സാംസംഗ് ഗാലക്‌സി സീരീസിലേക്ക് രണ്ടംഗങ്ങള്‍ കൂടി

Posted By:

സാംസംഗ് ഗാലക്‌സി സീരീസിലേക്ക് രണ്ടംഗങ്ങള്‍ കൂടി

സാംസംഗ് ഗാലക്‌സി സീരീസില്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിക്കഴിഞ്ഞു.  സാംസംഗ് ഗാലക്‌സി ഡബ്ല്യു, ഗാലക്‌സി യംഗ് എന്നറിയപ്പെടുന്ന ഗാലക്‌സി വൈ എന്നിവ ഈ സീരീസിലെ ഏറ്റവും പുതിയ രണ്ടു അംഗങ്ങളാണ്.

ക്യാമറ, വൈഫൈ കണക്റ്റിവിറ്റി, വില എന്നിവയിലാണ് ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളും തമ്മില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉള്ളത്.  ഗാലക്‌സി വൈയുടെ സ്‌ക്രീന്‍ 3 ഇഞ്ചും, ഗാലക്‌സി ഡബ്ല്യുവിന്റേത് 3.7 ഇഞ്ച് സ്‌ക്രീനും ആണ്.  ഗാലക്‌സി ഡബ്ല്യുന്റെ സ്‌ക്രീനില്‍ ആക്‌സലറോമീറ്റര്‍ സെന്‍സര്‍ സംവിധാമവുമുണ്ട്.

ഇവ തമ്മില്‍ സാമ്യങ്ങളും നിരവധിയുണ്ട്.  ഇരു സ്മാര്‍ട്ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ജിഞ്ചര്‍ബ്രെഡ് ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.  32 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് സപ്പോര്‍ട്ടും ഇരു സാംസംഗ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളുടെയും പ്രത്യേകതയാണ്.

ഇരു ഹാന്‍ഡ്‌സെറ്റുകളുടെയും ബാറ്ററി ബാക്ക് അപ്പ് മികച്ചവയാണ്.  സാംസംഗ് ഗാലക്‌സി വൈ 2ജിയില്‍ ടോക്ക് ടൈം നീണ്ട 17 മണിക്കൂറും, സ്റ്റാന്റ്‌ബൈ സമയം 850 മണിക്കൂറും ആണ്.  ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും യുഎസ്ബി പോര്‍ട്ടുകളും രണ്ടു സ്മാര്‍ട്ട്‌ഫോണുകളിലും കാണാം.  എന്നാല്‍ വൈഫൈ കണക്റ്റിവിറ്റി സംവിധാനം സാംസംഗ് ഗാലക്‌സി ഡബ്ല്യുവില്‍ മാത്രമേ ഉള്ളൂ.

സാംസംഗ് ഗാലക്‌സി വൈയുടെ ക്യാമറ വെറും 2 മെഗാപിക്‌സല്‍ മാത്രമാണ്.  എന്നാല്‍ ഗലക്‌സി ഡബ്ല്യുന്റെ ക്യാമറ 5 മെഗാപിക്‌സലാണ് എന്നത് കൂടുതലാളുകളെ ഈ സ്മാര്‍ട്ട്‌ഫോണിലേക്ക് അടുപ്പിക്കും.

അതേ സമയം വിലയുടെ കാര്യകൂടി പരിഗണിക്കുകയാണെങ്കില്‍ ഒരുപക്ഷേ കൂടുതലാളുകളെ ലഭിയ്ക്കുക ഗാലക്‌സി വൈയ്ക്കായിരിക്കും.  കാരണം ഗാലക്‌സി വൈയുടെ 8,000 രീപയ്ക്കു താഴെ മാത്രമാണ്.  സാസംഗ് ഗാലക്‌സി ഡബ്ല്യുന്റെ വില ഇതുവരെ അറിവായിട്ടില്ലെങ്കിലും ഇത് ഗാലക്‌സി വൈയെ അപേക്ഷിച്ച് കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot