സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 സവിശേഷതകൾ ചോർന്നു: ഡിസ്‌പ്ലേ, ബാറ്ററി വിശദാംശങ്ങൾ

|

മടക്കാവുന്ന സ്മാർട്ട്‌ഫോണുകളായ സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ്, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 5 ജി എന്നിവ ഈ വർഷം ആദ്യം വെർട്ടിക്കൽ ഫോൾഡിങ് ഡിസൈനുമായി അവതരിപ്പിച്ചു. ഇപ്പോൾ, ഗാലക്സി ഇസഡ് ഫ്ലിപ്പ് 3 (Samsung Galaxy Z Flip 3) എന്ന് വിളിക്കപ്പെടുന്ന ഈ ഫോൾഡബിൾ സ്മാർട്ട്‌ഫോണിന്റെ മറ്റൊരു മോഡലിൽ സാംസങ് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു. വരാനിരിക്കുന്ന ഈ ഫോൾഡബിൾ സ്മാർട്ട്‌ഫോണിന്റെ പേരിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

 

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3

ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 2 എന്നതിനുപകരം ഡിവൈസിന് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 എന്ന് പേരിടുന്നത് എന്തുകൊണ്ടാണെന്നുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. ഒരുപക്ഷേ, ഗാലക്‌സി ഇസഡ് ഫോൾഡ് 3 അവതരിപ്പിക്കുമ്പോൾ ഇതുമായി സമന്വയിപ്പിക്കാനുള്ള ശ്രമമായിരിക്കാം. ഇത് അടുത്ത വർഷം വേനൽക്കാലത്ത് എപ്പോഴെങ്കിലും അവതരിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വരാനിരിക്കുന്ന സാംസങ് സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് സവിശേഷതകൾ നമുക്ക് ഇവിടെ പരിശോധിക്കാം.

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 ഡിസ്‌പ്ലേ വിശദാംശങ്ങൾ ചോർന്നു

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 ഡിസ്‌പ്ലേ വിശദാംശങ്ങൾ ചോർന്നു

വിയറ്റ്നാമീസ് ടിപ്പ്സ്റ്റർ ചുൻ അടുത്തിടെ ട്വിറ്ററിൽ നൽകിയ വിവരങ്ങൾ അനുസരിച്ച്, സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 ഡിസ്‌പ്ലേയുടെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി. 6.9 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയ നെക്സ്റ്റ്‌ ജനറേഷൻ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ അതിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ചെറിയ പഞ്ച്-ഹോൾ കട്ടഔട്ടും സ്ലിമ്മർ ബെസലുകളുമായാണ് വരുന്നത്. ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6.7 ഇഞ്ച് ഡിസ്‌പ്ലേയും 60 ഹെർട്സ് റിഫ്രഷ് റേറ്റുമായി വരുന്നു. വരാനിരിക്കുന്ന ഈ സ്മാർട്ഫോൺ മോഡൽ വലിയ ഡിസ്‌പ്ലേയും 120Hz വേഗതയുള്ള റിഫ്രഷ് റേറ്റുമായി എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 സവിശേഷതകൾ
 

മുമ്പത്തെ, നെക്സ്റ്റ്‌ ജനറേഷൻ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് മോഡൽ ഒരു വലിയ ബാഹ്യ ഡിസ്‌പ്ലേ പ്രദർശിപ്പിക്കുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, കൃത്യമായ സ്‌ക്രീൻ വലുപ്പത്തെക്കുറിച്ച് ഒരു വ്യക്തതെയും ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോൾ ടിപ്പ്സ്റ്റർ പറയുന്നത്, ഈ ഹാൻഡ്‌സെറ്റ് യഥാർത്ഥ മോഡലിനേക്കാൾ രണ്ട് മുതൽ മൂന്ന് വരെ ഇരട്ടി വലിപ്പത്തിലാകും വരുന്നതെന്ന് സൂചിപ്പിക്കുന്നു. അതായത് ഇത് 2.2 ഇഞ്ച് മുതൽ 3.3 ഇഞ്ച് വരെ വലുതായിരിക്കണം എന്നാണ്. ഇതിനൊപ്പം, ഡിസ്പ്ലേ സെർച്ചിന്റെ സ്ഥാപകനായ റോസ് യംഗ്, മോട്ടറോള റേസറിനേക്കാൾ 2.7 ഇഞ്ച് അളവിൽ വരുന്ന ബാഹ്യ ഡിസ്പ്ലേ ചെറുതായിരിക്കാമെന്ന് വെളിപ്പെടുത്തി.

ഇൻഫിനിക്സ് സീറോ 8i സ്മാർട്ട്ഫോൺ ഡിസംബർ 2ന് ഇന്ത്യൻ വിപണിയിലെത്തുംഇൻഫിനിക്സ് സീറോ 8i സ്മാർട്ട്ഫോൺ ഡിസംബർ 2ന് ഇന്ത്യൻ വിപണിയിലെത്തും

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 ബാറ്ററി വിശദാംശങ്ങൾ

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 ബാറ്ററി വിശദാംശങ്ങൾ

വരാനിരിക്കുന്ന സാംസങ് സ്മാർട്ട്‌ഫോൺ പുതിയ യുടിജി (അൾട്രാ-തിൻ ഗ്ലാസ്) സവിശേഷത പ്രദർശിപ്പിക്കുമെന്ന് ഡിസ്‌പ്ലേയുടെ വിശദാംശങ്ങളിൽ പറയുന്നു. അത് മികച്ച മോടിയുള്ള ഒരു ഹാൻഡ്‌സെറ്റായി മാറ്റുമെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു. ചോർന്ന സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 ന്റെ മറ്റൊരു പ്രധാന സവിശേഷത അതിന്റെ ബാറ്ററി ഫീച്ചറുകളാണ്. 3900 mAh ബാറ്ററി ഈ ഡിവൈസിന് ലഭിക്കുമെന്ന് തോന്നുന്നു. എന്നാൽ, ഇതിന്റെ യഥാർത്ഥ കപ്പാസിറ്റി 3700 mAh നും 3800 mAh നും ഇടയിലായിരിക്കാം. ഫ്ലിപ്പ് സീരീസ് സ്മാർട്ട്‌ഫോണുകളുടെ പ്രീവിയസ് ജനറേഷൻ മോഡലുകളിൽ ചെറിയ ബാറ്ററികൾ വരുന്നതിനാൽ ഈ പുതിയ മെച്ചപ്പെടുത്തൽ ഒരു പ്രധാന സവിശേഷതയായിരിക്കും.

സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് 3 പ്രോസസർ

സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് 3 ന്റെ പ്രോസസർ, ക്യാമറ, മെമ്മറി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് ഒരു ഫ്രന്റ്ലൈൻ സ്മാർട്ട്‌ഫോണായതിനാൽ തിരഞ്ഞെടുത്ത വിപണികളിൽ ഒരു എക്‌സിനോസ് പ്രോസസ്സറും മറ്റ് ചിലതിൽ സ്‌നാപ്ഡ്രാഗൺ 875 SoC പ്രോസസറുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ, ഫ്ലാഗ്ഷിപ്പ് ക്വാൽകോം ചിപ്‌സെറ്റിനേക്കാൾ ശക്തമാണെന്ന് വിശ്വസിക്കുന്ന എക്‌സിനോസ് 2100 പ്രോസസർ ഇതിൽ ചിലപ്പോൾ നൽകിയേക്കും.

Best Mobiles in India

English summary
Now it looks like Samsung is working on another Galaxy Z Flip 3 foldable smartphone model. Well no official confirmation of the name of this upcoming foldable smartphone is available.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X