ട്, eSE ഉള്ള സാംസങ് നോക്‌സ്, ടോപ്പ് കീയും എക്സ്‌കവർ കീയും വഴിയുള്ള കസ്റ്റമൈസേഷൻ എന്നിവയും ഈ സാംസങ് ഫോണിലുണ്ട്.
ഡ്യുവൽ സിം (നാനോ + eSIM), 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഫിംഗർപ്രിന്റ് സെൻസർ, 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, ടൈപ്പ്-C USB 3.2, POGO പിൻ (ചാർജ് ചെയ്യുന്നതിൽ മാത്രം), NFC തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
IP68 റേറ്റിങ്, യുഎസ് മിലിട്ടറി സ്റ്റാൻഡേർഡ് MIL-STD-810H, ഉപയോക്താവിന് മാറ്റിസ്ഥാപിക്കാവുന്ന 4,350mAh ബാറ്ററി എന്നീ ഫീച്ചറുകളും സാംസങ് ഗാലക്സി എക്സ്കവർ7 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. 168.6 x 79.9 x 10.mm വലിപ്പവും 240 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്. മികച്ച ഫീച്ചറുകൾ അടങ്ങുന്ന ഒരു ഫോൺ എന്നതിലപ്പുറം ഏത് പ്രതികൂല സാഹചര്യത്തിലും പേടിയില്ലാതെ കൈകാര്യം ചെയ്യാവുന്ന ഒരു സ്മാർട്ട്ഫോൺ എന്ന നിലയിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.
സാംസങ് ഗാലക്സി എക്സ്കവർ7 പ്രോയ്ക്ക് യൂറോപ്പിൽ 609 യൂറോ (ഏകദേശം 59,290 രൂപ) ആണ് വില, 2025 ഏപ്രിൽ 28 മുതൽ തിരഞ്ഞെടുത്ത യൂറോപ്യൻ വിപണികളിൽ ഈ സാംസങ് സ്മാർട്ട്ഫോൺ ലഭ്യമായിത്തുടങ്ങും. തുടർന്ന് 2025 മെയ് 8 മുതൽ യുഎസിലും ഇത് വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








