സാംസംഗ് ഗാലക്‌സി വൈ ഡ്യുയോസ് ഫോണ്‍ എത്തുന്നു

Posted By:

സാംസംഗ് ഗാലക്‌സി വൈ ഡ്യുയോസ് ഫോണ്‍ എത്തുന്നു

സാംസംഗ് ഗാലക്‌സി വൈ ഡ്യുയോസ് സ്മാര്‍ട്ട്‌ഫോണ്‍ ആണ് സാംസംഗ് ഏറ്റവും പുതുതായി അന്താരാഷ്ട്ര വിപണിയിലിറക്കാന്‍ പോകുന്നത്.  ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക.  2012ന്റെ ആദ്യ പാദത്തില്‍ ഈ പുതിയ സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫീച്ചറുകള്‍:

 • 3.14 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് മള്‍ട്ടി-ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 240 x 320 പിക്‌സല്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 109 ഗ്രാം ഭാരം

 • 109.8 എംഎം നീളം, 60 എംഎം വീതി, 11.98 എംഎം കട്ടി

 • 832 മെഗാഹെര്‍ഡ്‌സ് സിംഗിള്‍ കോര്‍ പ്രോസസ്സര്‍

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • 320 x 240 പിക്‌സല്‍ റെസൊലൂഷനുള്ള 3 മെഗാപിക്‌സല്‍ ക്യാമറ

 • ലൗഡ്‌സ്പീക്കര്‍

 • ഡ്യുവല്‍ സിം

 • യുട്യൂബ് പ്ലെയര്‍

 • എച്ച്ടിഎംഎല്‍ ബ്രൗസര്‍

 • മൈക്രോയുഎസ്ബി ചാര്‍ജിംഗ് കണക്റ്റര്‍

 • ജിഎസ്എം 900/1800 മെഗാഹെര്‍ഡ്‌സ് ഓപറേറ്റിംഗ് ഫ്രീക്വന്‍സി

 • ജിപിഎസ്

 • ഗ്ലോബല്‍ റോമിംഗ്

 • വോയ്‌സ് റെക്കോര്‍ഡിംഗ്

 • വൈബ്രേഷന്‍ മോഡ്

 • സൈലന്റ് മോഡ്

 • സ്പീക്കര്‍ മോഡ്

 • എഡ്ജ്
ബ്ലൂടൂത്ത്, യുഎസ്ബി 2.0 കണക്റ്റിവിറ്റികളുടെ സാന്നിധ്യം സാംസംഗ് ഗാലക്‌സി വൈ ഡ്യുയോസ് സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റ ഷെയറിംഗ്, ട്രാന്‍സ്ഫറിംഗ് എന്നിവ വളരെ എളുപ്പത്തില്‍ നടക്കുന്നു.  വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാധ്യമാക്കുന്ന വൈഫൈ കണക്റ്റിവിറ്റിയും ഇതിലുണ്ട്.  മികച്ച ഓഡിയോ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന 3.5 എംഎം ഓഡിയോ ജാക്കും ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളില്‍ പെടും.

എസ്എംഎസ്, എംഎംഎസ്, ഇമെയില്‍ മെസ്സേജിംഗ് ഒപ്ഷനുകള്‍ ഈ പുതിയ സാംസംഗ് സ്മാര്‍ട്ട്‌ഫോണില്‍ ഒരുക്കിയിട്ടുണ്ടാകും.  ആക്‌സലറോമീറ്റര്‍, ഡിജിറ്റല്‍ കോമ്പസ് സെന്‍സറുകള്‍ എന്നിവയും ഈ ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകതളില്‍ ഉള്‍പ്പെടും.

എംപി3, എഎസി, എഎസി+, എംപിഇജി4 തുടങ്ങിയ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ, വീഡിയോ മീഡിയ പ്ലെയറുകള്‍ ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്.  എഫ്എം റേഡിയോയും ഇതിലെ വിനോദ സാധ്യതകളില്‍ ഉള്‍പ്പെടുന്നു.

ജിപിഎസ് നാവിഗേഷന്‍ എളുപ്പത്തില്‍ ഉപയോഗപ്പെടുത്താവുന്ന വിധത്തിലാണ്.  3.14 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയ്ക്ക് മികച്ച റെസൊലൂഷനാണുള്ളത്.  അതിനാല്‍ സിനിമകളും, മറ്റു വീഡിയോകളും, ചിത്രങ്ങളും കാണുന്നത് നല്ല അനുഭവം ആയിരിക്കും.

ഇന്-ബില്‍ട്ട് ഗെയിമുകള്‍ സാംസംഗ് ഗാലക്‌സി വൈ ഡ്യുയോസ് സ്മാര്‍ട്ട്‌ഫോണില്‍ ഒരുക്കിയിട്ടുണ്ട്.  1300 mAh റിമൂവബിള്‍, റീചാര്‍ജബിള്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഈ മൊബൈല്‍ ഫോണില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

10,000 രൂപയോളമാണ് സാംസംഗ് ഗാലക്‌സി വൈ ഡ്യുയോസ് സ്മാര്‍ട്ട്‌ഫോണിന്റെ വില കണക്കാക്കിയിരിക്കുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot