സാംസംഗ് ഗാലക്‌സി വൈ ഡ്യുവോസ് ലൈറ്റ് എസ്5302 ഇന്ത്യയിലേക്ക്

By Super
|
സാംസംഗ് ഗാലക്‌സി വൈ ഡ്യുവോസ് ലൈറ്റ് എസ്5302 ഇന്ത്യയിലേക്ക്

സാംസംഗ് ഗാലക്‌സി വൈ ഡ്യുവോസ് ലൈറ്റ് എസ്5302 (Samsung Galaxy Y Duos Lite S5302) സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലേക്ക് ഉടന്‍ എത്തുന്നു. ഫഌപ്കാര്‍ട്ടിലാണ് ഈ ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണിന്റെ സവിശേഷതകളും ലഭ്യതയും അറിയിച്ചിട്ടുള്ളത്.

ലഭ്യതയുടെ സ്ഥാനത്ത് ഉടന്‍ വരുന്നു എന്നാണ് ഫഌപ്കാര്‍ട്ട് നല്‍കിയിട്ടുള്ളത്. വില വെളിപ്പെടുത്തിയിട്ടുമില്ല. എന്നാല്‍ ഫഌപ്കാര്‍ട്ടില്‍ ഈ ഉത്പന്നം എത്തിയാല്‍ അക്കാര്യം ആവശ്യക്കാരെ അറിയിക്കുന്നതിനായി 'നോട്ടിഫൈ മീ' ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ സവിശേഷതകളെല്ലാം സൈറ്റില്‍ വ്യക്തമാണ്.

 

സവിശേഷതകള്‍

  • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 2 മെഗാപിക്‌സല്‍ ക്യാമറ

  • ഡ്യുവല്‍ ആക്റ്റീവ് ജിഎസ്എം സിം

  • 2.8 ഇഞ്ച് എല്‍സിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • 832 മെഗാഹെര്‍ട്‌സ് പ്രോസസര്‍

  • എഫ്എം റേഡിയോ

  • വൈഫൈ പിന്തുണ

  • 2 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • 32 ജിബി വരെ മെമ്മറികാര്‍ഡ് പിന്തുണ

  • 1200mAh ബാറ്ററി

സെക്കന്ററി ക്യാമറ ഇല്ലാതെയാണ് ഈ സ്മാര്‍ട്‌ഫോണ്‍ മോഡല്‍ എത്തുക. എന്നാല്‍ 320x240 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X